1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാ‍നത്ത് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; റെക്കോർഡ് വിജയം
സംസ്ഥാ‍നത്ത് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; റെക്കോർഡ് വിജയം
സ്വന്തം ലേഖകൻ: എസ്എസ്എല്‍സി പരീക്ഷാ ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. കൊവിഡ് കാലഘട്ടത്തില്‍ തികച്ചും ജനകീയമായി പരീക്ഷ വിജയിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. പരീക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. എസ്എസ്എല്‍സി റഗുലര്‍ വിഭാഗത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ 4,17,101 പേരാണ്. 98.82 ആണ് വിജയശതമാനമെന്നും മന്ത്രി പറഞ്ഞു. …
ടിക് ടോക് നിരോധനം; ആശങ്കയുണ്ടെന്ന് ചൈന! ടിക് ടോകിന്റെ പ്രതികരണം
ടിക് ടോക് നിരോധനം; ആശങ്കയുണ്ടെന്ന് ചൈന! ടിക് ടോകിന്റെ പ്രതികരണം
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ആപ്പുകള്‍ നിരോധിച്ചത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ടിക്ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൌസര്‍, ഹെലോ, …
വന്ദേഭാരത് 4.0: സൌദിയിൽ നിന്ന് കേരളത്തിലേക്ക് വൻ ഇളവുമായി എയർ ഇന്ത്യ; ഏറ്റവും കുറഞ്ഞ നിരക്ക്
വന്ദേഭാരത് 4.0: സൌദിയിൽ നിന്ന് കേരളത്തിലേക്ക് വൻ ഇളവുമായി എയർ ഇന്ത്യ; ഏറ്റവും കുറഞ്ഞ നിരക്ക്
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ നാലാം ഘട്ടത്തിൽ സൌദിയിൽ നിന്ന് കേരളത്തിലേക്ക് വൻ ഇളവുമായി എയർ ഇന്ത്യ. കേരളത്തിലെ മുഴുവൻ സെക്ടറുകളിലേക്കും മൂല്യവർധിത നികുതിയടക്കം 908 റിയാലാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒന്നാം ഘട്ടത്തിൽ 950 റിയാൽ മുതൽ മൂന്നാം ഘട്ടം ആയപ്പോഴേക്കും 1700 നു മുകളിൽ നിരക്ക്‌ എത്തിയിരുന്നു. റജിസ്റ്റർ ചെയ്തവരിൽ …
സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ്; ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ്; ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 79 പേർക്ക് രോഗമുക്തിയുമുണ്ടായി. 24-ന് മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ച തമിഴ്‍നാട് സ്വദേശി, ഹരസാഗരന്, കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നാണ് ഫലം വന്നത്. ഇതിൽ 78 പേർ വിദേശത്ത് നിന്ന് വന്നതാണ്. 26 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നവരും. സമ്പർക്കം വഴി 5 പേർ. രോഗബാധിതരിൽ …
യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി. അടുത്തമാസം ഒന്നു മുതൽ മടങ്ങിവരുന്നവർക്കാണ് നിയമം ബാധകമാവുക. യുഎഇ സർക്കാർ അംഗീകരിച്ച കേന്ദ്രങ്ങളിൽ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് നടത്തിയ പരിശോധനഫലം വിമാനത്താവളങ്ങളിൽ ഹാജരാക്കണം. അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് യുഎഇ വിമാനത്താവളങ്ങളിൽ കൊവിഡ് …
കൊവിഡ് ഇളവ്: ദുബായിൽ പിഴയടയ്ക്കാത ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അവസരം
കൊവിഡ് ഇളവ്: ദുബായിൽ പിഴയടയ്ക്കാത ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അവസരം
സ്വന്തം ലേഖകൻ: ദുബായിൽ പിഴയടയ്ക്കാത ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അവസരം. നാളെ കാലാവധി തീരുന്ന ലൈസൻസുകൾ നടപടിക്രമം കൂടാതെ പുതുക്കി നൽകും. ഒരു വർഷത്തേക്കാണ് പുതുക്കുക. കൊവിഡ് പശ്ചാത്തലത്തിൽ സേവന കേന്ദ്രങ്ങൾ അടച്ചതിനാലാണ് ഓൺലൈൻ സൗകര്യമൊരുക്കുന്നതെന്ന് ആർടിഎ അറിയിച്ചു. ലൈസൻസ് പുതുക്കാൻ നേത്ര, ശാരീരിക പരിശോധനകൾ ആവശ്യമാണെങ്കിലും ഈ വ്യവസ്ഥകൾ പാലിക്കേണ്ടതില്ലെന്നും അറിയിപ്പിൽ പറയുന്നു. ട്രാഫിക് …
തൂത്തുക്കുടി കസ്റ്റഡി കൊല: അത്യപൂർവ നീക്കവുമായി ഹൈക്കോടതി; പോലീസ് സ്റ്റേഷൻ ഏറ്റെടുക്കും
തൂത്തുക്കുടി കസ്റ്റഡി കൊല: അത്യപൂർവ നീക്കവുമായി ഹൈക്കോടതി; പോലീസ് സ്റ്റേഷൻ ഏറ്റെടുക്കും
സ്വന്തം ലേഖകൻ: തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ അത്യപൂർവ നടപടിയുമായി മദ്രാസ് ഹൈക്കോടതി. തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കസ്റ്റഡി മരണം നടന്ന സ്റ്റേഷൻ റവന്യൂ ഉദ്യോഗസ്ഥരെ ഏൽപിക്കാനാണ് കോടതി ഉത്തരവ്. മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തോട് പൊലീസുകാർ നിസഹകരിച്ചതാണ് കാരണം. അതേസമയം, കേസ് സിബിഐക്ക് കൈമാറുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്നലെ അറിയിച്ചിരുന്നു. …
യുഎഇയിൽ നിന്നുള്ള വന്ദേഭാരത് ടിക്കറ്റുകൾ എയർ ഇന്ത്യ എക്സ്പ്രസിൽ നിന്ന്; ടിക്കറ്റിനായി വൻ തിരക്ക്
യുഎഇയിൽ നിന്നുള്ള വന്ദേഭാരത് ടിക്കറ്റുകൾ എയർ ഇന്ത്യ എക്സ്പ്രസിൽ നിന്ന്; ടിക്കറ്റിനായി വൻ തിരക്ക്
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് വന്ദേഭാരത് വിമാനങ്ങളിൽ നാട്ടിലേയ്ക്ക് മടങ്ങാൻ കാത്തിരിക്കുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴിയോ, അറേബ്യൻ ട്രാവൽ ഏജൻസിയുടെ ഓഫിസുകളിൽ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. യുഎഇയിലെ അംഗീകൃത എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ഏജൻറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം. ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ പേര് …
സംസ്ഥാനത്ത് 118 പേർക്ക് കൂടി കൊവിഡ്; 42 പേർക്ക് രോഗമുക്തി; 2000 ത്തിലേറെ പേർ ചികിത്സയിൽ
സംസ്ഥാനത്ത് 118 പേർക്ക് കൂടി കൊവിഡ്; 42 പേർക്ക് രോഗമുക്തി; 2000 ത്തിലേറെ പേർ ചികിത്സയിൽ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ …
സംസ്ഥാനത്തെ ക്വാറന്റീൻ പ്രതിസന്ധി; വന്ദേഭാരതിലും ചാർട്ടേഡ് സർവീസുകളിലും യാത്രക്കാർ കുറയുന്നു
സംസ്ഥാനത്തെ ക്വാറന്റീൻ  പ്രതിസന്ധി; വന്ദേഭാരതിലും ചാർട്ടേഡ് സർവീസുകളിലും യാത്രക്കാർ കുറയുന്നു
സ്വന്തം ലേഖകൻ: ക്വാറന്റീൻ കാലാവധി 28 ദിവസമാക്കിയതു കാരണം പല പ്രവാസി കുടുംബങ്ങളും മടക്കയാത്രയ്ക്കു മടിക്കുന്നു. സ്വന്തം വീട്ടിൽ പോലും ക്വാറന്റീനിൽ കഴിയാൻ അനുവദിക്കാത്തതു മൂലവും പല പ്രവാസികളും യാത്ര റദ്ദാക്കി. ഇതു മൂലം വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങൾക്ക് വേണ്ടത്ര യാത്രക്കാരില്ല. നേരത്തെ വിമാനങ്ങളിൽ ഇടംകിട്ടാനായി പ്രവാസികൾ നെട്ടോട്ടമോടിയിരുന്ന സ്ഥാനത്താണിത്. എന്നാൽ ഇപ്പോൾ യാത്രക്കാരെ കിട്ടാനായി …