സ്വന്തം ലേഖകൻ: ഇന്ത്യയുടെ കൈവശം പാകിസ്താന്‍റെ പക്കലുള്ളതിനേക്കാൾ ആണവായുധങ്ങളുണ്ടെന്ന് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സിപ്രി) റിപ്പോര്‍ട്ട്. ചൈന തങ്ങളുടെ ആണവശേഷി വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ജനുവരിയിലെ കണക്ക് പ്രകാരം ഇന്ത്യയുടെ കൈവശം 172 ആണവായുധങ്ങളുള്ളപ്പോള്‍ പാകിസ്താന്റെ കൈവശം 170 ആണവായുധങ്ങളാണുള്ളത്. ചൈനയടെ പക്കല്‍ 2023 ജനുവരിയല്‍ 410 ആണവപോര്‍മുനകളാണ് ഉണ്ടായിരുന്നതെങ്കില്‍ …
സ്വന്തം ലേഖകൻ: കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ 350 പേർ ഛർദിയും വയറിളക്കവുമായി ചികിത്സ തേടിയ സംഭവത്തിന് പിന്നിലെ വില്ലൻ ഇ-കോളി ബാക്ടീരിയയെന്ന് സംശയം. 15 ടവറുകളിലെ 1268 ഫ്ലാറ്റുകളിലായി 5000ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും …
സ്വന്തം ലേഖകൻ: യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയതിൽ പ്രതികരിച്ച് എയർ ഇന്ത്യ. കേറ്ററിംഗ് കമ്പനിയിൽ നിന്നുണ്ടായ വീഴ്ചയാണെന്നും സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്താതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്‌സിപീരിയൻസ് ഓഫീസർ രാജേഷ് ദോഗ്‌റ അറിയിച്ചു. പച്ചക്കറി മുറിച്ച ശേഷം ബ്ലേഡ് അറിയാതെ ഭക്ഷണത്തിൽ ഉൾപ്പെട്ടതാണെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. ബാംഗ്ലൂർ-സാൻ ഫ്രാൻസിസ്‌കോ …
സ്വന്തം ലേഖകൻ: മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുന്ന അപൂർവ ബാക്ടീരിയ ജപ്പാനിൽ പടരുന്നെന്ന് റിപ്പോർട്ട്. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെയാണ് പുതിയ ബാക്ടീരിയയുടെ വ്യാപനമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. ഇതുമൂലമുണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം (എസ്ടിഎസ്എസ്) എന്ന രോഗം കഴിഞ്ഞ വർഷം ആകെ 941 പേരെയാണ് …
സ്വന്തം ലേഖകൻ: പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽ 50 പേർക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരിൽ രണ്ട് പേർ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരും ഉൾപ്പെടുന്നു. കാഞ്ചൻജംഗ എക്‌സ്പ്രസിലെ ഗാർഡും അപകടത്തിൽ മരിച്ചു. ട്രെയിനിന്റെ പിന്നിൽ വന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. രംഗപാണി റെയിൽവേ …
സ്വന്തം ലേഖകൻ: അടുത്ത പകര്‍ച്ചവ്യാധി സംഭവിക്കുന്നത് പക്ഷിപ്പനി കാരണമായിരിക്കുമെന്ന മുന്നറിയിപ്പുമായി സെന്‌റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) മുന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ്. അത് എപ്പോഴാണ് സംഭവിക്കുക എന്നതാണ് പ്രശ്‌നം. യുഎസില്‍ പശുക്കള്‍ക്കിടയില്‍ വ്യാപകമാകുന്ന പക്ഷിപ്പനിയെക്കുറിച്ച് ഒരു ന്യൂസ് ചാനലുമായി സംസാരിക്കുന്നതിനിടെയാണ് റെഡ്ഫീല്‍ഡ് തന്‌റെ ആശങ്ക അറിയിച്ചത്. എപ്പോഴെങ്കിലും പക്ഷിപ്പനി പകര്‍ച്ചവ്യാധിക്ക് കാരണമാകുമോ എന്നല്ല, …
സ്വന്തം ലേഖകൻ: ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഗുരുതരാക്രമക്കേടുകള്‍ കണ്ടെത്തിയത്. ചോദ്യപേപ്പര്‍ ആവശ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 30 ലക്ഷം രൂപ മാഫിയയ്ക്ക് നല്‍കിയതായി സംശയിക്കുന്ന 6 പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍ ബീഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പരിശോധനയില്‍ …
സ്വന്തം ലേഖകൻ: വിവാഹമോചിതരായ രക്ഷിതാക്കൾക്ക് മക്കളോടൊപ്പം വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ദുബായ്. സ്‌പോൺസറുടെ അനുമതി ലഭിച്ചാൽ യാത്രാ വിലക്ക് നീക്കുന്നതാണ് പുതിയ നടപടിക്രമമെന്ന് ദുബായ് കോടതി അറിയിച്ചു. ഈ മാറ്റം മാതാപിതാക്കൾക്കും അവരുടെ കുട്ടികൾക്കും യുഎഇയിൽ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനുമുള്ള നടപടി സുഗമമാക്കുന്നു. നടപടി എളുപ്പമാക്കുന്നതിനായി ദുബായ് കോടതിയുടെ വെബ്സൈറ്റ് വഴി അപേക്ഷ …
സ്വന്തം ലേഖകൻ: ത്യാഗവും സമര്‍പ്പിതജീവിതവും ഓര്‍മിപ്പിച്ച് യു.എ.ഇ.യും സൗദിയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഇസ്ലാം മതവിശ്വാസികള്‍ ഞായറാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ഇബ്രാഹിം നബിയുടെയും പത്‌നി ഹാജറയുടെയും പുത്രന്‍ ഇസ്മായിലിന്റെയും ത്യാഗസമ്പന്നതയുടെ ഓര്‍മ്മപുതുക്കല്‍കൂടിയാണ് ബലിപെരുന്നാള്‍. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ് ഞായറാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ത്യാഗത്തോടൊപ്പം മാനവികതയുടെയും സന്ദേശംനല്‍കുന്ന ബലിപെരുന്നാളില്‍ യു.എ.ഇ.യിലെ മസ്ജിദുകളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ പ്രാര്‍ഥനകള്‍ …
സ്വന്തം ലേഖകൻ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിന്റെ തുടര്‍ചലനമാണെന്ന വിവരമാണ് റവന്യൂ അധികൃതര്‍ നല്‍കുന്നത്. ഞായറാഴ്ചയുണ്ടായ ഭൂചലനത്തില്‍ തീവ്രത രേഖപ്പെടുത്തിയിട്ടില്ല. കുന്നംകുളം, ഗുരുവായൂര്‍, കാട്ടകാമ്പാല്‍, എരുമപ്പെട്ടി, ചൊവ്വന്നൂര്‍, വേലൂര്‍, കടവല്ലൂര്‍, പോര്‍ക്കുളം തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ 3.55-ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. …