സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്പന്തിയിലില്ലെങ്കിലും ഒട്ടും പിന്നിലല്ല ജപ്പാന്. കൃത്യതയോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും പരിചരണങ്ങളും സഞ്ചാരികളെ ഉദയസൂര്യന്റെ നാട്ടിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ഇപ്പോഴിതാ ജപ്പാനിലെ ഒരു തെരുവിന്റെ വൃത്തി പരിശോധിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യാക്കാരിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ സിമ്രാന് ജെയിനിന്റെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്. …
സ്വന്തം ലേഖകൻ: ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെ ദോഹയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ ഭാഗമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇരുകൂട്ടരും അംഗീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ ചാര സംഘടനയായ മൊസാദിന്റെ തലവനും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധിയും ഖത്തര്‍ പ്രധാനമന്ത്രിയും തമ്മിലുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാറിലേക്ക് …
സ്വന്തം ലേഖകൻ: ദ്വയാര്‍ഥ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബോബിയുടെ പരാതിയില്‍ ദ്വയാര്‍ഥമില്ലെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി അധിക്ഷേപം തുടരുന്നുവെന്നും …
സ്വന്തം ലേഖകൻ: അതിശൈത്യവും കനത്തശീതക്കാറ്റുംകാരണം മിസൗറി, കാൻസസ്, കെന്റക്കി, വെർജീനിയ, മേരിലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കെയാണ് യു.എസിന്റെ തെക്കൻസംസ്ഥാനമായ കാലിഫോർണിയയെ കാട്ടുതീ വിഴുങ്ങിയത്. പാലിസേഡ്സ്, ഈറ്റൺ എന്നീ അതിവേഗം പടർന്ന രണ്ടുവലിയ കാട്ടുതീയിൽ സാൻഫ്രാൻസിസ്കോയുടെ വിസ്തൃതിയെക്കാൾ വലിയ ഭൂപ്രദേശം എരിഞ്ഞമർന്നു. ചൊവ്വാഴ്ച രാവിലെയാണ് പസഫിക് പാലിസേഡ്സിൽ തീ പൊട്ടിപ്പുറപ്പെട്ടത് കൺമുന്നിൽ നഗരമെരിയുന്നതുകാണവേ അണുബോംബ് വീണതുപോലനുഭവപ്പെട്ടു …
സ്വന്തം ലേഖകൻ: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുദ്ധത്തിൽ പങ്കെടുത്ത തൃശൂർ സ്വദേശി കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ എന്ന് സന്ദേശം. യുക്രൈൻ ആക്രമണത്തിലാണ് കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജെയിനാണ് ഈ വിവരം ബന്ധുക്കളെ അറിയിച്ചത്. മരിച്ച ബിനിൽ ബാബുവിന്റെ സുഹൃത്താണ് ജെയിൻ. ജനുവരി അഞ്ചിനാണ് ബിനിൽ കൊല്ലപ്പെടുന്നത്. ആറാം …
സ്വന്തം ലേഖകൻ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ജെ. ട്രംപ് അധികാരമേല്‍ക്കാന്‍ ഇനി ഒരാഴ്ച മാത്രം. ജനുവരി 20 തിങ്കളാഴ്ചയാണ് ട്രംപിന്റെ സത്യപ്രതിജ്ഞ നടക്കുക. തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. ക്യാപിറ്റോളില്‍ പ്രാദേശികസമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് (ഇന്ത്യന്‍ സമയം രാത്രി 10:30) ചടങ്ങുകള്‍ ആരംഭിക്കുക. ട്രംപിനൊപ്പം വൈസ് പ്രസിഡന്റായി ജെ.ഡി. വാന്‍സും സത്യപ്രതിജ്ഞ ചൊല്ലി …
സ്വന്തം ലേഖകൻ: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി യുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുക്രൈന്- റഷ്യ യുദ്ധത്തിനിടെ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് നോര്‍ക്കയുടെ അറിയിപ്പ് തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചു. ബിനിലിനൊപ്പം റഷ്യയില്‍ ജോലിക്കുപോയ ജെയിന് കുര്യനും യുദ്ധത്തില്‍ ഗുരുതര പരിക്കേറ്റതായി അറിയുന്നു. ജെയിന് മോസ്കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഇന്ത്യന്‍ എംബസി …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കാട്ടുതീ പടർന്നുളള അപകടത്തിൽ 24 പേർ മരിച്ചതായി റിപ്പോർട്ട്. 16 പേരെ കാണാതായതായി. മരിച്ചവരിൽ അഞ്ച് പേരെ പാലിസേഡ്സ് ഫയർ സോണിൽ നിന്നും 11 പേരെ ഈറ്റൺ ഫയർ സോണിൽ നിന്നുമാണ് കണ്ടെത്തിയത്. ഇതിനോടകം ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും 12,000 ത്തിലധികം കെട്ടിടങ്ങൾ കത്തിനശിച്ചതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് …
സ്വന്തം ലേഖകൻ: യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യമിടിവ് തുടരുന്നു. ചരിത്രത്തില്‍ ആദ്യമായി മൂല്യം 86.54 നിലവാരത്തിലേയ്ക്ക് പതിച്ചു. തിങ്കളാഴ്ച മാത്രം നേരിട്ടത് 0.7 ശതമാനം ഇടിവ്. രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരൊറ്റ ദിവസം ഇത്രയും തകര്‍ച്ച ഉണ്ടാകുന്നത്. ഡോളര്‍ സൂചികയാകട്ടെ 110ലേയ്ക്ക് കുതിക്കുകയും ചെയ്തു. മറ്റ് ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തിലും കാര്യമായ ഇടിവുണ്ടായി. ഇന്തോനേഷ്യന്‍ കറന്‍സി …
സ്വന്തം ലേഖകൻ: എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. സ്പീക്കർ രാജിക്കത്ത് സ്വീകരിച്ചു. നിലമ്പൂർ എംഎൽഎ രാജിവെച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. നിയമസഭ സെക്രട്ടറിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിപ്പ് നൽകുക. എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോഗ്യതാ …