സ്വന്തം ലേഖകൻ: അറസ്റ്റുചെയ്യാൻ വന്ന പൊലീസ് സംഘത്തിലെ ഡി.എസ്.പി അടക്കമുള്ള എട്ടുപേരെ വെടിവെച്ചു കൊന്ന ശേഷം ഒളിവിൽ പോയ കൊടുംകുറ്റവാളി വികാസ് ദുബെയുടെ ബംഗ്ലാവ് പൊളിച്ചുനീക്കി. ശനിയാഴ്ച രാവിലെയോടെയാണ് കാൺപുർ ജില്ല ഭരണകൂടം ജെ.സി.ബി ഉപയോഗിച്ച് കെട്ടിടം പൊളിച്ചത്. വ്യാഴാഴ്ച രാത്രിയാണ് വികാസ് ദുബെയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിലെ എട്ടു പേരെ ആക്രമിസംഘം വെടിവെച്ച് കൊന്നത്. …
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ നടത്തുന്നതിന് യു.എ.ഇയിലെ വിമാനക്കമ്പനികള്‍ക്കുള്ള അനുമതി റദ്ദാക്കുന്നു. ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്കുള്ള അപേക്ഷ കേന്ദ്ര വ്യോമയാന മന്ത്രാലയം നിരസിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി യുഎഇയുടെ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇനി അത് അനുവദിക്കേണ്ടതില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഇത്തിഹാദ് …
സ്വന്തം ലേഖകൻ: പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതിയിൽ കേരള ബാങ്കും പങ്കാളികളാകും. വായ്പ നൽകുന്നതിന് നോർക്ക റൂട്ട്‌സുമായി കേരള ബാങ്ക് ധാരണാ പത്രത്തിൽ ഒപ്പുവച്ചു. ഇതനുസരിച്ച് കേരള ബാങ്കിന്റെ 769 ശാഖകളിൽ കൂടി പ്രവാസികൾക്ക് വായ്പ ലഭ്യമാകും. നോർക്ക പുനരധിവാസ പദ്ധതിയിൽ ദേശീയ ബാങ്കുകളുൾപ്പെടെ പങ്കാളികളായിരുന്നു. പദ്ധതിയിൽ കേരള ബാങ്കിനെ ഉൾപ്പെടുത്തുന്നതിനുള്ള ആലോചനയും നടന്നിരുന്നു. ഇതിനു ശേഷമാണ് …
സ്വന്തം ലേഖകൻ: പാർക്കിലും ബീച്ചിലും പ്രവേശിക്കാൻ അബുദാബിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 4 പാർക്കുകളും 3 ബീച്ചുകളുമാണ് തുറന്നത്. നഗരസഭയുടെ സ്മാർട് ഹബ്ബിലൂടെ ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. ഉമ്മുൽ ഇമാറാത്ത് പാർക്ക്, ഖലീഫ പാർക്ക്, ഹുദയ്റത് ബീച്ച്, കോർണിഷ് ബീച്ച്, അൽ സുലൈമി പാർക്ക്, മദീനാ സായിദ് പാർക്ക്, അൽമിർഫ ബീച്ച് അൽദഫ്റ എന്നീ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ആദ്യമായാണ് 200 കടന്നത്. രോഗബാധിതരില്‍ 138 പേര്‍ വിദേശത്ത് നിന്നും 39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സെക്രട്ടേറിയറ്റിന് പുറത്തെ സുരക്ഷാ ഉദ്യോഗസ്ഥനുമുണ്ട്. ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം …
സ്വന്തം ലേഖകൻ: കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാനുള്ള അവകാശം ഇന്ത്യയ്ക്ക് നഷ്ടമായത് കനത്ത തിരിച്ചടിയാകുന്നു. അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് വിധിച്ചെങ്കിലും നാവികരെ വിചാരണ ചെയ്യാനുള്ള അവകാശം ഇന്ത്യയ്ക്ക് നഷ്ടമാവുകയുമാണ് ചെയ്തത്. കോടതി വിധി വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു …
സ്വന്തം ലേഖകൻ: മാതൃരാജ്യത്തെ കാത്തുസൂക്ഷിക്കാനായുള്ള ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് സന്ദര്‍ശനത്തിനിടെ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിന് മനോവീര്യം പകരുന്ന പ്രസംഗമാണ് മോദി ലഡാക്കിലെ നിമുവില്‍ നടത്തിയത്. സൈനികര്‍ക്ക് രാജ്യത്തെ ശക്തവും സുരക്ഷിതവുമായി നിലനിര്‍ത്താന്‍ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിനുള്ള ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിന്‍ ഓഗസ്റ്റ് 15 ന് അവതരിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍).എന്‍.ഡി.ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ‘കോവാക്‌സിന്‍’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആര്‍ നടത്തുന്നത്. കൊവിഡ് വാക്‌സിന്‍ (BBV152 COVID വാക്‌സിന്‍) …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും …
സ്വന്തം ലേഖകൻ: ചൊവ്വയിലേക്കുള്ള യുഎഇയുടെ “അൽ അമൽ“ ദൌത്യത്തിന് ഇനി ദിവസങ്ങൾ മാത്രം. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്ന് ഈ മാസം 15നു പുലർച്ചെ 12.51നാണ് പേടകം കുതിച്ചുയരുക. വിക്ഷേപണത്തറയും അനുബന്ധ സംവിധാനങ്ങളും ഒരുങ്ങി. റോക്കറ്റിന്റെ പ്രവർത്തനക്ഷമതയും മറ്റും ഉറപ്പുവരുത്താനുള്ള അവസാന ഘട്ട പരിശോധനകൾ പുരോഗമിക്കുകയാണ്. അടുത്തവർഷം ആദ്യപാദത്തിൽ ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തുമെന്നു …