സ്വന്തം ലേഖകൻ: വ്യാജ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കണ്ടെത്തി തടയുന്നതിന്‍റെ ഭാഗമായി വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്‍റെ വാണിജ്യ നിയന്ത്രണ വിഭാഗം കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനകള്‍ ആരംഭിച്ചു, അല്‍ സിദ്ദീഖ് ഏരിയയിലെ ഒരു ഷോപ്പിങ് മാളില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 15,000 വ്യാജ വസ്തുക്കള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളില്‍ അറിയപ്പെടുന്ന ബ്രാന്‍ഡ് നാമങ്ങളിലുള്ള ലേഡീസ് …
സ്വന്തം ലേഖകൻ: അടുത്ത മാസം ഒന്നാം തീയതി മുതല്‍ വാഹന ഇടപാടുകളില്‍ വില പണമായി സ്വീകരിക്കാന്‍ പാടില്ലെന്ന തീരുമാനവുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. ഒക്ടോബര്‍ ഒന്നു മുതല്‍ റൊക്കം പണം നല്‍കി വാഹനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിച്ചതായി വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അല്‍ അജീല്‍ വ്യക്തമാക്കി. പകരം എല്ലാ വാഹന ഇടപാടുകള്‍ക്കുമുള്ള പണം …
സ്വന്തം ലേഖകൻ: അമ്മ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ സിനിമ, നാടക നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു അവർ. കുറച്ചുകാലമായി …
സ്വന്തം ലേഖകൻ: പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (EY) കമ്പനിയിലെ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണം രാജ്യമെമ്പാടും ചർച്ചയാവുകയാണ്. അമിത ജോലിഭാരമാണ് മകളുടെ മരണത്തിന് കാരണമെന്നാണ് അന്നയുടെ മാതാപിതാക്കൾ പറയുന്നത്. മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭാ കരന്തലജെ …
സ്വന്തം ലേഖകൻ: സൗദി എയർലൈൻസിന്റെ പഴയ മൂന്ന് ബോയിങ് 777 വിമാനങ്ങൾ റിയാദിലെ ബോളിവാഡ് റൺവേ ഏരിയയിലെത്തി. പതിനൊന്ന് ദിവസത്തെ കരമാർഗ യാത്രയ്ക്കൊടുവിലാണ് വിമാനങ്ങൾ ബോളിവാഡ് റൺവേയിൽ എത്തിയത്. 1000-ത്തിലധികം കിലോമീറ്റർ പിന്നിട്ടാണ് സാഹസിക യാത്ര ലക്ഷ്യസ്ഥാനത്തെത്തിയത്. 60 ടൺ വീതം ഭാരമുളള വിമാനങ്ങൾക്ക് 8.5 മീറ്റർ ഉയരമാണുളളത്. അതുകൊണ്ട് വലിയ വെല്ലുവിളി അതിജീവിച്ചാണ് വിമാനങ്ങൾ …
സ്വന്തം ലേഖകൻ: എഐ സാങ്കേതിക വിദ്യ ശക്തിയാര്‍ജിക്കുന്നതിനൊപ്പം അതിന്റെ ദുരുപയോഗ സാധ്യതയും വര്‍ധിച്ചുവരികയാണ്. ഇപ്പോഴിതാ പുതിയ തട്ടിപ്പ് രംഗപ്രവേശം ചെയ്തിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആളുകളുടെ ശബ്ദത്തിന്റെ പകര്‍പ്പുണ്ടാക്കി നടത്തുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി യുകെയിലെ സ്റ്റാര്‍ലിങ് ബാങ്ക്. ലക്ഷക്കണക്കിനാളുകള്‍ ഈ തട്ടിപ്പിനിരയായേക്കാമെന്ന് ബാങ്ക് പറയുന്നു. വെറും മൂന്ന് സെക്കന്റ് ദൈര്‍ഘ്യമുള്ള ശബ്ദത്തില്‍ …
സ്വന്തം ലേഖകൻ: വിദേശവിദ്യാർഥികൾക്കുള്ള നിബന്ധനകൾ കടുപ്പിച്ച് കാനഡ. ഈ വർഷം വിദേശ വിദ്യാർഥികൾക്കുള്ള പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡയുടെ പുതിയ നീക്കം. വിദേശ വിദ്യാർഥികളുടെ എണ്ണം അടുത്തവർഷം പത്ത് ശതമാനം വീണ്ടും കുറയ്ക്കുമെന്നും ജസ്റ്റിൻ ട്രൂഡോ ട്വിറ്ററിൽ കുറിച്ചു. …
സ്വന്തം ലേഖകൻ: അമിത ജോലിഭാരത്തെ തുടർന്ന് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26 കാരി ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചു. അന്ന സെബാസ്റ്റ്യൻ എന്ന മലയാളി ചാർട്ടേഡ് അകൗണ്ടന്റിന്റെ മരണം ഇന്ത്യ മുഴുവൻ വലിയ ചർച്ചയാവുകയാണ് ഇപ്പോൾ. അന്ന മഹാരാഷ്ട്രയിലെ പൂനെയിലുള്ള, പ്രമുഖ ബഹുരാഷ്ട്ര അകൗണ്ടിംഗ് കമ്പനിയായ ഏണസ്റ്റ് & യംഗ് അഥവാ EY യിൽ ചാർട്ടേഡ് അകൗണ്ടന്റായാണ് …
സ്വന്തം ലേഖകൻ: ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് 20 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ലെബനന്റെ വിവിധ ഭാഗങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട് പേര്‍ കൊല്ലപ്പെടുകയും 2,800-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ചത്തെ സ്‌ഫോടനങ്ങള്‍. അതേസമയം എത്ര വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചുവെന്ന് വ്യക്തമായിട്ടില്ല. ബയ്‌റുത്ത്, ബെക്കാ വാലി, ദക്ഷിണ ലെബനൻ തുടങ്ങി …
സ്വന്തം ലേഖകൻ: വൈ ഫൈ കണക്ഷൻ നൽകിയിട്ടുള്ള താമസ കെട്ടിടങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും ഉള്ളവർ പുറത്തുള്ളവരുമായി വെെ ഫെെ ഷെയറിങ് നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ടെലികോം കമ്പനികൾ. പാർപ്പിട-വാണിജ്യ യൂനിറ്റിന് പുറത്തുള്ളവർക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗികകാൻ വേണ്ടി അനുവദിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. പലരും ഒരു വെെ ഫെെ കണക്ഷൻ എടുത്ത് പണം വാങ്ങി പുനർവിതരണം നടത്തുന്നുണ്ട്. പിടിക്കപ്പെട്ടാൽ …