സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുതിനുമായി സംസാരിച്ച് നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ-യുക്രൈന് യുദ്ധം വ്യാപിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പുതിനോട് ട്രംപ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ വിവിധ രാഷ്ട്രത്തലവന്മാരുമായി ട്രംപ് സംസാരിച്ചിരുന്നു. റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കുമെന്നത് ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇതിനിടെ യുദ്ധം …
സ്വന്തം ലേഖകൻ: ലെബനനില്‍ പേജര്‍ ആക്രമണം നടത്താന്‍ താന്‍ അനുവാദം നല്‍കിയെന്ന് സമ്മതിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നെതന്യാഹു പേജര്‍ ആക്രമണത്തിന് അനുമതി നല്‍കിയതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ വക്താവ് ഒമര്‍ ദോസ്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഫ്പി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് പേജര്‍-വോക്കി ടോക്കിആക്രമണങ്ങളുടെ ഉത്തരവാദിത്തം …
സ്വന്തം ലേഖകൻ: പ്രവാസിസ്ത്രീകളുടെ രക്ഷയ്ക്കായി നോർക്ക റൂട്ട്സിന്റെ വനിതാസെൽ പൂർണ സജ്ജമായി. വീസ, പാസ്പോർട്ട് സംബന്ധമായ പ്രശ്നങ്ങൾ, നാട്ടിലേക്ക് മടങ്ങൽ, തൊഴിൽ കരാർലംഘനങ്ങൾ, വേതനം സംബന്ധിച്ച തൊഴിലിടങ്ങളിലെ തർക്കങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് 24 മണിക്കൂറും സേവനം ലഭിക്കും. പരാതിക്കാരുടെ സ്വകാര്യതയും ഉറപ്പാക്കും. 2018-ൽ ലോക കേരളസഭയുടെ നിർദേശപ്രകാരമാണ് പ്രവാസിവനിതകളുടെ തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാനായി വനിതാസെൽ എന്ന ആശയത്തിന് …
സ്വന്തം ലേഖകൻ: ലബനനിലെ ഒരു ശ്മശാനത്തിന് താഴെ ഹിസ്ബുള്ളയുടെ രഹസ്യ തുരങ്കങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍. ഇസ്രായേലി ഡിഫന്‍സ് ഫോഴ്സാണ് വിവരം പുറത്തുവിട്ടത്. ടണലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. ശ്മശാനത്തിനടിയില് തന്ത്രപരമായി സ്ഥിതിചെയ്യുന്ന ഒരു തുരങ്കം ഉള്‍പ്പെടെ ഒന്നിലധികം ഭൂഗര്‍ഭ തുരങ്കങ്ങള്‍ സൈന്യം തകര്‍ത്തുവെന്ന് വ്യക്തമാക്കിയ ഇസ്രായേല്‍ ഹിസ്ബുള്ള മനുഷ്യജീവനെ വിലമതിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. സിറിയയുടെ തലസ്ഥാനമായ …
സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായിയും കൊടും ക്രിമിനലുമായ ഹർഷ്ദ്വീപ് ദല്ല കാനഡയിൽ പിടിയിലായതായി റിപ്പോർട്ട്. കഴിഞ്ഞമാസം മിൽട്ടൺ ടൗണിലുണ്ടായ സായുധ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം. ദല്ലയുടെ അറസ്റ്റ് സംബന്ധിച്ച് ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. അതേസമയം, സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി സീപ്ലെയിൻ യാഥാർഥ്യമാകുന്നു. കരയിലും വെള്ളത്തിലുമിറങ്ങുന്ന വിമാനം പരീക്ഷണ പറക്കലിന്റെ ഭാഗമായി കൊച്ചി ബോൾഗാട്ടി മറീനയിൽ ലാൻഡ് ചെയ്തു. നെടുമ്പാശേരിയിൽ ഇന്ധനം നിറയ്ക്കാനെത്തിയ വിമാനത്തിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചിരുന്നു. തുടർന്ന് കൊച്ചി ബോൾഗാട്ടി മറീനയിൽ എത്തിയ വിമാനത്തിന് ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവരെത്തി വൻ വരവേൽപ്പാണ് നൽകിയത്. …
സ്വന്തം ലേഖകൻ: വിദേശ വിദ്യാർഥികൾക്കുള്ള അതിവേഗ വീസ പദ്ധതി കാനഡ അടിയന്തരമായി നിർത്തിവച്ചു. ഇന്ത്യക്കാരുൾപ്പെടെ കാനഡയിൽ ഉന്നതപഠനം ലക്ഷ്യമിട്ടിരുന്നവർ പ്രതീക്ഷയോടെ സമീപിച്ചിരുന്ന സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) ആണ് നിർത്തലാക്കിയത്. അതിവേഗത്തിലും എളുപ്പത്തിലും അനുവദിച്ചിരുന്ന എസ്ഡിഎസ് അവസാനിപ്പിക്കുകയാണെന്നു വെള്ളിയാഴ്ചയാണ് കാനഡ അറിയിച്ചത്. ഈ വർഷം രാജ്യാന്തര വിദ്യാർഥികളുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ കുറവ് വരുത്തുമെന്ന് പ്രധാനമന്ത്രി …
സ്വന്തം ലേഖകൻ: ഇസ്രയേല്‍ ഗാസ സംഘര്‍ഷത്തിലെ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള മധ്യസ്ഥ ചർച്ചകളിൽ നിന്നും ഖത്തര്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. നയതന്ത്ര സ്രോതസിനെ ഉദ്ധരിച്ച് എഎഫ്പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറും അമേരിക്കയും ഈജിപ്തും ചേര്‍ന്ന് മാസങ്ങളായി വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. നേരത്തെ ഗാസയിൽ അവശ്യവസ്തുക്കളുടെ വിതരണത്തിനായി വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോഴും മധ്യസ്ഥ ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത് ഖത്തറായിരുന്നു. …
സ്വന്തം ലേഖകൻ: കാനഡയിലെ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്കുണ്ടായ ഖലിസ്താൻ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്.എഫ്.ജി) സജീവ പ്രവർത്തകനായ ഇന്ദർജീത് ഗോസാലിനെയാണ് കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തത്. കാനഡയിലെ എസ്.എഫ്.ജിയുടെ കോർഡിനേറ്ററും കൊല്ലപ്പെട്ട ഖലിസ്താൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ സഹായിയുമായിരുന്നു ഇന്ദർജീത്. പഞ്ചാബിൽ സ്വതന്ത്ര സിഖ് രാജ്യം …
സ്വന്തം ലേഖകൻ: ടാറ്റ ഗ്രൂപ്പും സിങ്കപ്പൂർ എയർലൈൻസും ചേർന്നുള്ള ജനപ്രിയ വ്യോമയാന ബ്രാൻഡ് വിസ്താര കളം വിടുന്നു. വിസ്താരയും എയർ ഇന്ത്യയും തമ്മിലുള്ള ലയനം പൂർത്തിയാകുന്ന തിങ്കളാഴ്ച വിസ്താരയുടെ അവസാന സർവീസ് പറന്നിറങ്ങും. ചൊവ്വാഴ്ച മുതൽ ടാറ്റ ഗ്രൂപ്പിനുകീഴിൽ ‘എയർ ഇന്ത്യ’ എന്ന ബ്രാൻഡിൽ മാത്രമാകും സേവനങ്ങൾ ഉണ്ടാകുക. ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിനുകീഴിൽ ഫുൾ …