1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസി സംരംഭകര്‍ക്കായുള്ള നോർക്കയുടെ ബിസിനസ്സ് ക്ലിനിക്ക് സേവനത്തിന് തുടക്കമായി
പ്രവാസി സംരംഭകര്‍ക്കായുള്ള നോർക്കയുടെ ബിസിനസ്സ് ക്ലിനിക്ക് സേവനത്തിന് തുടക്കമായി
സ്വന്തം ലേഖകൻ: പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്സി) ബിസിനസ്സ് ക്ലിനിക്ക് സേവനം റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപകർക്കും സംരംഭകർക്കും നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുളളവ വിപുലീകരിക്കുന്നതിനുമായുളള എല്ലാ സഹായങ്ങളും ഉപദേശവും ഇതുവഴി ലഭ്യമാകുമെന്ന് പി. ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. ബിസിനസ്സ് ആശയത്തെ യാഥാര്‍ത്ഥ്യമാക്കുന്നതിനായുളള …
ലാദന്റെ മകന്‍ ഹംസ മരിച്ചിട്ടില്ല, അഫ്ഗാനിലുണ്ടെന്ന് റിപ്പോർട്ട്; പദ്ധതിയിടുന്നത് വൻ ഭീകരാക്രമണങ്ങൾക്ക്?
ലാദന്റെ മകന്‍ ഹംസ മരിച്ചിട്ടില്ല, അഫ്ഗാനിലുണ്ടെന്ന് റിപ്പോർട്ട്; പദ്ധതിയിടുന്നത് വൻ ഭീകരാക്രമണങ്ങൾക്ക്?
സ്വന്തം ലേഖകൻ: ഭീകരസംഘടനയായ അല്‍ ഖായിദയുടെ സ്ഥാപകനും യു.എസ്സിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഒസാമ ബിന്‍ ലാദന്റെ മകന്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്. മരിച്ചുവെന്ന് കരുതിയ ഹംസ ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നും അല്‍ ഖായിദയെ നയിക്കുകയാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ‘ദി മിറര്‍’ റിപ്പോര്‍ട്ട് ചെയ്തു. 2019-ല്‍ യു.എസ്. നടത്തിയ വ്യോമാക്രമണത്തില്‍ …
ഡൽഹി – കൊച്ചി വിമാനം പുറ പ്പെട്ടത് 12 മണിക്കൂർ കാത്തിരി പ്പിന് ശേഷം; യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്
ഡൽഹി – കൊച്ചി വിമാനം പുറ പ്പെട്ടത് 12 മണിക്കൂർ കാത്തിരി പ്പിന് ശേഷം; യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം രാത്രി 8.55-ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം മണിക്കൂറുകള്‍ക്ക് ശേഷം പുറപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 12 മണിക്കൂറിന് ശേഷമാണ് ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. കേരളത്തിൽ ഓണം ആഘോഷിക്കാൻ വേണ്ടി വിമാനം ബുക്ക് ചെയ്തവരാണ് യാത്രക്കാരിലേറെയും. വിമാനം വൈകുന്നതിന് പിന്നാലെ രാത്രി ഒരുമണിയോടെ പുറപ്പെടുമെന്ന് …
യെച്ചൂരിക്ക് അന്ത്യാഭിവാദ്യമ ര്‍പ്പിച്ച് രാജ്യം; AKG ഭവനില്‍നിന്ന് വിലാപയാത്ര; മൃതദേഹം എയിംസിന്‌ കൈമാറും
യെച്ചൂരിക്ക് അന്ത്യാഭിവാദ്യമ ര്‍പ്പിച്ച് രാജ്യം; AKG ഭവനില്‍നിന്ന് വിലാപയാത്ര; മൃതദേഹം എയിംസിന്‌ കൈമാറും
സ്വന്തം ലേഖകൻ: പ്രിയസഖാവിന് അന്ത്യാഭിവാദ്യമർപ്പിച്ച് രാജ്യതലസ്ഥാനം. വൈകിട്ട് മൂന്ന് വരെ എ.കെ.ജി. ഭവനിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറും. എ.കെ.ജി. ഭവനിൽനിന്ന്, മുൻപ് സി.പി.എം. ഓഫീസ് പ്രവർത്തിച്ച അശോക റോഡിലെ റോഡ് 14 വരെ നേതാക്കൾ വിലാപയാത്രയായി മൃതദേഹംവഹിച്ചുള്ള ആംബുലൻസിനെ അനുഗമിക്കും. അവിടെ നിന്ന് മൃതദേഹം എയിംസിന് …
കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികൾക്ക് വീസ മാറുന്നതിനുള്ള കാലാവധി അവസാനിച്ചു
കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികൾക്ക് വീസ മാറുന്നതിനുള്ള കാലാവധി അവസാനിച്ചു
സ്വന്തം ലേഖകൻ: രാജ്യത്ത് ഗാര്‍ഹിക വീസയിൽ ജോലി ചെയ്തിരുന്നവർക്ക് സ്വകാര്യ മേഖലയിലേക്ക് മാറാനുള്ള കാലാവധി അവസാനിച്ചു. ഗാര്‍ഹിക വീസക്കാരെ സ്വകാര്യ മേഖലയിലെ ജോലികളിലേക്ക് മാറ്റുന്നതിനുള്ള അനുമതി ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെയായിരുന്നു നിലവിലുണ്ടായിരുന്നത്. ഒരു വർഷമെങ്കിലും നിലവിലെ സ്‌പോൺസറുടെ കൂടെ ജോലി ചെയ്തവർക്ക് അവരുടെ അനുവാദത്തോടെ സ്വകാര്യ മേഖലയിലേക്ക് മാറാമായിരുന്നു. പൊതുമാപ്പ് കാലത്ത് …
ട്രംപ് ഒളിച്ചോടിയതോ? കമല ഹാരിസുമായി ഇനിയൊരു സംവാദത്തിനില്ലെന്ന് മുൻ പ്രസിഡന്റ്
ട്രംപ് ഒളിച്ചോടിയതോ? കമല ഹാരിസുമായി ഇനിയൊരു സംവാദത്തിനില്ലെന്ന് മുൻ പ്രസിഡന്റ്
സ്വന്തം ലേഖകൻ: അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമല ഹാരിസുമായി മറ്റൊരു സംവാദത്തിനുള്ള സാധ്യത തള്ളി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപ്. ഫിലാഡല്‍ഫിയയില്‍ നടന്ന സംവാദത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ നിലപാട്. സംവാദത്തില്‍ താൻ വിജയിച്ചെന്നും അതുകൊണ്ട് മാത്രമാണ് കമലയ്ക്ക് രണ്ടാമതൊരു സംവാദം ആവശ്യമെന്നും ട്രംപ് അവകാശപ്പെടുന്നു. എന്നാല്‍ …
ക്വാഡ് ഉച്ചകോടി: യുഎസ് ആതിഥേയത്വം വഹിക്കും; 2025ലെ വേദി ഇന്ത്യയിലെന്ന് സൂചന
ക്വാഡ് ഉച്ചകോടി: യുഎസ് ആതിഥേയത്വം വഹിക്കും; 2025ലെ വേദി ഇന്ത്യയിലെന്ന് സൂചന
സ്വന്തം ലേഖകൻ: ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആതിഥേയത്വം വ​ഹിക്കും. സെപ്റ്റംബർ 21ന് യുഎസിലെ ഡെലവെയറിലായിരിക്കും ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവർ പങ്കെടുക്കും. ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, രാജ്യങ്ങൾക്കിടയിലെ നയതന്ത്രബന്ധം ശക്തിപ്പടുത്തൽ, ആരോ​ഗ്യസുരക്ഷ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ …
കുടിയേറ്റത്തൊഴിലാളികളുടെ അന്തസ്സ്‌ കാക്കണം, ന്യായമായ വേതനം ഉറപ്പാക്കണം – മാർപാപ്പ
കുടിയേറ്റത്തൊഴിലാളികളുടെ അന്തസ്സ്‌ കാക്കണം, ന്യായമായ വേതനം ഉറപ്പാക്കണം – മാർപാപ്പ
സ്വന്തം ലേഖകൻ: കുടിയേറ്റത്തൊഴിലാളികളുടെ അന്തസ്സ്‌ കാക്കണമെന്നും അവർക്ക് ന്യായമായ വേതനമുറപ്പാക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. ഏഷ്യ-പസഫിക് സന്ദർശനത്തിന്റെ ഭാഗമായുള്ള അവസാനവട്ടപര്യടനത്തിൽ സിങ്കപ്പൂരിലെ രാഷ്ട്രീയനേതാക്കളോട് വ്യാഴാഴ്ച സംസാരിക്കയായിരുന്നു അദ്ദേഹം. കുടിയേറ്റത്തൊഴിലാളികൾ സമൂഹത്തിന് കാര്യമായ സംഭാവനചെയ്യുന്നുണ്ടെന്ന് പാപ്പ ഓർമ്മപ്പെടുത്തി. ലോകത്ത്‌ 17 കോടിയോളം കുടിയേറ്റ തൊഴിലാളികളാണുള്ളത്. സിങ്കപ്പൂരിൽ പത്തുലക്ഷത്തിലേറെപ്പേരുണ്ട്. ഇതിൽ മൂന്നുലക്ഷത്തോളം പേർ കുറഞ്ഞവേതനത്തിനാണ് പണിയെടുക്കുന്നത്. ഇവരിൽ അധികവും പശ്ചിമേഷ്യൻ …
യച്ചൂരിക്ക് വിട: മൃതദേഹം എയിംസ് മോർച്ചറിയിലേക്ക് മാറ്റി; അനുശോചിച്ച് പ്രധാനമന്ത്രി
യച്ചൂരിക്ക് വിട: മൃതദേഹം എയിംസ് മോർച്ചറിയിലേക്ക് മാറ്റി; അനുശോചിച്ച് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം. മൃതദേഹം എയിംസ് മോർച്ചറിയിലേക്കു മാറ്റി. നാളെ വസന്ത്കുഞ്ജിലെ വീട്ടിൽ എത്തിക്കും. 14നു ‍ രാവിലെ എകെജി സെന്ററിൽ പൊതുദർശനം. വൈകുന്നേരം മൂന്നുമണിയോടെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകും. …
വിപ്ലവ നക്ഷത്രം മാഞ്ഞു; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു
വിപ്ലവ നക്ഷത്രം മാഞ്ഞു; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു
സ്വന്തം ലേഖകൻ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലിക്കെയാണ് അന്ത്യം. 32 വർഷമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംമായിരുന്നു. വൈദേഹി ബ്രാഹ്‌മണരായ സർവേശ്വര സോമയാജലു യച്ചൂരിയുടെയും കൽപകത്തിന്റെയും …