സ്വന്തം ലേഖകന്‍: മോദി ഭരണത്തില്‍ തങ്ങളുടെ ഭാവിയെന്ത്?; ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ ഭീതിയിലെന്ന് ബി.ബി.സി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു കീഴില്‍ തങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന ഭീതിയിലാണ് ഇന്ത്യയിലെ മുസ്‌ലീങ്ങളെന്ന് ബി.ബി.സിയുടെ റിപ്പോര്‍ട്ട്. ബി.ജെ.പിക്കു കീഴില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടകരമാംവണ്ണം അസഹിഷ്ണുത നിറഞ്ഞതാവുന്നുവെന്നാണ് മുസ്‌ലിങ്ങളുടെ ഭീതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലെ ചില മുസ്‌ലീങ്ങളുടെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് …
സ്വന്തം ലേഖകന്‍: പാഠം പഠിച്ചു; സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന് പാട്ടുകാരെ ഇഷ്ടമല്ലെന്ന് തോന്നുന്നുവെന്ന് ശ്രേയ ഘോഷാല്‍; വിവാദത്തിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് വിമാന കമ്പനി. ബോളിവുഡ് മാത്രമല്ല, ലോകമൊട്ടാകെ അറിയപ്പെടുന്ന ഗായികയാണ് ശ്രേയ ഘോഷാല്‍. ഭാഷാവ്യത്യാസമില്ലാതെ സിനിമാ പിന്നണി ഗാനരംഗത്ത് ഇടവേളയില്ലാതെ പാടിക്കൊണ്ടേയിരിക്കുന്ന ശ്രേയ ഇന്ത്യയിലും വിദേശത്തുമൊക്ക നടക്കുന്ന സ്റ്റേജ് ഷോകളിലും തിളങ്ങാറുണ്ട്. ഒരു വിദേശയാത്രയ്ക്കിടെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഫുട്‌ബോളിന് ക്രൊയേഷ്യന്‍ പരിശീലകന്‍; ഇഗോര്‍ സ്റ്റിമാക്ക് വരുന്നു. ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റിമാക്കിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി നിയമിച്ചു. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ക്രൊയേഷ്യയ്ക്കായി ലോകകപ്പ് കളിച്ചിട്ടുള്ള താരം കൂടിയായ സ്റ്റിമാക്കിനെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പരിശീലകനായി നിയമിച്ചിരിക്കുന്നത്. എ.ഐ.എഫ്.എഫിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി നടത്തിയ അഭിമുഖത്തിനുശേഷം സ്റ്റിമാക്കിന്റെ പേര് …
സ്വന്തം ലേഖകന്‍: മാസ് ഹീറോയായി ജയസൂര്യ; പൂരനഗരിയില്‍ ‘തൃശൂര്‍ പൂര’ത്തിന് തുടക്കം. സംഗീത സംവിധായകന്‍ രതീഷ് വേഗ തിരക്കഥയെഴുതി നവാഗതനായ രതീഷ് മോഹന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം എന്ന ചിത്രത്തിന്റെ പ്രഖ്യാപനം പൂരനഗരിയില്‍ നടന്നു. അണിയറ പ്രവര്‍ത്തകരെല്ലാവരും ചേര്‍ന്നാണ് സിനിമയുടെ ലോഞ്ചിങ്ങ് നടത്തിയത്. പ്രകാശ് വേലായുധന്‍ ക്യാമറയും രതീഷ് വേഗ സംഗീതവും ദീപു ജോസഫ് …
സ്വന്തം ലേഖകന്‍: 150 കോടിയും കടന്ന് ലൂസിഫര്‍; മോഹന്‍ലാല്‍, പ്രിത്വിരാജ് ചിത്രം ഇനി ആമസോണ്‍ പ്രൈമില്‍ കാണാം. പൃഥ്വിരാജ്‌മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ ലൂസിഫര്‍ 150 കോടിയും കടന്ന് വിജയ കുതിപ്പ് തുടരുമ്പോള്‍ ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനൊരുങ്ങി ആമസോണ്‍ പ്രൈം. ചിത്രം അമ്പത് ദിവസം പിന്നിട്ട സന്ദര്‍ഭത്തിലാണ് ചിത്രത്തിന്റെ അതിഗംഭീര ഓണ്‍ലൈന്‍ റിലീസിന് ആമസോണ്‍ ഒരുങ്ങുന്നത്. ആമസോണ്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരന്‍ യാത്രക്കിടെ മരിച്ചു; അല്‍ഇറ്റാലിയ വിമാനം യുഎയില്‍ അടിയന്തരമായി ഇറക്കി. ഡല്‍ഹിയില്‍ നിന്ന് മിലാനിലേക്ക് പോകുകയായിരുന്ന അല്‍ഇറ്റാലിയ വിമാനത്തില്‍ വെച്ച് ഇന്ത്യക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് വിമാനം അബുദാബിയില്‍ അടിയന്തരമായി ഇറക്കി. രാജസ്ഥാന്‍ സ്വദേശിയായ ചന്ദ്ര സൈനി (52) ആണ് മരിച്ചത്. മകന്‍ ഹീരലാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വിമാനത്തില്‍ വെച്ച് ചന്ദ്ര സൈനി മരിച്ചതിനെ തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: എന്റെ കുടുംബത്തെ മോദി അപമാനിച്ചു; എന്നാല്‍ മരിച്ചാലും തിരിച്ചങ്ങനെ ചെയ്യില്ലെന്ന് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തന്റെ അച്ഛനെയും മുത്തശ്ശിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി അപമാനിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മരിച്ചാലും അതേ നാണയത്തില്‍ മോദിക്ക് മറുപടി നല്‍കാന്‍ ഞാന്‍ തയ്യാറല്ല. മോദിയുടെ അച്ഛനെയും അമ്മയെയും ഞാനൊരിക്കലും …
സ്വന്തം ലേഖകന്‍: പ്രളയമായി അധിക്ഷേപങ്ങളും അശ്ലീല കമന്റുകളും; ജീവിതം ഒറ്റനിമിഷം കൊണ്ട് ഹാക്ക് ചെയ്യപ്പെട്ട പോലെയെന്ന ഐ.പി.എല്ലില്‍ താരമായ ബാഗ്ലൂര്‍ സുന്ദരി ദീപിക ഘോസെ. ഐ.പി.എല്ലിലെ പന്ത്രണ്ടാം സീസണിലെ ബാംഗ്ലൂരിന്റെ അവസാന മത്സരത്തില്‍ ചിന്നസ്വാമി ഗാലറിയില്‍ ആരാധകരുടെ ഹൃദയം ഒരു കവര്‍ന്ന ദീപിക ഘോസെയ്ക്ക് നേരെ സൈബര്‍ ആക്രമണം. കടുത്ത അധിക്ഷേപങ്ങള്‍ക്കും കൊടിയ മാനസിക പീഡനങ്ങള്‍ക്കുമാണ് …
സ്വന്തം ലേഖകന്‍: ഇതിനുള്ള ഉത്തരങ്ങള്‍ മോദിയുടെ ഇന്റര്‍വ്യൂവിന്റെ തിരക്കഥയിലുണ്ടായിരുന്നോ? തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ന്യൂസ് നാഷന്‍ മാധ്യമപ്രവര്‍ത്തകനെ ഉത്തരംമുട്ടിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ കാണാം. തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ന്യൂസ് നാഷനിലെ മാധ്യമപ്രവര്‍ത്തകനെ ഉത്തരം മുട്ടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്റര്‍വ്യൂ ചെയ്തതിലൂടെ കുപ്രസിദ്ധി നേടിയ ന്യൂസ് നാഷനിലെ ദീപക് ചൗരസ്യയെയാണ് …
സ്വന്തം ലേഖകന്‍: സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കലിന്റെ വേഷപ്പകര്‍ച്ച; വൈറസിന്റെ രണ്ടാമത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. നിപ രോഗം ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ വേഷത്തില്‍ റിമ കല്ലിങ്കല്‍. ലിനിയുടെ ജീവിതം കൂടി ഭാഗമാകുന്ന വൈറസില്‍ ആ വേഷമഭിനയിക്കുന്ന റിമ കല്ലിങ്കലിന്റെ ലുക്കോടെയാണ് പുതിയ കാരക്ടര്‍ പോസ്റ്റര്‍ …