സ്വന്തം ലേഖകൻ: കുവൈത്ത് ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തി ആഭ്യന്തര മന്ത്രാലയം. താമസ-കുടിയേറ്റ (റസിഡന്‍സി നിയമം) നിയമ ചട്ട വ്യവസ്ഥകളിലും ഉടന്‍ മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് വ്യക്തമാക്കി. 1976-ലെ ഗതാഗത നിയമത്തിലെ 81-ാം നമ്പര്‍ പ്രകാരമുള്ള ആര്‍ട്ടിക്കിള്‍ 85-ലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വീസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ റെസിഡന്‍സി നിയമം തയ്യാറായതായും അത് നിലവില്‍ ലീഗല്‍ കമ്മിറ്റി അവലോകനം ചെയ്തു വരികയാണെന്നും പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അറിയിച്ചു. നിയമത്തിന് താമസിയാതെ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. …
സ്വന്തം ലേഖകൻ: ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നതായി റിപ്പോർട്ട്. പലസ്തീനിലെ പള്ളിയിലും സ്കൂളിലും ഇസ്രയേൽ നടത്തിയ വ്യാമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർക്ക് ആക്രണത്തിൽ പരിക്കേറ്റതായാണ് വിവരം. ലെബനനിലെ ഏറ്റവും ഭീകരരാത്രിയെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 30-ലേറെ വ്യോമാക്രമണങ്ങളാണ് കഴിഞ്ഞ രാത്രിയിൽ ബെയ്റൂതിന് …
സ്വന്തം ലേഖകൻ: യര്‍ ഇന്ത്യയില്‍നിന്ന് കേടായ അവസ്ഥയില്‍ ലഗേജ് ലഭിച്ചതില്‍ നിരാശ അറിയിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി താരവും പദ്മശ്രീ പുരസ്‌കാര ജേതാവുമായ റാണി രാംപാല്‍. കാനഡയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കേടായ നിലയിലാണ് ലഗേജ് ലഭിച്ചത്. ഇതില്‍ നിരാശയായ താരം ഇക്കാര്യം സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ‘ഈ അദ്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസ് തന്നതിന് എയര്‍ …
സ്വന്തം ലേഖകൻ: തെക്കൻ ലെബനനിൽ ആളുകൾക്ക് അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ച് ഇസ്രയേൽ പ്രതിരോധ സേന. ഐഡിഎഫിന്റെ അറബി ഭാഷാ വക്താവ് അവിചയ് അദ്രേയി ആണ് പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചത്. തെക്കൻ ലെബനനിലെ 25 ഓളം ഗ്രാമങ്ങളിൽ താമസിക്കുന്നവരോട് പ്രദേശം വിട്ടുപോകാനാണ് നിർദേശം. ഹിസ്ബുള്ള അംഗങ്ങൾ, ഇൻസ്റ്റാളേഷനുകൾ അല്ലെങ്കിൽ ആയുധങ്ങൾ എന്നിവയ്ക്ക് സമീപമുള്ള എല്ലാവരുടെയും ജീവൻ …
സ്വന്തം ലേഖകൻ: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്ക വന്‍ സാങ്കേതിക തകരാര്‍. വിമാനത്താവളങ്ങളില്‍ കൂടുതല്‍ കാലതാമസത്തിനും ബുക്കിങ് തടസങ്ങള്‍ക്കും ഈ തകരാർ കാരണമായി. ‘നിലവില്‍ ഞങ്ങളുടെ സിസ്റ്റം നെറ്റ്വര്‍ക്കിലുടനീളം ഒരു താത്കാലി നേരിടുന്നുണ്ട്. ഇത് ഞങ്ങളുടെ വെബ്സൈറ്റിനെയും ബുക്കിംഗ് സിസ്റ്റത്തെയും ബാധിക്കുന്നുണ്ട്. ഇതുമൂലം, ഉപഭോക്താക്കള്‍ക്ക് ചെക്ക്-ഇന്നുകള്‍ക്ക് കാലതാമസം നേരിടാം. കൂടാകെ, എയര്‍പോര്‍ട്ടിലെ നീണ്ട ക്യൂവും ഉള്‍പ്പെടെ …
സ്വന്തം ലേഖകൻ: വിമാനങ്ങളിൽ പേജർ, വാക്കി ടോക്കി എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി ദുബായിയുടെ എമിറേറ്റ്സ് എയർലൈൻ. പേജർ, വാക്കിടോക്കി എന്നിവ ലഗേജിൽ കണ്ടെത്തിയാൽ അധികൃതർ പിടിച്ചെടുക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ഹാൻഡ് ലഗേജുകളിലോ ചെക്ക്-ഇൻ ബാഗേജുകളിലോ പേജർ, വാക്കിടോക്കി എന്നീ വസ്തുക്കൾ കണ്ടെത്തിയാൽ ദുബായ് പൊലീസ് പിടിച്ചെടുക്കുമെന്ന് എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്. എയർലൈൻ അധികൃതർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ട്രാവൽ …
സ്വന്തം ലേഖകൻ: വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ യു.എ.ഇ. പൗരര്‍ക്കും വിവാഹപൂര്‍വ ജനിതകപരിശോധന നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിലായി. ജനിതകരോഗങ്ങളുടെ വ്യാപനം കുറയ്ക്കുക, ഭാവി തലമുറകളെ സംരക്ഷിക്കുക, വിവാഹം കഴിക്കാന്‍ പോകുന്നവരെ ആരോഗ്യകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 840-ലേറെ ജനിതകവൈകല്യങ്ങള്‍ തിരിച്ചറിയുന്നതിനുള്ള 570 ജീനുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. …
സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാർ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നു. അതില്‍ സഫീദ്ദീനും ഉള്‍പ്പെട്ടതായി വാര്‍ത്താ ഏജന്‍സി അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ ഇസ്രയേല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നസ്രള്ളയുടെ ബന്ധുവാണ് സഫീദ്ദീന്‍. …
സ്വന്തം ലേഖകൻ: മിസൈല്‍ ആക്രമണത്തിന് പ്രതികാരമായി ഇറാന്റെ ആണവനിലയങ്ങൾക്ക് നേരെ ഇസ്രയേൽ തിരിയില്ല എന്ന കാര്യത്തിൽ അമേരിക്കയ്ക്ക് യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്ന് യു.എസ്. സ്റ്റേറ്റ്ഡിപ്പാര്‍ട്ട്‌മെന്റിനെ വൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ. റിപ്പോർട്ട് ചെയ്തു. ആണവനിലയങ്ങൾ ഇസ്രയേൽ ലക്ഷ്യംവെക്കുന്നുവെന്ന വാർത്തകളോട്, ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് ആനുപാതികമായിരിക്കണമെന്നുമായിരുന്നു ബൈഡന്റെ പ്രതികരണം. ആണവനിലയങ്ങൾ അക്രമിക്കുന്നതിന് പിന്തിരിയണമെന്നും അമേരിക്കയുടെ പിന്തുണ …