സ്വന്തം ലേഖകൻ: കശ്മീര്‍ താഴ്വരയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ സുരക്ഷാ സേന കൊലപ്പെടുത്തിയത് 118 തീവ്രവാദികളെയാണ്. താഴ്വരയില്‍ അതീവ ജാഗ്രതയോടെയാണ് സൈന്യത്തിന്റെ ഓരോ നീക്കങ്ങളും. കൊല്ലപ്പെട്ട തീവ്രവാദികളില്‍ 107 പേര്‍ പ്രാദേശിക തീവ്രവാദികളാണ്. 11 പേര്‍ കശ്മീരിന് പുറത്തുള്ളവരാണ്,പാകിസ്ഥാനില്‍ നിന്നുള്ളവരും പാക് അധീന കാശ്മീരില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ താഴ്വരയില്‍ സജീവമായ തീവ്രവാദികള്‍ 160 …
സ്വന്തം ലേഖകൻ: ;പ്രവാസി ഇന്ത്യക്കാരുടെ കുടിശ്ശികയും നഷ്ടപരിഹാരവും രേഖപ്പെടുത്താനും വിദേശങ്ങളിലെ നിയമനടപടികൾക്കും സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി കൊവിഡ് 19 രോഗത്തെ തുടർന്ന് ലക്ഷക്കണക്കിന് പ്രവാസികൾക്കാണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നത്. കൊവിഡ് പ്രതിസന്ധി മൂലം ഇവരിൽ ബഹുഭൂരിപക്ഷത്തിനും മാസങ്ങളായി ശമ്പളമുൾപ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ പൂർണ്ണമായോ ഭാഗികമായോ തൊഴിൽ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ നിർദ്ദേശം തള്ളി മോഹൻലാൽ ചിത്രവും. ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിൻ്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായിരുന്ന തൊടുപുഴയിലാവും ആദ്യ ഷെഡ്യൂൾ ചിത്രീകരണം എന്നാണ് റിപ്പോർട്ട്. സിനിമാ താരങ്ങൾ പ്രതിഫലം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ്. 131 പേർക്ക് രോഗമുക്തിയുമുണ്ടായി. ഇന്ന് പുതുതായി രോഗബാധിതരായവരിൽ 86 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 81 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതും. 13 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ ഫലം പോസിറ്റീവായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 …
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി ഡ്രീം കേരള പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരി എല്ലാ രാജ്യങ്ങളിലേയും വ്യവസായ, വാണിജ്യ സംരംഭങ്ങളെ കാര്യമായി ബാധിച്ചുവെന്നും തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തി. അതിന്റെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കൊവിഡ് സ്ഥിരീകരിച്ച രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതില്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് രോഗം ബാധിച്ചശേഷം നടത്തുന്ന ആദ്യ പിസിആര്‍ പരിശോധന ഫലം നെഗറ്റീവായാല്‍ ഉടൻ ഡിസ്ചാര്‍ജ് ചെയ്യാം. ഏത് വിഭാഗത്തില്‍ പെട്ട രോഗികളും രണ്ടാമത്തെ പരിശോധനയില്‍ പോസിറ്റീവെന്ന് കണ്ടെത്തിയാല്‍ നെഗറ്റീവ് ആകും …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തോടെ ആഗോള തലത്തിൽ നിരവധി പേർക്കാണ് തൊഴിൽ നഷ്ടമായത്. എന്നാൽ 2020ന്റെ രണ്ടാം പാദത്തിൽ 400 മില്യൺ തൊഴിലുകൾ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടിട്ടുള്ളത്. ഈ കാലയളവിൽ ആഗോള തലക്കിൽ ജോലി സമയത്തിൽ 14 ശതമാനം കുറവുണ്ടാകുമെന്നും ഐഎൽഒ പറയുന്നു. മെയിൽ മാസത്തിൽ …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിലെത്തുന്ന രാജ്യാന്തര യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നടത്താൻ കുവൈത്ത് ആലോചിക്കുന്നു. 3 ഘട്ടമായി പുനഃരാരംഭിക്കുന്ന രാജ്യാന്തര വിമാന സർവീസിൽ ആദ്യ ഘട്ടത്തിൽ 30% സർവീസുകളാണ് തുടങ്ങുക. ദിവസേന 120 മുതൽ 130 വിമാന സർവീസിലൂടെ 8000 മുതൽ 10,000 യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കർശന മാർഗ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ മുഴുവന്‍ പ്രദേശങ്ങളിലെയും റസ്റ്റോറന്റുകളിലും കഫേകളിലും ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കി. നിയമം ജൂലൈ 28 മുതല്‍ കര്‍ശനമാകുമെന്നും ബിനാമി ഇടപാടുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായുള്ള ദേശീയ പദ്ധതി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് എല്ലാ മേഖലകളിലും ക്രമേണ ഇ-പേയ്മെന്റ് സംവിധാനം നടപ്പാക്കാന്‍ ആരംഭിച്ചത്. ഘട്ടങ്ങളായി വിവിധ വാണിജ്യ മേഖലകളില്‍ സംവിധാനം നിര്‍ബന്ധമാക്കിവരികയാണ്. ആദ്യം പെട്രോള്‍ …