സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കൊവിഡ്. ആദ്യമായിട്ടാണ് ഒരു ദിവസം നാനൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെയുള്ള ഏറ്റവുമുയർന്ന കണക്കാണിത്. സമ്പര്‍ക്കം വഴി രോഗ ബാധിതരായവരുടെ എണ്ണവും റെക്കോര്‍ഡിലേക്ക് നീങ്ങിയ ദിവസമാണ് ഇന്ന് . സമ്പര്‍ക്കം വഴി മാത്രം204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 112 പേർക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളുടെ എണ്ണം 30 ശതമാനമാക്കി കുറയ്ക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്ന് മാനവശേഷി വികസന സമിതി. രാജ്യത്തെ സ്വദേശി–വിദേശി അനുപാതം 30–70 എന്നത് അംഗീകരിക്കാനാവില്ല. ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി 5 വർഷം മുൻപ് ദേശീയ സമിതി രൂപീകരിച്ചെങ്കിലും നടപടിയുണ്ടാകാത്തത് ഖേദകരമാണെന്ന് സമിതി ചെയർമാൻ എംപി ഖലീൽ അൽ സാലിഹ് പറഞ്ഞു. വിദേശികളുടെ എണ്ണം 70 …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാനസർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 12 മുതൽ 26 വരെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. അവധിക്ക് നാട്ടിൽ ചെന്ന് കൊവിഡ് 19 ലോക്ഡൗൺ കാരണം കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് ഇത് ആശ്വാസം പകരും. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങളാണ് സർവീസ് നടത്തുക. ഫെഡറൽ …
സ്വന്തം ലേഖകൻ: ഏറ്റുമുട്ടലിനിടയില്‍ ഗുണ്ടാ നേതാവ് വികാസ് ദുബെയെ കൊലപ്പെടുത്തിയയി ഉത്തര്‍ പ്രദേശ് പോലീസ്. വെള്ളിയാഴ്ചയാണ് ഉത്തർ പ്രദേശ് പോലീസിന്റെ വെടിയേറ്റ് ദുബെ കൊല്ലപ്പെടുന്നത്. കാൺപൂർ വെടിവയ്പ്പിന് ശേഷം രക്ഷപ്പെട്ട ദുബെയെ ആറ് ദിവസങ്ങൾക്ക് ശേഷം മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ഇവിടെയുള്ള ക്ഷേത്രത്തിൽ പ്രാർത്ഥന കഴിഞ്ഞെത്തിയ ദുബെയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. അറസ്റ്റിന് ശേഷം …
സ്വന്തം ലേഖകൻ: ഷാര്‍ജ സുപ്രീം കൗണ്‍സില്‍ അംഗവും ഉപ ഭരണാധികാരിയുമായ ശൈഖ് അഹ്‌മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനിലായിരുന്നു അന്ത്യം. ഉപ ഭരണാധികാരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഷാര്‍ജയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലണ്ടനില്‍നിന്ന് മൃതദേഹം ഷാര്‍ജയില്‍ എത്തുന്നത് മുതലായിരിക്കും ദുഃഖാചരണം. ദേശീയപതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്. തുടർച്ചയായി രണ്ടാം ദിനമാണ് തുടർച്ചയായി മുന്നൂറിലധികം പുതിയ രോഗികൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്നലെയും സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മുന്നൂറിലേറെപ്പേർക്കാണ്. സംസ്ഥാനത്താദ്യമായിട്ടാണ് ഇന്നലെ മുന്നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇത് വരെയുള്ള ഏറ്റവുമുയർന്ന കണക്കാണിത്. രോഗമുക്തി നേടിയത് 149 പേരാണ്. രോഗബാധയുടെ തോത് വർധിക്കുന്നു. അതോടൊപ്പം …
സ്വന്തം ലേഖകൻ: കാൺപുർ ഏറ്റുമുട്ടലിലെ മുഖ്യപ്രതിയും കുറ്റവാളിയുമായ വികാസ് ദുബെ അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് അറസ്റ്റിലായത്. ഇയാളുടെ രണ്ട് കൂട്ടാളികൾ കൂടി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബൗവ ദുബെ, പ്രഭാത് മിശ്ര എന്നിവരാണ് വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ടത്. ഇറ്റാവയിൽ വെച്ച് ഉത്തർപ്രേദശ് പൊലീസിന്റെയും സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെയും സംയുക്ത സംഘവുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് ബൗവ ദുബെ …
സ്വന്തം ലേഖകൻ: ഐപിഎൽ വിദേശത്ത് സംഘടിപ്പിക്കുക ചെലവേറിയതെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഇന്ത്യയിലെ കൊവിഡ് സാഹചര്യം വഷളാവുന്ന സാഹചര്യത്തിൽ ലീഗ് രാജ്യത്ത് നടത്താനാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞാലേ മറ്റ് രാജ്യങ്ങൾ പരിഗണിക്കൂ എന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. “ഐപിഎൽ നടത്തണമെന്ന് തന്നെയാണ് ആഗ്രഹം. കാരണം, ക്രിക്കറ്റ് പഴയ രീതിയിലേക്ക് മടങ്ങണം. …
സ്വന്തം ലേഖകൻ: ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ നിയന്ത്രങ്ങള്‍ കടുപ്പിച്ച് ഇന്ത്യ. കരസേന ഉദ്യോഗസ്ഥരോട് 89 ആപ്പുകള്‍ മൊബൈലില്‍നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍, പബ്ജി അടക്കമുള്ള മൊബൈല്‍ ഗെയിമുകള്‍, ടിന്‍ഡര്‍ പോലുള്ള 15 ഡേറ്റിങ് ആപ്പുകള്‍, ട്രൂകോളര്‍, വാര്‍ത്താധിഷ്ഠിത പ്ലാറ്റ്‌ഫോമായ ഡെയ്‌ലി ഹണ്ട് തുടങ്ങിയ …
സ്വന്തം ലേഖകൻ: പൊലീസ് നായയെ ഉപയോഗിച്ച് കൊവിഡ് എളുപ്പത്തിൽ കണ്ടുപിടിക്കുന്ന സംവിധാനത്തിന് യുഎഇയിൽ തുടക്കം കുറിച്ചു. ഇതുസംബന്ധിച്ച് നടത്തിയ പരീക്ഷണം വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യക്തികളുടെ വിയർപ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളിൽ നിക്ഷേപിച്ച് അടച്ച ശേഷം അത് നായയെക്കൊണ്ട് മണപ്പിച്ചാണ് രോഗമുള്ളവരെ കണ്ടുപിടിക്കുന്നത്. ഒരേസമയം നിരവധി ആളുകളുടെ സാംപിളുകൾ മണപ്പിക്കുമ്പോൾ രോഗലക്ഷണമുള്ള വ്യക്തികളുടെ സാംപിളിനരികിൽ …