സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഒന്ന് മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് ബെൽറ്റ് അടക്കമുള്ള പ്രത്യേക സീറ്റ് മോട്ടോർ വാഹന വകുപ്പ് നിർബന്ധമാക്കുന്നു. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട ശിപാർശ ട്രാൻസ്പോർട്ട് കമീഷണർ സംസ്ഥാന സർക്കാറിന് സമർപ്പിച്ചു. നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും. നാല് വയസ് മുതൽ 14 വയസ് വരെ …
സ്വന്തം ലേഖകൻ: ദക്ഷിണ കൊറിയയും അമേരിക്കയും തന്റെ രാജ്യത്തിനെതിരെ സംഘർഷങ്ങൾ തുടർന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കിം കുറ്റപ്പെടുത്തി. മുന്‍പ് പലതവണ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് കിം പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ മുന്നറിയിപ്പ് നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നാണ് …
സ്വന്തം ലേഖകൻ: ഹമാസ് ഭീകരർ ഗാസ സ്ക്വയറിലെ നോവ ഉത്സവവേദിയിൽ നടത്തിയ കൂട്ടക്കുരുതിയുടെ ഓർമയിൽ ആയിരങ്ങൾ ഒത്തുചേർന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് റെയിം പാർക്കിംഗിൽ നോവ ഉത്സവത്തിനിടെ ഹമാസ് ഭീകരർ അതിക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. 364 പേരെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടവരും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരങ്ങളാണ് ഇന്നലെ കണ്ണീർപ്രണാമം അർപ്പിക്കാൻ ഒത്തുകൂടിയത്. …
സ്വന്തം ലേഖകൻ: ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക്ക്. മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക്. 90 സീറ്റുകളിൽ 50 ഇടത്തും ബിജെപി ജയം നേടി. തുടക്കത്തിലെയുള്ള കോൺഗ്രസ് ലീഡ് പിന്നിട് ഇടിയുകയായിരുന്നു. എക്സിറ്റ് പോളുകൾ കാറ്റിൽ പറത്തിയാണ് താമര തിളക്കം. ആം ആദ്മി ചലനം ഉണ്ടാക്കിയില്ല. നയാബ് സിംഗ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കും. കർഷകർ …
സ്വന്തം ലേഖകൻ: സൈബര്‍ തട്ടിപ്പിനിരയായ ചെന്നൈയിലെ വ്യവസായിക്ക് രണ്ട് കോടി രൂപ നഷ്ടമായി. തട്ടിപ്പുകാര്‍ അയച്ച് ഇമെയിലില്‍ വിശ്വസിച്ച് കമ്പനിയില്‍ നിന്ന് വലിയൊരു തുകയാണ് ഫേക്ക് അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്. കമ്പനിയുടെ വിതരണക്കാരന്‍ എന്ന വ്യാജേന ഇ-മെയിലയച്ച് പണം തട്ടുകയാണുണ്ടായത്. kunal1113@gmail.com എന്ന മെയില്‍ എക്കൗണ്ടാണ് ഉപയോഗിച്ചത്. കമ്പനിയുടെ ജനറല്‍ മാനേജര്‍ എസ്ബിഐ അക്കൗണ്ടില്‍നിന്നാണ് പണം …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് വ്യാഴാഴ്ച നടക്കും. അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപൺ ഹൗസ്. ഉച്ചക്ക് 12.30ന് ഓപൺ ഹൗസ് ആരംഭിക്കും. 11.30 മുതൽ രജിട്രേഷൻ ആരംഭിക്കും. അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. പ്രവാസികൾക്ക് ഓപൺ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വാടക തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകൾക്കായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം സജ്ജമാക്കുമെന്ന് നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് അൽ വാസ്മി. കേസുകളുമായി ബന്ധപ്പെട്ട കരാറുകൾ, വിധികൾ, എക്‌സിക്യൂട്ടീവ് ഉത്തരവുകൾ എന്നിവയായിരിക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി കൈകാര്യം ചെയ്യുക. ഇതോടെ താമസ-വാണിജ്യ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റൽ ചാനലുകൾ വഴി പരിഹരിക്കാൻ …
സ്വന്തം ലേഖകൻ: നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികേരളീയരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നോര്‍ക്ക റൂട്ട്സ് മുഖേന ധനസഹായത്തിന് അവസരം. മൂന്നു ലക്ഷം രൂപയായിരിക്കും ഒറ്റത്തവണയായി ധനസഹായം ലഭിക്കുക. അപേക്ഷാ ഫോറം നോര്‍ക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ക്ക് അവശ്യ രേഖകളായ, ഭരണസമിതി തീരുമാനം, പദ്ധതി രേഖ, …
സ്വന്തം ലേഖകൻ: ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഹമാസ് ഇസ്രയേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് ആരംഭിച്ച യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ ഗസ്സയിൽ മരണസംഖ്യ 42,000ത്തോട് അടുക്കുകയാണ്. സമീപകാല സംഭവവികാസങ്ങൾ വിലയിരുത്തുമ്പോൾ ഇറാനും ഇസ്രയേലും പ്രത്യക്ഷയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി നിലനിൽക്കുകയാണ്. ഒക്ടോബർ 7, 2023. സമയം രാവിലെ ഏഴുമണിയോടടുക്കുന്നു. ഇസ്രയേലിന്റെ …
സ്വന്തം ലേഖകൻ: കുപ്രസിദ്ധ കുറ്റവാളിയും ഗുണ്ടാനേതാവുമായ ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ അന്വേഷണം മലയാള സിനിമാതാരങ്ങളിലേക്കും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പൊലീസ് പുറത്തുവിട്ടു. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിമാൻഡ് റിപ്പോർട്ടിൽ ഇരുവരുടേയും പേരുണ്ട്. ഹോട്ടലിലെ മൂന്ന് മുറികൾ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. ഇതിൽ ലഹരി …