1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കലിയടങ്ങി കാട്ടുതീ; ലോസ് ആഞ്ജലിസുകാർ മടങ്ങി എത്തുന്നത് ചാരക്കൂനകളിലേക്ക്
കലിയടങ്ങി കാട്ടുതീ; ലോസ് ആഞ്ജലിസുകാർ മടങ്ങി എത്തുന്നത് ചാരക്കൂനകളിലേക്ക്
സ്വന്തം ലേഖകൻ: യു.എസിന്റെ നീന്തൽ സൂപ്പർ താരം ഗാരി ഹാൾ ജൂനിയറിന് കാട്ടുതീയിൽ നഷ്ടമായത് നിധിപോലെ കാത്തുസൂക്ഷിച്ചിരുന്ന അഞ്ച് സ്വർണമുൾപ്പെടെ പത്ത് ഒളിംപിക് മെഡലുകളാണ്. പസഫിക് പാലിസാഡ്‌സിലായിരുന്നു ഗാരിയുടെ വീട്. കാട്ടുതീയിൽനിന്ന് വളർത്തുനായയെ മാത്രമേ അദ്ദേഹത്തിന് രക്ഷിക്കാനായുള്ളൂ. ഹോളിവുഡ് സിനിമാവ്യവസായ തലസ്ഥാനമായ ലോസ് ആഞ്ജലിസിൽ താമസിച്ചിരുന്ന താരങ്ങളിൽ ഭൂരിഭാഗത്തിന്റെയും വീടുകളും കത്തിനശിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ കൂടുതൽ …
കാനഡ പ്രധാനമന്ത്രി പദത്തിനുള്ള മത്സരത്തിനില്ല; നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ വംശജ അനിത ആനന്ദ്
കാനഡ പ്രധാനമന്ത്രി പദത്തിനുള്ള മത്സരത്തിനില്ല; നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ വംശജ അനിത ആനന്ദ്
സ്വന്തം ലേഖകൻ: ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിനുള്ള മത്സരത്തിനില്ലെന്ന് നിലപാട് വ്യക്തമാക്കി ഇന്ത്യന്‍വംശജയും കാനഡയുടെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയുമായ അനിത ആനന്ദ്. പാര്‍ലമെന്റിലേക്ക് ഇനി മത്സരിക്കാനില്ലെന്നും അവര്‍ പറഞ്ഞു. ലിബറല്‍ പാര്‍ട്ടി തലവനായിരുന്ന ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ ഈ രണ്ട് പദവികളിലേക്കും ഉയര്‍ന്നുകേട്ട പേരായിരുന്നു അനിതയുടേത്. രാഷ്ട്രീയജീവിതത്തില്‍നിന്ന് പിന്‍വാങ്ങി, അക്കാദമിക മേഖലയിലേക്ക് മടങ്ങുകയാണെന്നും അവര്‍ എക്‌സില്‍ …
ഓസ്‌ട്രേലിയയിലെ മലയാളി മന്ത്രി കേരളത്തില്‍; ഊഷ്മള സ്വീകരണവുമായി സുഹൃത്തുക്ക ളും കുടുംബാംഗങ്ങളും
ഓസ്‌ട്രേലിയയിലെ മലയാളി മന്ത്രി കേരളത്തില്‍; ഊഷ്മള സ്വീകരണവുമായി സുഹൃത്തുക്ക ളും കുടുംബാംഗങ്ങളും
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിന്‍സണ്‍ ആന്റോ ചാള്‍സിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. മന്ത്രിയായശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ജിന്‍സനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ നിരവധി ആളുകള്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ജിന്‍സണ്‍ കൊച്ചിയില്‍ എത്തിയത്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ …
ഹണി റോസിന്റെ പരാതി: മുന്‍കൂര്‍ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയിൽ
ഹണി റോസിന്റെ പരാതി: മുന്‍കൂര്‍ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയിൽ
സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന നടി ഹണി റോസിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചേക്കും. പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. നിയമോപദേശം തേടിയ ശേഷം മാത്രമേ കേസെടുക്കൂവെന്നാണ് പോലീസിന്റെ നിലപാട്. നിയമോപദേശം കിട്ടുന്ന മുറയ്ക്ക് നടപടികള്‍ വേഗത്തിലാക്കും. ബോബി ചെമ്മണൂരിനെതിരായ പരാതിയില്‍ ഹണി …
ഒക്ടോ. 25ന് മെസി ശരിക്കും കേരളത്തിൽ വരുമോ?; മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ആശയക്കുഴപ്പം
ഒക്ടോ. 25ന് മെസി ശരിക്കും കേരളത്തിൽ വരുമോ?; മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ആശയക്കുഴപ്പം
സ്വന്തം ലേഖകൻ: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കേരളത്തില്‍ സൗഹൃദമത്സരത്തിന് എത്തുന്നത് സംബന്ധിച്ച സംസ്ഥാന കായികമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ആശയക്കുഴപ്പം. മെസി ഒക്ടോബര്‍ 25-ന് കേരളത്തിലെത്തുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വ്യക്തത തേടിയപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറി. 25-ന് കേരളത്തിലെത്തുന്ന മെസി നവംബര്‍ രണ്ടുവരെ കേരളത്തില്‍ …
ഓസ്‌ട്രേലിയയിലെ മലയാളി മന്ത്രി ജിൻസനെ സ്വീകരിക്കാൻ ജന്മനാട്; മന്ത്രിയായ ശേഷം ആദ്യ സന്ദർശനം
ഓസ്‌ട്രേലിയയിലെ മലയാളി മന്ത്രി ജിൻസനെ സ്വീകരിക്കാൻ ജന്മനാട്; മന്ത്രിയായ ശേഷം ആദ്യ സന്ദർശനം
സ്വന്തം ലേഖകൻ: മന്ത്രിയായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന ആസ്‌ട്രേലിയൻ മലയാളി ജിൻസൺ ആന്റോ ചാൾസിനെ സ്വീകരിക്കാൻ സഹപ്രവർത്തകരും സ്നേഹിതരും കുടുംബാംഗങ്ങളും ഒരുങ്ങുന്നു. ശനിയാഴ്ച രാത്രി പത്തിന് കൊച്ചി ഇന്റർ നാഷണൽ എയർപോർട്ടിൽ എത്തുന്ന ജിൻസനെ അങ്കമാലി എംഎൽഎ റോജി എം ജോണിന്റെ നേതൃത്വത്തിലാണ് സ്വീകരിക്കുന്നത്. ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ മന്ത്രിയായ ജിൻസൺ ആന്റോ ചാൾസ് ഓസ്‌ട്രേലിയയിൽ …
ജപ്പാനിൽ സർവകലാശാല കാമ്പസില്‍ സഹപാഠികളെ ചുറ്റികയ്ക്ക് ആക്രമിച്ച് വിദ്യാർഥിനി; 8 പേർക്ക് പരിക്ക്
ജപ്പാനിൽ സർവകലാശാല കാമ്പസില്‍ സഹപാഠികളെ ചുറ്റികയ്ക്ക് ആക്രമിച്ച് വിദ്യാർഥിനി; 8 പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ: ജപ്പാനിലെ സര്‍വകലാശാലയില്‍ സഹപാഠികളെ ചുറ്റിക കൊണ്ട് ആക്രമിച്ച് വിദ്യാര്‍ഥിനി. ടോക്യോയിലെ ഹോസെയി സര്‍വകലാശാലയുടെ ടാമ കാമ്പസിലാണ് അക്രമം നടന്നത്. ആക്രമണത്തില്‍ എട്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ 22-കാരിയായ വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന് ജപ്പാന്റെ ഔദ്യോഗിക മാധ്യമം എന്‍.എച്ച്.കെ. റിപ്പോര്‍ട്ട് ചെയ്തു. ക്ലാസ് മുറിയിലിരുന്നവരെയാണ് വിദ്യാര്‍ഥിനി ചുറ്റിക കൊണ്ട് ആക്രമിച്ചത് എന്നാണ് …
ഹഷ് മണി കേസില്‍ ട്രംപ് കുറ്റക്കാരന്‍; നിയുക്ത പ്രസിഡന്റായതിനാല്‍ ശിക്ഷ വിധിക്കാതെ കോടതി
ഹഷ് മണി കേസില്‍ ട്രംപ് കുറ്റക്കാരന്‍; നിയുക്ത പ്രസിഡന്റായതിനാല്‍ ശിക്ഷ വിധിക്കാതെ കോടതി
സ്വന്തം ലേഖകൻ: വിവാഹേതരബന്ധം മറച്ചുവെക്കാന്‍ പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയെന്ന ‘ഹഷ് മണി’ കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന ന്യൂയോര്‍ക്ക് ജ്യൂറിയുടെ വിധി ശരിവെച്ച് ന്യൂയോര്‍ക്ക് കോടതി. ഔപചാരികമായി വിധി പ്രസ്താവം നടത്തിയെങ്കിലും ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ ട്രംപിനെതിരെയുള്ള ശിക്ഷ വിധിക്കുന്നത് ഒഴിവാക്കി. ജനുവരി 20-ന് പ്രസിഡന്റായി അധികാരമേല്‍ക്കാനിരിക്കുന്ന ട്രംപിന് ഇതോടെ ജയില്‍വാസമോ …
‘ആത്മഹത്യയിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്നു,’ രാഹുൽ ഈശ്വറിനെതിരേ പരാതി നല്‍കി ഹണി റോസ്
‘ആത്മഹത്യയിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്നു,’ രാഹുൽ ഈശ്വറിനെതിരേ പരാതി നല്‍കി ഹണി റോസ്
സ്വന്തം ലേഖകൻ: വ്യവസായി ബോബി ചെമ്മണ്ണൂരിന് പിന്നാലെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെതിരേ നിയമനടപടിയുമായി നടി ഹണി റോസ്. തന്റെ മൗലിക അവകാശങ്ങളെ നിഷേധിച്ച് അവയിലേക്ക് കടന്നു കയറുകയാണ് രാഹുല്‍. തന്നെ അപമാനിക്കുകും സ്ത്രീത്വത്തെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിനാല്‍ രാഹുലിനെതിരേ നിയമനടപടി സ്വീകരിക്കുകയാണെന്ന് ഹണി റോസ് സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കി. കോടതിയില്‍ ഇരിക്കുന്ന കേസിലെ പരാതിക്കാരിയായ …
എച്ച്എംപി വൈറസിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല; വിദഗ്ധര്‍ പറയുന്ന 4 കാരണങ്ങള്‍ ഇതാണ്
എച്ച്എംപി വൈറസിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല; വിദഗ്ധര്‍ പറയുന്ന 4 കാരണങ്ങള്‍ ഇതാണ്
സ്വന്തം ലേഖകൻ: ചൈനയില്‍ എച്ച്എംപിവി അതിവേഗം പടരുന്നത് ലോകം ജാഗ്രതയോടെ നിരീക്ഷിച്ചുവരുന്നതിനിടെ ഇന്ത്യയിലും അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഒട്ടേറെ സംശയങ്ങള്‍ക്ക് വഴി വച്ചിരുന്നു. എച്ച്എംപിവി മറ്റൊരു കൊവിഡ് കാലം സൃഷ്ടിച്ചേക്കുമോ എന്നതായിരുന്നു പ്രധാന സംശയം. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കുകയായിരുന്നു. ചൈനയില്‍ പടരുന്ന വൈറസിന്റെ അതേ വകഭേദം തന്നെയാണ് ഇവിടെയും …