സ്വന്തം ലേഖകൻ: ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ഇന്ന് മുതല്‍ ആരംഭിക്കും. പറ്റ്‌നയിലെ എയിംസ് (ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ്) ആണ് മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കാനൊരുങ്ങുന്നത്. പരീക്ഷണത്തിനൊപ്പം ചേരാന്‍ നിരവധി പേര്‍ സന്നദ്ധരായി എത്തിയെന്നും എന്നാല്‍ 18-55 വയസ്സുവരെയുള്ള തെരഞ്ഞെടുക്കപ്പെട്ട 18 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുകയെന്ന് ആശുപത്രി അറിയിച്ചു. ഐ.സി.എം.ആറും ഭാരത് ബയോടെക്കും ചേര്‍ന്നാണ് …
സ്വന്തം ലേഖകൻ: ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിൾ. വരുന്ന 5 മുതൽ 7 വർഷത്തിനുള്ളിൽ രാജ്യത്ത് 75000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയ് പറഞ്ഞു. ഗൂഗിൾ ഇന്ത്യ സൈറ്റിൽ പോസ്റ്റ് ചെയ്ത ഗൂഗിൾ ഫോൻ ഇന്ത്യ എന്ന ഓൺലൈൻ പരിപാടിയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. “ഇന്ന്, ഗൂഗിൾ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ട് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. തുടർച്ചയായി മൂന്നാം ദിവസവും നാനൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയേറുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് …
സ്വന്തം ലേഖകൻ: യുഎഇയിലേക്കുള്ള പ്രവാസി മടക്കം ഇന്നു മുതൽ. കൊവിഡ് മൂലം ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കേരളത്തിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ കാത്തിരുന്ന നിരവധി പേർക്ക് ആശ്വാസം പകർന്നാണ് സർവീസുകൾ തുടങ്ങുന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തു നിന്നും ദുബായിലേക്കും കോഴിക്കോട് നിന്ന് ഷാർജയിലേക്കുമാണ് ഇന്നത്തെ വിമാനങ്ങൾ. വന്ദേഭാരത് മിഷൻ പ്രകാരം നടത്തുന്ന ഈ സർവീസുകളിൽ ആദ്യ …
സ്വന്തം ലേഖകൻ: സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻഐഎ അന്വേഷണ സംഘം കൊച്ചി കടവന്ത്ര ഗിരിനഗർ റോഡിലെ എൻഐഎ ഓഫിസിൽ എത്തിച്ചു. അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാർപ്പിക്കുക. സ്വപ്നയെ തൃശ്ശൂരിലെ നിരീക്ഷണ കേന്ദ്രത്തിലും സന്ദീപിനെ കറുകുറ്റിയിലെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 234 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തിയത്. 416 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 143 പേർക്കാണ് രോഗമുക്തി. ആലപ്പുഴ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന. കൊവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ ധാരാവിക്ക് കഴിഞ്ഞു. രോഗ വ്യാപനം തടയാനും രോഗം പടരാതിരിക്കാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി തെളിയിച്ചെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി. ഇന്ത്യയില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയുടെ ഹൃദയ ഭാഗത്ത് …
സ്വന്തം ലേഖകൻ: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ ഒരു തീരുമാനത്തിലേക്ക് കമ്പനി കടക്കുന്നതെന്നാണ് സൂചന. നേരത്തെ വ്യാജ വാർത്തകൾക്ക് പൂട്ടിടാൻ നിരവധി ക്രമീകരണങ്ങൾ ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ പരസ്യങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചനകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ …
സ്വന്തം ലേഖകൻ: കറുത്ത വർഗക്കാരയതിന്റെ പേരിൽ മാതാപിതാക്കൾ അനുഭവിച്ച യാതനകളെ കുറിച്ച് തുറന്നുപറഞ്ഞ് വെസ്റ്റിൻഡീസിന്റെ മുൻ ക്രിക്കറ്റ് താരം മൈക്കൽ ഹോൾഡിങ്. ഇംഗ്ലണ്ട്-വെസ്റ്റിൻഡീസ് ടെസ്റ്റ് മത്സരത്തിനിടയിലെ ആദ്യ ദിനത്തിൽ വർണവെറിയ്ക്കെതിരേ പ്രതികരിക്കുമ്പോഴാണ് മൈക്കൽ ഹോൾഡിങ് കരയാൻ തുടങ്ങിയത്. ജീവിതത്തിൽ നേരിട്ട ക്രൂരതകളെ കുറിച്ചോർക്കുമ്പോഴും അച്ഛനേയും അമ്മയേയും ഓർക്കുമ്പോഴും തന്റെ കണ്ണു നനയുമെന്ന് ഹോൾഡിങ് പറയുന്നു. “എന്റെ …
സ്വന്തം ലേഖകൻ: ഓൺലൈൻ ഗെയിമുകൾ കുട്ടികളെ അക്രമാസക്തരാക്കുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. കുട്ടികളെയും കൗമാരക്കാരെയും ആക്രമണകാരികളാക്കുകയും കുറ്റകൃത്യങ്ങൾക്കു പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ഗെയിമുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പൊലീസ് പറഞ്ഞു. അവധിക്കാലത്ത് ഓൺലൈൻ ഗെയിമുകളുടെ ഉപയോഗം വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇത്തരം ഗെയിമുകൾ അമിതമായി കളിക്കുന്നത് മാനസിക പ്രശ്നങ്ങൾക്കു കാരണമാകും. യാഥാർഥ്യത്തിൽനിന്ന് സാങ്കൽപിക ലോകത്ത് മുഴുകി കുട്ടികൾ …