സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ യു.എ.ഇ.യിലെ അബുദാബി, അജ്മാന്‍, ഖത്തര്‍ തലസ്ഥാനമായ ദോഹ എന്നിവ ഇടംപിടിച്ചു. ഓണ്‍ലൈന്‍ ഡേറ്റാബേസ് സ്ഥാപനമായ നമ്പിയോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മൂന്നുനഗരങ്ങളുമുള്ളത്. കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നഗരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ യഥാക്രമം അബുദാബി, അജ്മാന്‍, ദോഹ എന്നിവയാണ്. കവര്‍ച്ച, അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവ കുറവുള്ള …
സ്വന്തം ലേഖകൻ: വേനലവധികഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചുവരാനൊരുങ്ങുന്ന പ്രവാസികളെ വലച്ച് വിമാനടിക്കറ്റ് നിരക്കുവര്‍ധന. ഓഗസ്റ്റ് 27 കഴിഞ്ഞാല്‍ യു.എ.ഇ.യില്‍ സ്‌കൂളുകള്‍ തുറക്കും. അതിനുമുന്നോടിയായി മടങ്ങിയെത്തേണ്ടവര്‍ വന്‍തുക നല്‍കേണ്ടിവരും. ഓഗസ്റ്റ് 10-ന് കൊച്ചിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നേരിട്ട് ദുബായിലെത്താന്‍ 1282 ദിര്‍ഹമാണ് (ഏകദേശം 29,208 രൂപ) നിരക്ക്. സ്‌പൈസ് ജെറ്റില്‍ 1486 ദിര്‍ഹവും (33,855 രൂപ) ഇന്‍ഡിഗോയില്‍ …
സ്വന്തം ലേഖകൻ: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 283 ആയി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. 154 മൃതദേങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 256 പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. ശരീരഭാഗങ്ങളുടെ ജനിതക സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെന്നും …
സ്വന്തം ലേഖകൻ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലേക്ക് അനാവശ്യമായി യാത്ര ചെയ്യുന്നവരുടെ വാഹനങ്ങൾ തടയുമെന്ന് മുന്നറിയിപ്പ്. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനും രക്ഷാപ്രവർത്തകരുടെയും സൈന്യത്തിന്റെയും വാഹനങ്ങൾ തടസമില്ലാതെ ദുരന്തഭൂമിയിലേക്ക് എത്തുന്നതിനുമാണ് നടപടി. ഇതിനായി ഈങ്ങാപ്പുഴയിൽ വാഹനപരിശോധന നടത്താൻ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വലിയ ചരക്കുവാഹനങ്ങൾക്ക് ചുരം വഴി താൽക്കാലിക നിരോധനം നിലനിൽക്കുന്നുണ്ട്. അതേസമയം, ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും …
സ്വന്തം ലേഖകൻ: മാസങ്ങൾക്കു മുൻപ് ഓൺലൈൻ പണമിടപാടിനായി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) നടപ്പിലാക്കിയ “ഫവ്‌റാൻ” വഴി ഇനി പണമയക്കാനും ആവശ്യപ്പെടാം. രാജ്യത്തെ തൽക്ഷണ പേയ്‌മെൻ്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഈ സംരംഭം. തുടക്കത്തിൽ ഫവ്‌റാൻ അക്കൗണ്ടിൽ നിന്നും മറ്റൊരാളുടെ ഫവ്‌റാൻ അക്കൗണ്ടിലേക്കു പണമയക്കാൻ മാത്രമേ സൗകരൃയമുണ്ടായിരുന്നുള്ളു. എന്നാൽ ഇനി മുതൽ ഫവ്‌റാൻ അക്കൗണ്ടുള്ള …
സ്വന്തം ലേഖകൻ: കുവൈത്തിൽ കുട്ടികൾക്ക് യാത്ര ചെയ്യാൻ പുതിയ നിയമം. വിദേശികളായ കുട്ടികൾക്ക് രാജ്യത്തിനു പുറത്തേക്ക് യാത്രചെയ്യാൻ പിതാവിന്റെ സമ്മതപത്രം നിർബന്ധമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം, കുട്ടികളുടെ പാസ്‌പോർട്ട് പരിശോധിക്കുന്ന എല്ലാ സ്ഥലങ്ങളിലും പ്രത്യേകം തയാറാക്കിയ കൺസന്റ് ഫോമിൽ പിതാവിന്റെ ഒപ്പ് വേണം. ഇത് എമിഗ്രെഷനിൽ സമർപ്പിച്ചാൽ മാത്രമേ കുട്ടികളുടെ യാത്ര അനുവദിക്കൂ. അമ്മയോ ബന്ധുവോ …
സ്വന്തം ലേഖകൻ: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായില്‍ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു. മരണം സ്ഥിരീകരിച്ച് ഹമാസ് ടെലിഗ്രാം അക്കൗണ്ടിലൂടെ പ്രസ്താവന പുറത്തുവിട്ടു. മുതിർന്ന ഹമാസ് നേതാവ് ഇറാനിൽ വെച്ച് കൊല്ലപ്പെട്ടതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സും അറിയിച്ചു. ഹാനിയ്യയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ആരോപിച്ച് ഹമാസ് രംഗത്തെത്തി. എന്നാൽ സംഭവത്തിൽ ഇസ്രയേൽ ഇതുവരെ …
സ്വന്തം ലേഖകൻ: വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകിളിലുണ്ടായ ഉരുൾപൊട്ടലിൽ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ. നടന്നത് മനുഷ്യനിർമ്മിത ദുരന്തമെന്ന് മാധവ് ഗാഡ്ഗിൽ ട്വന്റിഫോറിനോട് പറഞ്ഞു. സർക്കാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും പരിസ്ഥിതി ചൂഷണത്തിന് സർക്കാർ തന്നെ ഒത്താശ ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മേപ്പാടി മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു. …
സ്വന്തം ലേഖകൻ: കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായി വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ മാറുന്നു. ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിലെ മരണ സംഖ്യ 205 ആയി. മൂന്ന് മണിവരെയുള്ള കണക്കുകള്‍ പ്രകാരമാണ് മരണ സംഖ്യ ഇരുന്നൂറിനോട് അടുത്തിരിക്കുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ ഇനി 225 പേരെ കണ്ടെത്താനുണ്ട്. മുണ്ടക്കൈ മേഖലയില്‍ തിരിച്ചിലിന് …
സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശികളുടെ തൊഴിൽ നടപടികൾ രജിസ്റ്റർ ചെയ്യുന്നതിന് ബാഷിർ സേവനം ആരംഭിച്ച് തൊഴിൽ മന്ത്രാലയം. സ്വകാര്യ മേഖലയിലെ ദേശീയ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ഖത്തർ ദേശീയ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായുമാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും പൗരന്മാർക്കുംവേണ്ടിയുള്ള തൊഴിൽ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിന് തൊഴിൽ മന്ത്രാലയം ആരംഭിക്കുന്ന നിരവധി നൂതന …