സ്വന്തം ലേഖകൻ: ശത്രുവിനെ നശിപ്പിക്കുന്നവന്‍ – അരിഘട്ട് എന്ന സംസ്‌കൃത വാക്കിന്റെ അര്‍ഥം ഇതാണ്. ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതല്‍ കരുത്തേകാനായി എത്തുന്ന ആണവ ബാലിസ്റ്റിക് മിസൈല്‍ വാഹക അന്തര്‍വാഹിനിക്ക് (എസ്.എസ്.ബി.എന്‍) ഇതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു പേരില്ല. എസ്-3 എന്ന് കൂടി അറിയപ്പെടുന്ന ഐ.എന്‍.എസ്. അരിഘട്ട് വ്യാഴാഴ്ച നാവികസേനയുടെ ഭാഗമാകും. അരിഹന്ത് ക്ലാസ് വിഭാഗത്തിൽ പെടുന്ന അന്തർവാഹിനിയാണ് …
സ്വന്തം ലേഖകൻ: റിലയൻസ് ഇൻഡസ്ട്രീസും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും ഒന്നിച്ചുള്ള സംരംഭത്തിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ പച്ചക്കൊടി. 70,352 കോടി വിപണി മൂല്യമുള്ള സംയുക്ത സംരംഭത്തിനാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പച്ചക്കൊടി കാട്ടിയത്. നിലവിലെ വ്യവസ്ഥകളിൽ കമ്പനികൾ സ്വയം മാറ്റം വരുത്താമെന്ന് അറിയിച്ചതോടെയാണ് കോംപറ്റീഷൻ കമ്മീഷൻ അനുമതി നൽകിയത്. റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടറും …
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 60 വയസും അതിനുമുകളിലും പ്രായമുള്ള പ്രവാസി ഉപദേഷ്ടാക്കളുടെ കരാര്‍ പുതുക്കുന്നത് അവസാനിപ്പിക്കാന്‍ കുവൈത്തിലെ മന്ത്രിമാരുടെ കൗണ്‍സില്‍ തീരുമാനം. ഇതിന് സിവില്‍ സര്‍വീസ് കൗണ്‍സിലിന് യോഗം നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ തൊഴിലാളികളെ പുനസംഘടിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് മന്ത്രിമാരുടെ കൗണ്‍സില്‍ അറിയിച്ചു. നിരവധി …
സ്വന്തം ലേഖകൻ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസിസി രാജ്യങ്ങള്‍ക്കിടയിലെ ഏകീകൃത ടൂറിസം വീസയായ ‘ജിസിസി ഗ്രാന്‍ഡ് ടൂര്‍സ്’ വീസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലെ ടൂറിസം വ്യവസായ രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് കരുതപ്പെടുന്ന ഏകീകൃത ടൂറിസം വീസ 2024 ഡിസംബര്‍ അവസാനത്തോടെ വീസ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. …
സ്വന്തം ലേഖകൻ: നടന്‍ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച നടിയുടെ മൊഴിയെടുക്കല്‍ തുടങ്ങി. തിരുവനന്തപുരം മ്യൂസിയം പോലീസ് വനിത എ.എസ്.ഐ. ആണ് മൊഴിയെടുക്കുന്നത്. സിദ്ദിഖിനെതിരെ ലൈംഗിക പീഡനമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് നടി ഉന്നയിച്ചിരുന്നത്. തിരുവനന്തപുരം വഞ്ചിയൂരില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസമാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെതിരേ തെളിവുകള്‍ കൈവശമുണ്ടെന്നാണ് നടി അവകാശപ്പെട്ടിരുന്നത്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ …
സ്വന്തം ലേഖകൻ: മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പകരം മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്ന് ശ്രീധരൻ പറഞ്ഞു. തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണമെന്നും ഇ ശ്രീധരൻ നിർദേശിച്ചു. തുരങ്കം നിർമിച്ചാൽ മുല്ലപ്പെരിയാർ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് കിലോമീറ്റർ നീളത്തിലും …
സ്വന്തം ലേഖകൻ: പാലക്കാടിന് 3806 കോടി ചെലവില്‍ വ്യവസായ സ്മാര്‍ട്ട് സിറ്റി പ്രഖ്യാപിച്ചു കേന്ദ്രസർക്കാർ. രാജ്യത്തെ വ്യവസായ ഇടനാഴികളെ തമ്മിൽ ബന്ധിപ്പിച്ച് രാജ്യത്താകെ സ്ഥാപിക്കുന്ന 12 സ്മാർട്ട് സിറ്റികളിൽ ഒന്നാണ് പാലക്കാട് വരുക. 3806 കോടി രൂപയാണ് പദ്ധതിക്കായി മുടക്കുക. ഇതിലൂടെ 51,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. പാലക്കാട് പുതുശ്ശേരിയിലാണ് സ്മാർട് സിറ്റി വരിക. …
സ്വന്തം ലേഖകൻ: റെന്റൽ വാഹനങ്ങൾക്കും ഡെലിവറി മേഖലയിൽ പ്രവർത്തിക്കാമെന്ന് സൗദി ഗതാഗത മന്ത്രാലയം. എന്നാൽ ഇത്തരം വാഹനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള അനുമതി നേടിയിരിക്കണമെന്നും ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സ്വാലിഹ് അൽ ജാസർ വ്യക്തമാക്കി. രാജ്യത്ത് ഡെലിവറി വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. ദീർഘകാലടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് സേവനം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അവരുടെ വാഹനങ്ങൾ …
സ്വന്തം ലേഖകൻ: തൊഴില്‍ നിയമങ്ങളില്‍ വീണ്ടും പരിഷ്‌ക്കാരങ്ങളുമായി സൗദി അറേബ്യ. തൊഴില്‍ റിക്രൂട്ട്‌മെന്‍റുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കേണ്ടത് തൊഴിലുടമയാണെന്നും കരാര്‍ ബന്ധം അവസാനിപ്പിച്ചതിന് ശേഷം തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള റിട്ടേണ്‍ ടിക്കറ്റ് ചെലവ് വഹിക്കേണ്ട ഉത്തരവാദിത്തവും തൊഴിലുടമകള്‍ക്കാണെന്നും ഉള്‍പ്പെടെയുള്ള നിരവധി വ്യവസ്ഥകളാണ് സൗദി തൊഴില്‍ നിയമം മുന്നോട്ടുവയ്ക്കുന്നത്. തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും മികച്ച സേവനങ്ങള്‍ ലഭ്യമാക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുമായി തൊഴിൽ വകുപ്പ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുമായി ചേര്‍ന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ലേബര്‍ പ്രൊട്ടക്ഷന്‍ വിഭാഗമാണ് ഇതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിലാളികള്‍ക്ക് പരാതികള്‍ എളുപ്പത്തില്‍ ഫയല്‍ ചെയ്യാനും അവയുടെ …