സ്വന്തം ലേഖകൻ: ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റസിഡൻസി നിയമത്തിൽ ആഭ്യന്തര മന്ത്രാലയം വരുത്തിയ ഭേദഗതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ മാസം ആദ്യം മന്ത്രിസഭ ഭേദഗതിക്ക് അംഗീകാരം നൽകിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം ഇതിനുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. ലംഘനങ്ങൾക്ക് പിഴത്തുക 600 മുതൽ 2000 ദിനാർ വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. പുതിയ നിയമത്തിലെ ആർട്ടിക്കിൾ 6, …
സ്വന്തം ലേഖകൻ: അപകടകരമാംവിധം അടുത്തെത്തിയ ചെറുവിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യു.കെയിലെ ക്രാന്‍ഫീല്‍ഡ് വിമാനത്താവളത്തില്‍ ജൂണ്‍ 21-നാണ് സംഭവം നടന്നത്. യു.കെ. എയര്‍ പ്രോക്‌സ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡയമണ്ട് ഡി.എ 42 ട്വിന്‍ സ്റ്റാര്‍ എന്ന ഇരട്ട എഞ്ചിന്‍ വിമാനത്തിലെ പൈലറ്റ് ലാന്‍ഡിങ് പരിശീലിക്കുമ്പോഴാണ് സംഭവമുണ്ടായത്. ലാന്‍ഡിങ്ങിനായി വിമാനം താഴ്ത്തുന്നതിനിടെയാണ് …
സ്വന്തം ലേഖകൻ: ചൈനയിൽ അതിവേഗം ഹ്യൂമൻമെറ്റാന്യൂമോവൈറസ് പടരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചൈനയിൽ എച്ച്.എം.പി.വി.രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ആരോഗ്യമന്ത്രാലയം ശനിയാഴ്ച സംയുക്തയോഗം വിളിച്ചുചേർത്തിരുന്നു. തുടർന്ന് പുറത്തുവിട്ട പ്രസ്താവനയിലാണ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടനയോട് സമയബന്ധിതമായി വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സമയബന്ധിതമായി …
സ്വന്തം ലേഖകൻ: ബന്ദിയാക്കിയ ഇസ്രയേലി യുവതിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. 2023 ഒക്ടോബറില്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനുപിന്നാലെ ബന്ദിയാക്കിയ ലിറി അല്‍ബാഗ് (19) ന്റെ വീഡിയോ ആണ് പുറത്തുവിട്ടിട്ടുള്ളത്. തന്റെ മോചനം സാധ്യമാക്കണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിനോട് 19-കാരി ഹീബ്രുഭാഷയില്‍ അഭ്യര്‍ഥിക്കുന്നതാണ് വീഡിയോയിലുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അതിനിടെ, നമ്മുടെ സ്വന്തം കുട്ടികളാണ് ബന്ദികളായി കഴിയുന്നത് …
സ്വന്തം ലേഖകൻ: നടി ഹണി റോസ് രാവിലെ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പ്രസിദ്ധീകരിച്ച് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാകുന്നു. ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്നും പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ എന്നും ഹണി റോസ് പേര് വെളിപ്പെടുത്താതെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഈ …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ബുധനാഴ്ച. അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപൺ ഹൗസ്. ഉച്ചക്ക് 12 ന് ഓപൺ ഹൗസ് ആരംഭിക്കും. 11 മുതൽ രജിസ്റ്റർ ചെയ്യാം. അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. പ്രവാസികൾക്ക് ഓപൺ …
സ്വന്തം ലേഖകൻ: 2024 സെപ്റ്റംബർ 8- 120 കമാൻഡോകൾ അത്യാധുനിക ആയുധങ്ങളുമായി ഹെലികോപ്റ്ററുകളിൽ അർധരാത്രി ഇസ്രയേലിൽനിന്ന് പറന്നുയർന്നു. സിറിയൻ റഡാറുകളുടെ കണ്ണിൽപ്പെടാതിരിക്കാൻ മെഡിറ്ററേനിയന്‍ കടലിനു മുകളിലൂടെയായിരുന്നു പറക്കൽ. കിഴക്കൻ സിറിയയിലെ മസ്യാഫ് മേഖലയില്‍ ഇറാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മിസൈൽ നിർമാണ കേന്ദ്രമായിരുന്നു ലക്ഷ്യം. മൂന്നു മണിക്കൂർ നീണ്ടുനിന്ന സൈനിക ഓപ്പറേഷന്റെ അവസാനം താവളം തകർത്ത് ഇസ്രയേൽ …
സ്വന്തം ലേഖകൻ: പ്രവാസി മലയാളികളുടെ സ്വപ്നമായ ഗൾഫിലേക്കുള്ള കപ്പൽ സർവീസ് യാഥാർഥ്യമാകാനുള്ള സാധ്യത മങ്ങുന്നു. സർവീസിന് താത്പര്യമറിയിച്ച് മുന്നോട്ടെത്തിയ ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് അനുയോജ്യമായ കപ്പൽ കണ്ടെത്താൻ മാസങ്ങളായിട്ടും കഴിയാത്തതാണ് കാരണം. കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള സർവീസാണ് ആലോചനയിലുള്ളത്. വിമാനയാത്രക്കൂലി വർധന പ്രവാസികൾക്ക് താങ്ങാവുന്നതിനും അപ്പുറമായതോടെയാണ് കപ്പൽ സർവീസിനായുള്ള നീക്കങ്ങൾ തുടങ്ങിയത്. കഴിഞ്ഞവർഷം കേരള മാരിടൈം ബോർഡ് …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ചൈനയില്‍ മറ്റൊരു വൈറസ് അതിവേഗം പടരുന്നതായുള്ള റിപ്പോര്‍ട്ടുകൾ ലോകത്തെ ആശങ്കപ്പെടുത്തുകയാണ്. കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) ആണ് പടര്‍ന്ന് പിടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ രോഗം ഗൗരവകരമല്ലെന്നാണ് ചൈനയുടെ പ്രതികരണം. എല്ലാവർഷവും ശൈത്യകാലത്ത് …
സ്വന്തം ലേഖകൻ: ചൈനയില്‍ പടരുന്ന എച്ച്.എം.പി.വി വൈറസ് ബാധയില്‍ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വിദഗ്ധർ. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മതിയെന്നും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും ഡയറക്ടറേറ്റ് ഓഫ് ജനറല്‍ ഹെല്‍ത്ത് സര്‍വീസിലെ ഡോക്ടര്‍ അതുല്‍ ഗോയല്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ശ്വാസകോശസംബന്ധമായ അണുബാധകള്‍ക്കെതിരേയും പൊതുവായുള്ള മുന്‍കരുതലുകള്‍ പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “എച്ച്.എം.പി.വിക്ക് ആന്റിവൈറല്‍ ചികിത്സ നിലവില്‍ ലഭ്യമല്ല. …