1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അസദിന്റെ കൊട്ടാരം കൊള്ളയടിച്ച്‌ വിമതർ; ആഡംബര കാർ മുതൽ പാത്രങ്ങൾവരെ കൊണ്ടുപോയി
അസദിന്റെ കൊട്ടാരം കൊള്ളയടിച്ച്‌ വിമതർ; ആഡംബര കാർ മുതൽ പാത്രങ്ങൾവരെ കൊണ്ടുപോയി
സ്വന്തം ലേഖകൻ: വിമതർ രാജ്യതലസ്ഥാനമായ ഡമാസ്കസ് പിടിച്ചെടുക്കുകയും പ്രസിഡന്റ് ബഷർ അൽ അസദ് രാജ്യംവിടുകയും ചെയ്തതോടെ സിറിയയുടെ ഭരണം അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്. വിമതർ സിറിയയിൽ 12മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. അസദിന്റെ കൊട്ടാരവും മറ്റും കൈയേറിയ വിമതർ ഇറാന്‍റെ സ്ഥാനപതികാര്യാലയത്തിലും അതിക്രമിച്ചുകയറി. 31,500 ചതുരശ്ര മീറ്റർ വരുന്ന അൽ റവാദയിലെ അസദിന്റെ കൊട്ടാരം അക്ഷരാർത്ഥത്തിൽ കൊള്ളയടിക്കുകയായിരുന്നു വിമത അനുകൂലികൾ. …
റഷ്യയിൽ അഭയം തേടി അസദ്; ഗോലൻ കുന്നിലെ ബഫര്‍ സോണ്‍ പിടിച്ചെടുത്ത് ഇസ്രയേൽ
റഷ്യയിൽ അഭയം തേടി അസദ്; ഗോലൻ കുന്നിലെ ബഫര്‍ സോണ്‍ പിടിച്ചെടുത്ത് ഇസ്രയേൽ
സ്വന്തം ലേഖകൻ: അസദ് ഭരണകൂടത്തെ വീഴ്ത്തി സിറിയയില്‍ വിമതര്‍ രാജ്യംകീഴടക്കിയതിന് പിന്നാലെ ഗോലൻ കുന്നുകളിലെ സിറിയന്‍ നിയന്ത്രിത പ്രദേശം ഇസ്രായേല്‍ കൈവശപ്പെടുത്തി. ഗോലന്‍ കുന്നുകളിലെ ബഫര്‍ സോണിന്റെ നിയന്ത്രണം തങ്ങളുടെ സൈന്യം താത്കാലികമായി ഏറ്റെടുത്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. വിമതര്‍ രാജ്യം പിടിച്ചടക്കിയതോടെ 1974-ല്‍ സിറിയയുമായി ഉണ്ടാക്കിയ ഉടമ്പടി തകര്‍ന്നുവെന്ന് വ്യക്തമാക്കിയാണ് ഇസ്രയേല്‍ …
നോയിഡ വിമാനത്താവളത്തില്‍ ആദ്യ വിമാനം പറന്നിറങ്ങി; പ്രതിവര്‍ഷം 7 കോടി യാത്രക്കാരെത്തും
നോയിഡ വിമാനത്താവളത്തില്‍ ആദ്യ വിമാനം പറന്നിറങ്ങി; പ്രതിവര്‍ഷം 7 കോടി യാത്രക്കാരെത്തും
സ്വന്തം ലേഖകൻ: നിര്‍മാണം പൂര്‍ത്തിയാകുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങി. ഇന്‍ഡിഗോയുടെ എയര്‍ബസ് എ320-232 വിമാനമാണ് വിജയകരമായ പരീക്ഷണപ്പറക്കല്‍ നടത്തിയത്. നോയിഡയിലെത്തിയ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് (ജെവാര്‍ വിമാനത്താവളം) 2021 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര …
യുവാക്കളെ വഞ്ചിച്ച് വിദേശത്തെത്തിച്ച് സൈബര്‍ തട്ടിപ്പ്: സൂത്രധാരനെ പിടികൂടി ഡല്‍ഹി പോലീസ്
യുവാക്കളെ വഞ്ചിച്ച് വിദേശത്തെത്തിച്ച് സൈബര്‍ തട്ടിപ്പ്: സൂത്രധാരനെ പിടികൂടി ഡല്‍ഹി പോലീസ്
സ്വന്തം ലേഖകൻ: മനുഷ്യക്കടത്ത് നടത്തി ഇരകളെ വിദേശത്തെത്തിച്ച് സൈബര്‍ തട്ടിപ്പിന് നിയോഗിക്കുന്ന സംഘത്തിന്റെ തലവനെ സാഹസികമായി പിടികൂടി ഡല്‍ഹി പോലീസ്. പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് 2500 കിലോമീറ്ററോളം പിന്തുടര്‍ന്ന പോലീസ് ഹൈദരാബാദില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സൈദി എന്നറിയപ്പെടുന്ന കംറാന്‍ ഹൈദര്‍ എന്ന ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പോലീസ് വാഗ്ദാനം ചെയ്തിരുന്നു. …
ഡല്‍ഹിയിലെ നാല്‍പ്പതോളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ച്‌ പരിശോധന
ഡല്‍ഹിയിലെ നാല്‍പ്പതോളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ച്‌ പരിശോധന
സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്തെ നാല്‍പ്പതോളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഞായറാഴ്ച രാത്രി 11.38-ഓടെയാണ് ബോംബ് വെച്ചിട്ടുണ്ടെന്ന ഇ-മെയില്‍ സന്ദേശം സ്‌കൂളുകളിലെത്തിയത്. ഇതേത്തുടര്‍ന്ന് രാവിലെ എത്തിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ അതികൃതര്‍ മടക്കിയയച്ചു. ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളിലെ വിവിധ ഭാഗങ്ങളിലായി ബോബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ചെറിയ ബോംബുകളാണെന്നും കണ്ടെത്താന്‍ പ്രയാസമായിരിക്കുമെന്നും സന്ദേശത്തില്‍ …
സൗദി ജയിലിലുള്ള അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് വൈകും: വിധി പറയാൻ മാറ്റി
സൗദി ജയിലിലുള്ള അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് വൈകും: വിധി പറയാൻ മാറ്റി
സ്വന്തം ലേഖകൻ: സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച വാദങ്ങൾ ഖണ്ഡിച്ചു സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിക്കുകയും വിധി പറയാൻ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിങ് തീയതി ഉടൻ ലഭിക്കുമെന്നും റിയാദ് സഹായ സമിതി …
ദുബായ് ഇനി ‘നടക്കും’; ദുബായ് വാക്ക് പദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്; 6500 കിലോ മീറ്റർ നടപ്പാത
ദുബായ് ഇനി ‘നടക്കും’; ദുബായ് വാക്ക് പദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്; 6500 കിലോ മീറ്റർ നടപ്പാത
സ്വന്തം ലേഖകൻ: സൈക്കിള്‍ സൗഹൃദനഗരമായ ദുബായ് ഇനി നടത്തം കൂടി പ്രോത്സാഹിപ്പിക്കും. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ‘ദുബായ് വാക്ക്’ പദ്ധതി പ്രഖ്യാപിച്ചു. 3,300 കിലോമീറ്റർ വീസ്തൃതിയിലാണ് ‘ദുബായ് വാക്ക്’ പദ്ധതി ഒരുങ്ങുന്നത്. മ്യൂസിയം ഓഫ് ഫ്യൂച്ചർ അല്‍ റാസ് എന്നിങ്ങനെ രണ്ട് മേഖലകളിലാണ് …
‘ഏകാധിപത്യഭരണം അവസാനിച്ചു’, സിറിയ പിടിച്ചെടുത്തതായി വിമതരുടെ പ്രഖ്യാപനം; അസദ് നാടുവിട്ടു?
‘ഏകാധിപത്യഭരണം അവസാനിച്ചു’, സിറിയ പിടിച്ചെടുത്തതായി വിമതരുടെ പ്രഖ്യാപനം; അസദ് നാടുവിട്ടു?
സ്വന്തം ലേഖകൻ: അസദ് ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് അവകാശപ്പെട്ട് വിമതർ. ഡമാസ്കസിലേക്ക് കടന്നതോടെ പ്രസിഡന്‍റ് ബഷർ അൽ അസദ് ഇവിടെ നിന്ന് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറിയയെ അസദ് ഭരണകൂടത്തിൽ നിന്ന് മോചിപ്പിച്ചുവെന്നവകാശപ്പെട്ടുകൊണ്ട് വിമതർ പ്രഖ്യാപനം നടത്തിയത്. ഇത് പുതിയൊരു തുടക്കത്തിന്റെ ആരംഭം, ഇരുണ്ടയുഗത്തിന്റെ അന്ത്യമെന്ന് ഹയാത് തഹ്‌രീർ അൽ-ഷാമിൻ്റെ (എച്ച്.ടി.എസ്.) നേതാവ് ടെലഗ്രാമിൽ …
വിമാനപാതയില്‍ പട്ടം! തിരുവന ന്തപുരത്ത്‌ ആറു വിമാനങ്ങളു ടെ വഴി മുടങ്ങി; നാലു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
വിമാനപാതയില്‍ പട്ടം! തിരുവന ന്തപുരത്ത്‌ ആറു വിമാനങ്ങളു ടെ വഴി മുടങ്ങി; നാലു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
സ്വന്തം ലേഖകൻ: വിമാനപാതയില്‍ പറന്ന പട്ടം കാരണം വഴിമുടങ്ങിയത് ആറു വിമാനങ്ങള്‍ക്ക്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേക്ക് 200 അടിയോളം മുകളിലായി പറന്ന പട്ടം വൈകീട്ട് രണ്ടു മണിക്കൂറോളം വ്യോമഗതാഗതം അലങ്കോലമാക്കി. നാലു വിമാനങ്ങളെ വഴിതിരിച്ച് വിട്ടു. പുറപ്പെടാനൊരുങ്ങിയ രണ്ടു വിമാനങ്ങളുടെ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബേയിലേക്ക് തിരിച്ചെത്തിച്ചു. രാജീവ് അക്കാദമിയുടെ പരിശീലനവിമാനത്തിന്റെ പറക്കലും നിര്‍ത്തിവെച്ചു. …
വിശ്വാസികള്‍ക്ക് ധന്യനിമിഷം; മാര്‍ ജോര്‍ജ്‌ കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു
വിശ്വാസികള്‍ക്ക് ധന്യനിമിഷം; മാര്‍ ജോര്‍ജ്‌ കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു
സ്വന്തം ലേഖകൻ: കത്തോലിക്ക സഭയുടെ രാജകുമാരന്മാരുടെ ഗണത്തില്‍ ഇനി മാര്‍ ജോര്‍ജ് കൂവക്കാടും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചതോടെ മാര്‍ കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഭാരത കത്തോലിക്ക സഭയ്ക്ക് ഇത് ചരിത്ര നിമിഷവും അഭിമാനമുഹൂര്‍ത്തവുമായി. ഇന്ത്യൻ സമയം രാത്രി 9.23-ന് ഇരുപതാമത്തെ …