സ്വന്തം ലേഖകൻ: സാങ്കേതിക തകരാറുകൾമൂലം കുവൈത്തിൽ അടിയന്തരമായി ഇറക്കിയ ഗൾഫ് എയർ വിമാനം മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ടു. ഇന്ത്യക്കാരായ യാത്രക്കാരുമായി മുംബൈയിൽനിന്ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട വിമാനം ഞായറാഴ്ച രാത്രിയാണ് കുവൈത്ത് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. പ്രശ്നം പരിഹരിച്ച് തിങ്കളാഴ്ച പുലർച്ച 4.30 ഓടെ വിമാനം മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ടു. അതേസമയം, അടിയന്തരമായി വിമാനം കുവൈത്തിൽ ഇറക്കിയത് യാത്രക്കാരെ …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റായി താന്‍ ചുമതലയേല്‍ക്കുമ്പോഴേക്കും ഗാസയിലെ ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് താക്കീതുമായി യു.എസ്. നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍-ഗാസ യുദ്ധം അവസാനിപ്പിക്കാനും പതിനാല് മാസമായി ബന്ദിയാക്കിയവരെ മോചിപ്പിക്കാനും നിലവിലെ പ്രസിഡന്റ് ജോബൈഡന് സാധിക്കാതെവന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ താക്കീത്. 2025 ജനുവരി 25-ന് താന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ദിവസത്തിനുള്ളിൽ, തടങ്കലിലാക്കിയവരെ …
സ്വന്തം ലേഖകൻ: യു.എസ് തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് മുമ്പ് ഒരു പൊതുചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് ആദ്യമായി നന്ദി രേഖപ്പെടുത്തിയത് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനും അദ്ദേഹത്തിന്റെ ഭാര്യയും അഭിഭാഷകയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സിനുമായിരുന്നു. ട്രംപിന്റെ വാക്കുകളെ കൈയടികളോടെയാണ് ജനങ്ങള്‍ വരവേറ്റത്. പിന്നീട് വാന്‍സിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തപ്പോള്‍ അന്ധ്രയിലെ വഡ്‌ലരു ഗ്രാമം ആഘോഷ തിമര്‍പ്പിലായിരുന്നു. …
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള നടപടികൾ മരവിപ്പിച്ച ജോർജിയൻ സർക്കാരിനെതിരേ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് സുരാബ് ജപ്പാരിഡ്സെയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി പാർലമെന്റ് മന്ദിരത്തിനു മുന്നിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത ഇദ്ദേഹം ഇന്നലെ രാവിലെ മടങ്ങവേയാണ് അറസ്റ്റിലായത്. ഇതിനിടെ, ഞായാറാഴ്ച രാത്രി പാർലമെന്റിനു മുന്നിൽ പോലീസും പ്രക്ഷോഭകരും തമ്മിൽ …
സ്വന്തം ലേഖകൻ: അടുത്ത വർഷം അവസാനം കാനഡയിലെ 50 ലക്ഷം താൽക്കാലിക പെർമിറ്റുകളുടെ കാലവധി അവസാനിക്കുന്നതോടെ രാജ്യത്തെത്തിയ ഭൂരിഭാഗം ആളുകളും സ്വമേധയാ രാജ്യം വിട്ടേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ കോമൺസ്. കനേഡിയൻ ഇമിഗ്രേഷൻ കമ്മിറ്റിയെ അറിയിച്ചതാണ് ഇക്കാര്യം. കാലാവധി അവസാനിക്കുന്ന പെർമിറ്റുകളിൽ 766,000 എണ്ണം വിദേശ വിദ്യാർഥികളുടേതാണ്. കാനഡ അടുത്തിടെ വരുത്തിയ …
സ്വന്തം ലേഖകൻ: കുവൈത്ത് വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാർ വലഞ്ഞത് 13 മണിക്കൂര്‍. ഒടുവിൽ സഹായഹസ്തവുമായ കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ. യന്ത്ര തകരാറിനെ തുടർന്ന് കുവൈത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ മുംബൈ- മാഞ്ചസ്റ്റര്‍ ഗള്‍ഫ് എയര്‍ വിമാനത്തിലെ യാത്രക്കാരാണ് മണിക്കൂറുകളോളം എയർലൈൻ അധികൃതരുടെ അവഗണനയ്ക്ക് വിധേയരായത്. ബഹ്‌റൈനില്‍ നിന്ന് പറന്ന് രണ്ട് മണിക്കൂറിന് …
സ്വന്തം ലേഖകൻ: സിറിയയിൽ ആലെപ്പോ നഗരം പിടിച്ചെടുത്ത വിമത തീവ്രവാദികൾ അയൽപ്രദേശമായ ഹമായിലേക്കു നീങ്ങി. ഹമാ പ്രവിശ്യയിലെ ചില പട്ടണങ്ങളും ഗ്രാമങ്ങളും വിമത നിയന്ത്രണത്തിലായി. ഇതിനിടെ, സഖ്യകക്ഷികളുടെ സഹായത്തോടെ തീവ്രവാദികളെ പരാജയപ്പെടുത്താൻ സിറിയയ്ക്കു കഴിയുമെന്നു പ്രസിഡന്റ് ബഷാർ അൽ അസാദ് പറഞ്ഞു. ഹയാത് തഹ്രീർ അൽ ഷാം എന്ന തീവ്രവാദ സംഘടനയും തുർക്കിയുടെ പിന്തുണയുള്ള വിമത …
സ്വന്തം ലേഖകൻ: ഇസ്കോൺ സന്ന്യാസിമാർക്കെതിരായ നടപടികളിൽ ഇന്ത്യ ബംഗ്ലാദേശ് നയതന്ത്ര ബന്ധം വഷളാകുന്നു. രണ്ട് സന്ന്യാസിമാരെ അറസ്റ്റ് ചെയ്ത വിഷയത്തിൽ വിശദീകരണം ഉചിതമല്ലെന്ന് ഇന്ത്യ ബംഗ്ലാദേശിനെ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായ ഇസ്കോൺ അംഗങ്ങളുടെ തിരോധാനം ആശങ്ക ഉണ്ടാക്കുന്നതെന്നും ന്യൂനപക്ഷങ്ങൾക്ക് എതിരായി ബംഗ്ലാദേശിൽ നടക്കുന്ന അതിക്രമങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമെന്നും ഇന്ത്യ നിലപാടറിയിച്ചു. ഇന്ത്യയിലെ ബംഗ്ലാദേശ് …
സ്വന്തം ലേഖകൻ: ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ മരണം ഒമ്പതായി. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായാണ് ഒമ്പതു പേർ മരിച്ചത്. അടുത്ത 12 മണിക്കൂറിൽ ഫിൻജാൽ ശക്തി ക്ഷയിച്ച് ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിൽ 50 സെന്റീമീറ്ററിന് മുകളിൽ മഴയാണ് പെയ്തത്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ പുതുച്ചേരിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദുരിതാശ്വാസ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് നിരക്ക് വർധനവ് പ്രഖ്യാപിച്ചത്. നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ നിരക്ക് വർധിപ്പിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ ഹിയറിംഗ് കഴിഞ്ഞുവെന്നും റെഗുലേറ്ററി കമീഷൻ ഉടൻ …