1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വന്ദേ ഭാരത്: തജിക്കിസ്ഥാനിൽ നിന്നുൾപ്പെടെ 10 വിമാനങ്ങളിൽ 1,620 പ്രവാസികൾ ഇന്നെത്തും
വന്ദേ ഭാരത്: തജിക്കിസ്ഥാനിൽ നിന്നുൾപ്പെടെ 10 വിമാനങ്ങളിൽ 1,620 പ്രവാസികൾ ഇന്നെത്തും
സ്വന്തം ലേഖകൻ: തജിക്കിസ്ഥാനിൽ നിന്നു വരുന്നത് ഉൾപ്പെടെ 10 വിമാനങ്ങൾ പ്രവാസികളുമായി ഇന്നു കൊച്ചിയിലേക്ക്. 1,620 പ്രവാസികൾ ഈ വിമാനങ്ങളിൽ നാട്ടിലെത്തും. പുലർച്ചെയാണ് 171 യാത്രക്കാരുമായി തജിക്കിസ്ഥാനിൽ നിന്നു സോളമൻ എയർ വിമാനം എത്തുക. 146 മലയാളികൾ ഈ വിമാനത്തിലുണ്ടാകും. ഇവർക്കു പുറമേ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സ്വദേശികളും ഈ വിമാനത്തിൽ വരും. മധ്യ …
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു; പരിശോധനകളെക്കുറിച്ച് ആക്ഷേപം
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു; പരിശോധനകളെക്കുറിച്ച് ആക്ഷേപം
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു. ലാഗോസില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരന്‍ മരിച്ചത്. അസാധാരണായ സാഹചര്യത്തിലാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം വിമാനത്തിനുള്ളില്‍ വിറയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. തനിക്ക് മലേറിയ ഉണ്ടെന്ന് ഇദ്ദേഹം എയര്‍ഇന്ത്യ ക്രൂവിനോട് പറഞ്ഞിരുന്നു. യാത്രക്കാരന് ശ്വാസ തടസങ്ങളുണ്ടായതിനെത്തിടര്‍ന്ന് വിമാന ജീവനക്കാര്‍ ഓക്‌സിജന്‍ നല്‍കിയിരുന്നു. എന്നാല്‍, നിലത്തേക്ക് …
പ്രവാസികളുടെ കൊവിഡ് പരിശോധന; പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് ആരോഗ്യ മന്ത്രി
പ്രവാസികളുടെ കൊവിഡ് പരിശോധന; പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് ആരോഗ്യ മന്ത്രി
സ്വന്തം ലേഖകൻ: ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്കു വരുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കാര്യത്തിൽ കേന്ദ്രനിര്‍ദേശം കൂടി പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രവാസികള്‍ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നു പറഞ്ഞത് സുരക്ഷ കണക്കിലെടുത്താണ്. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വിഷയം ചര്‍ച്ച ചെയ്യും. ചാര്‍ട്ടേഡ് വിമാനയാത്രക്കാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം …
സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് കൊവിഡ് രോഗ, മരണ നിരക്ക് കുത്തനെ ഉയരുന്നു
സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് കൊവിഡ് രോഗ, മരണ നിരക്ക് കുത്തനെ ഉയരുന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 85 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള …
ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ്; സർക്കാർ പിന്നോട്ട്
ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ്; സർക്കാർ പിന്നോട്ട്
സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിന് രൂക്ഷ വിമർശനം. പ്രതിഷേധം ശക്തമായതോടെ നിലപാട് തിരുത്തി സർക്കാർ. ഉത്തരവിനെ തുടർന്ന് പ്രവാസികളിൽ നിന്നുൾപ്പെടെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം പരിഷ്കരിക്കുന്നത്. വിമാനയാത്രയ്ക്ക് മുമ്പ് ആന്റി ബോഡി പരിശോധന നടത്തിയാൽ മതിയെന്നാണ് സർക്കാരിന്റെ പുതിയ …
കരിപ്പൂരിൽ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്; 30 ലേറെ പേർ ക്വാറന്റീനില്‍; വിമാനത്താവളം അടച്ചിടില്ല
കരിപ്പൂരിൽ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്; 30 ലേറെ പേർ ക്വാറന്റീനില്‍;  വിമാനത്താവളം അടച്ചിടില്ല
സ്വന്തം ലേഖകൻ: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്. 28 കാരനായ ഉദ്യോഗസ്ഥാനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിച്ചത്. കഴിഞ്ഞ 7ാംതിയതിയാണ് ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധന നടത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇദ്ദേഹം ഓഫീസിലുണ്ടായിരുന്നു. എയര്‍പോര്‍ട്ട് ഡയരക്ടര്‍ അടക്കം പങ്കെടുത്ത യോഗത്തില്‍ ഇദ്ദേഹം എത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇദ്ദേഹവുമായി ഇടപഴകിയ 30 ഓളം ഉദ്യോഗസ്ഥരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. …
സൌദിയിൽ നിന്നുള്ള വന്ദേ ഭാരത് ടിക്കറ്റ് നിരക്കുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ
സൌദിയിൽ നിന്നുള്ള വന്ദേ ഭാരത് ടിക്കറ്റ് നിരക്കുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ
സ്വന്തം ലേഖകൻ: സൌദിയിൽ വന്ദേഭാരത് മിഷന്റെ പ്രത്യേക വിമാനത്തിന്റെ വർധിപ്പിച്ച ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ പിൻവലിച്ചു. പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. റിയാദ്, ജിദ്ദ, ദമാം സെക്ടറിൽനിന്ന് കേരളത്തിലേക്കു ശരാശരി 950 റിയാലിനു പകരം 1750 റിയാൽ വരെയാക്കിയിരുന്നു. നിരക്ക് വർധന വ്യാപകമായ പ്രതിഷേധമാണ് പ്രവാസ ലോകത്ത് ഉയർത്തിയത്. ഇതാണ് പഴയ നിരക്ക് …
ഒമാന്‍ ആരോഗ്യ മേഖലയില്‍ കൂട്ട പിരിച്ചുവിടൽ; മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് നോട്ടീസ്
ഒമാന്‍ ആരോഗ്യ മേഖലയില്‍ കൂട്ട പിരിച്ചുവിടൽ; മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് നോട്ടീസ്
സ്വന്തം ലേഖകൻ: ഒമാന്‍ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പിരിച്ചുവിടല്‍ നോട്ടീസ്. നഴ്സ്, അസി.ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റ് എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് മന്ത്രാലയം നോട്ടീസ് നല്‍കിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സെപ്തംബര്‍ വരെയാണ് തൊഴില്‍ കാലാവധി അനുവദിച്ചിരിക്കുന്നത്. മസ്‌കത്ത്, സുഹാര്‍, ബുറൈമി, നിസ്വ തുടങ്ങി വിവിധ ഭാഗങ്ങളില്‍ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും മറ്റുമായി തൊഴിലെടുക്കുന്നവര്‍ക്ക് കഴിഞ്ഞ …
തിരുവനന്തപുരം – കാസര്‍ഗോഡ് യാത്രയ്ക്ക് നാല് മണിക്കൂർ; സില്‍വര്‍ ലൈനിന് ചെലവ് 63,941 കോടി
തിരുവനന്തപുരം – കാസര്‍ഗോഡ് യാത്രയ്ക്ക് നാല് മണിക്കൂർ;  സില്‍വര്‍ ലൈനിന് ചെലവ് 63,941 കോടി
സ്വന്തം ലേഖകൻ: തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ധ അതിവേഗ റെയില്‍പാത (സില്‍വര്‍ ലൈന്‍) ഒരുങ്ങുന്നത് 63,941 കോടി ചെലവില്‍. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ടിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകരം നല്‍കി. കേരളത്തിലെ 11 ജില്ലകളിലൂടെ കടന്ന പോവുന്ന അര്‍ധ അതിവേഗ റെയില്‍പാതയ്ക്ക് 11 സ്റ്റേഷനുകളാണുണ്ടാവുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, …
ഡല്‍ഹിയില്‍ മൃഗങ്ങളെക്കാള്‍ കഷ്ടമായിട്ടാണ് കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതെന്ന് സുപ്രീം കോടതി
ഡല്‍ഹിയില്‍ മൃഗങ്ങളെക്കാള്‍ കഷ്ടമായിട്ടാണ് കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകൻ: ഡല്‍ഹിയില്‍ മൃഗങ്ങളെക്കാള്‍ കഷ്ടമായിട്ടാണ് കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതെന്ന് സുപ്രീം കോടതി. സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഡല്‍ഹി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചിതറി കിടക്കുന്നു. ഇങ്ങനെയാണെങ്കില്‍ മൃതദേഹങ്ങള്‍ ചവറ്റുകൂനയിലും കണ്ടെത്തുമെന്ന് കോടതി പറഞ്ഞു. കൊവിഡ് രൂക്ഷമായ നാല് സംസ്ഥാനങ്ങളില്‍ നിന്ന് കോടതി …