സ്വന്തം ലേഖകൻ: പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ള എയർസേവ പോർട്ടലിന്റെ പ്രശ്നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണിത്. വിമാനയാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വ്യോമയാന മന്ത്രാലയം നേരിട്ട് നടത്തുന്ന എയർസേവ പോർട്ടൽ മാസങ്ങളായി കാര്യക്ഷമമല്ലെന്നും വിമാനം റദ്ദാക്കലും സാങ്കേതിക തകരാറും കാരണം പലയിടത്തും കുടുങ്ങുന്നവർക്ക് ടിക്കറ്റ് തുക …
സ്വന്തം ലേഖകൻ: കുവൈത്ത് പൗരത്വവുമായി ബന്ധപ്പെട്ട് അമിരി ഡിക്രി 15/1959-ലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് ഔദ്യോഗിക ഗസറ്റ് (കുവൈത്ത് അല്യൂം) പുതിയ പതിപ്പില്‍ 116/22024 പ്രകാരമുള്ള ഉത്തരവ് പുറത്തിറക്കി. പ്രധാനപ്പെട്ട വ്യവസ്ഥകള്‍ ∙ കുവൈത്ത് പൗരത്വം കരസ്ഥമാക്കിയ ഒരു വിദേശിക്ക് ഭാര്യയുടെ പൗരത്വത്തിനായി അപേക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍, അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുവൈത്ത് സ്വദേശികളായി കണക്കാക്കും. …
സ്വന്തം ലേഖകൻ: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ വധിച്ചത് തങ്ങളാണെന്ന് ആദ്യമായി സമ്മതിച്ച് ഇസ്രയേല്‍. ജൂലൈയില്‍ ഇറാനിലെ ടെഹ്‌റാനില്‍ വെച്ചാണ് ഹനിയയെ വധിച്ചതെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സ്ഥിരീകരിച്ചു. ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇസ്രയേല്‍ ഭരണകൂടം ഇത് പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല. ഹിസ്ബുള്ള നേതാക്കളെ വധിച്ചതും സിറിയയിലെ ബാഷര്‍ അല്‍ അസദ് …
സ്വന്തം ലേഖകൻ: ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഇനി യു.എസില്‍ ഉണ്ടാവുകയുള്ളുവെന്നും ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫിനിക്‌സില്‍ നടന്ന ചടങ്ങില്‍ യുവാക്കളെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യം, സ്‌കൂള്‍ …
സ്വന്തം ലേഖകൻ: പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ സംഘർഷത്തിനിടെ യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. രണ്ടര മണിക്കൂറിലധികമാണ് അല്ലു അർജുനെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ 11 മണിയോടെ ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്. പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഉണ്ടായിരുന്നത്. സ്റ്റേഷന്റെ പരിസരത്തും അല്ലുവിന്റെ ആരാധകർ തമ്പടിച്ചിരുന്നു. …
സ്വന്തം ലേഖകൻ: വിനോദസഞ്ചാര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും സ്വദേശിവത്കരണത്തിന്‍റെ ഭാഗമായും ഈ വര്‍ഷം ഗള്‍ഫ് നാടുകളില്‍ പ്രഖ്യാപിച്ച ചില സുപ്രധാന വീസ നിയമങ്ങളും ഭേദഗതികളും അറിയാം. ഗൾഫ് ഗ്രാൻഡ് ടൂർസ് വീസ യൂറോപ്പിലെ ഷെങ്കന്‍ വീസ മാതൃകയിൽ ഒറ്റ വീസയിൽ ആറ് ഗള്‍ഫ് രാജ്യങ്ങൾ സന്ദര്‍ശിക്കാനും ഒരു മാസം വരെ അവിടെ താമസിക്കാനും അനുവദിക്കുന്നതാണ് …
സ്വന്തം ലേഖകൻ: തായ്‌വാന് സൈനിക സഹായം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് ചൈന. അമേരിക്കയുടെ നടപടി തീകൊണ്ടുള്ള കളിയാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. തായ്‌വാന് മുകളിലുള്ള തങ്ങളുടെ പരമാധികാരവും സമാധാനവും സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നതിനെതിരായ പ്രവര്‍ത്തിയാണ് അമേരിക്ക ചെയ്യുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. തായ്വാന് ആയുധം നല്‍കുന്നത് നിര്‍ത്തണമെന്നും തായ്വാന്‍ കടലിടുക്കിലെ സമാധാനത്തിനും സ്ഥിരതയ്ക്കും തുരങ്കം വെക്കുന്ന …
സ്വന്തം ലേഖകൻ: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബര്‍ കുറ്റകൃത്യ സംഘങ്ങളുടെ വലയിൽ വീഴരുതെന്ന് മുന്നറിയിപ്പ്. വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഈ മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ തൊഴില്‍ അന്വേഷകര്‍ വീഴരുതെന്നാണ് നോര്‍ക്ക ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുന്നത്. തായ്‌ലാന്‍ഡ്, കംബോഡിയ, ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ …
സ്വന്തം ലേഖകൻ: ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍ നടക്കും. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി യുഎഇയിലെ മുതിര്‍ന്ന മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് തലവനുമായ ഷെയ്ഖ് നഹ്യാന്‍ അല്‍ മുബാറക്കുമായി പാക്കിസ്താനില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനം അറിയിച്ചത്. ക്രികറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഫെബ്രുവരി 23 ഞായറാഴ്ച നടക്കും. …
സ്വന്തം ലേഖകൻ: ഇന്ത്യയും കുവൈറ്റും തമ്മിലുളള നയതന്ത്രബന്ധത്തില്‍ നിര്‍ണായകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദര്‍ശനം. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുവൈത്ത് സന്ദര്‍ശിക്കുന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സിലുമായുളള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു സന്ദര്‍ശനം. വ്യാപാരം, ഊര്‍ജം, പ്രതിരോധം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നിവയുള്‍പ്പടെയുളള കാര്യങ്ങള്‍ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹ്‌മദ് അല്‍ അബ്ദുല്ല അല്‍ …