സ്വന്തം ലേഖകൻ: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സമീപസംസ്ഥാനമായ ന്യൂജേഴ്‌സിയാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ നാശനഷ്ടങ്ങളുണ്ടായതായോ റിപ്പോര്‍ട്ടുകളില്ല. ബ്രൂക്ക്‌ലിനില്‍ കെട്ടിടങ്ങള്‍ കുലുങ്ങുകയും വാതിലുകളിലും മറ്റും പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്നിരുന്ന സുരക്ഷാസമിതി യോഗം ഭൂചലനത്തിന്റെ …
സ്വന്തം ലേഖകൻ: യു.എസിൽ മിഷിഗണിലും ടെക്സാസിലും പക്ഷിപ്പനി പടരുന്നതിൽ ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞർ. പക്ഷിപ്പനി പടർന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന് വൈറസ് ബാധയേറ്റതോടെയാണ് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ), രോഗകാരിയായ എച്ച്5എൻ1 വൈറസിനെ പഠനവിധേയമാക്കിയത്. ഉയർന്ന മരണനിരക്കിന് കാരണമാകുന്ന എച്ച്5എൻ1 വൈറസ്, കോവിഡ്-19 വൈറസിനേക്കാൾ നൂറുമടങ്ങ് അപകടകാരിയെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. അസാധാരണമാംവിധം മരണനിരക്ക് ഉയർത്താൻ കഴിയുന്ന അപകടകാരിയായാണ് മ്യൂട്ടേഷൻ …
സ്വന്തം ലേഖകൻ: രാജ്യത്ത് ബയോമെട്രിക്സ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയ പരിധിയിൽ ഒരുമാസം കഴിഞ്ഞു. മാർച്ച് ഒന്നു മുതൽ മൂന്ന് മാസമാണ് പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് ഫിംഗർപ്രിന്റ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം നൽകിയ സമയം. ജൂൺ ഒന്നു മുതൽ എല്ലാവരും നടപടികൾ പൂർത്തിയാക്കണം. തുടർന്ന് ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത വ്യക്തികൾക്ക് ആഭ്യന്തര മന്ത്രാലയവുമായി …
സ്വന്തം ലേഖകൻ: പാക് ഭീകരവാദികളെ ലക്ഷ്യംവെച്ച് അതിർത്തികടന്നുള്ള അക്രമണങ്ങൾ ഇന്ത്യ നടത്തുന്നു എന്ന ബ്രിട്ടീഷ് ദിനപത്രം ദി ഗാർഡിയന്റെ റിപ്പോർട്ട് തള്ളി വിദേശകാര്യമന്ത്രാലയം. തീർത്തും തെറ്റായ റിപ്പോർട്ടാണിത്. ദുരുദ്ദേശത്തോടെയുള്ള ഇന്ത്യാവിരുദ്ധ പ്രചാരണമാണ് നടന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യത്തുള്ളവരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുക എന്നത് ഇന്ത്യൻ സർക്കാരിന്റെ നയമല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു വിദേശകാര്യമന്ത്രാലയം ദി …
സ്വന്തം ലേഖകൻ: പണം കൈമാറാന്‍ മാത്രമല്ല, നിക്ഷേപിക്കാനും ഇനി യു.പി.ഐ ഉപയോഗിക്കാം. കാര്‍ഡ് ഉപയോഗിക്കാതെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതോടൊപ്പം പണം നിക്ഷേപിക്കാനുള്ള സൗകര്യം കൂടിയാണ് അവതരിപ്പിച്ചത്. പണനയ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ യു.പി.ഐവഴി പണം നിക്ഷേപിക്കല്‍ എളുപ്പമാകും. …
സ്വന്തം ലേഖകൻ: അബുദാബിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിന്റെ സമയമാറ്റം പ്രവാസികളെ വലയ്ക്കുന്നു. ഏതാനും ദിവസത്തെ അവധിക്ക് നാട്ടിലേക്കു പോകുന്നവർക്ക് ഒരു ദിവസം ഇതുമൂലം നഷ്ടമാകുമെന്ന് പരാതിയുയരുന്നു. മാർച്ച് 31 വരെ അബുദാബിയിൽനിന്ന് രാത്രി 9.15ന് പുറപ്പെട്ട് പുലർച്ചെ 2.45ന് തിരുവനന്തപുരത്ത് എത്തുന്ന സമയക്രമമായിരുന്നു പ്രവാസികൾക്ക് ഏറ്റവും അനുയോജ്യം. പരിഷ്കരിച്ച സമയം അനുസരിച്ച് ഏപ്രിൽ മുതൽ …
സ്വന്തം ലേഖകൻ: അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളും സുഹൃത്തും വിചിത്ര വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടുവെന്ന് കണ്ടെത്തല്‍. സാങ്കല്‍പ്പിക അന്യഗ്രഹ ജീവിയുമായി ഇവര്‍ സംഭാഷണം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നവീന്‍ രഹസ്യഭാഷയില്‍ ആശയവിനിമയം നടത്തിയതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു. മൂവരും സാങ്കല്‍പ്പിക അന്യഗ്രഹ ജീവിതം മോഹിച്ചിരുന്നതായാണ് ഡിജിറ്റല്‍ തെളിവുകള്‍ തെളിയിക്കുന്നത്. ആന്‍ഡ്രോമീഡ ഗ്യാലക്‌സില്‍ …
സ്വന്തം ലേഖകൻ: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന്, നാല് ടെർമിനലുകളിൽ യാത്ര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ഇലക്ട്രോണിക് ഗേറ്റുകളുടെ ആദ്യഘട്ടം പാസ്പോർട്ട് ഡയറക്ടറേറ്റ് ആരംഭിച്ചു. ഇതോടെ യാത്രക്കാർക്ക് എമിഗ്രേഷൻ നടപടികൾ സ്വയം പൂർത്തിയാക്കാൻ കഴിയും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാരുടെ അനുഭവം മികച്ചതാക്കുകയാണ് ലക്ഷ്യം. അതിനായി ഡിജിറ്റലൈസേഷൻ, സെൽഫ് സർവിസ് സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്നു. മൂന്നാം നമ്പർ …
സ്വന്തം ലേഖകൻ: ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ച് ഒമാൻ. പൊതു-സ്വകാര്യ മേഖലയിൽ ഏപ്രിൽ ഒമ്പത് മുതൽ 11 വരെയായിരിക്കും അവധി ലഭിക്കുക. ഒമാൻ വാർത്താ ഏജൻസി ആണ് ഇക്കാര്യം അറിയിച്ചത്. വാരാന്ത്യദിനങ്ങളുൾപ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക ഔദ്യോഗിക ജോലികൾ ഞായറാഴ്ച ഏപ്രിൽ 14 ന് പുനരാരംഭിക്കും. അതേസമയം വസ്ത്രങ്ങളിൽ ഒമാനി ഫാഷൻ രീതികൾക്കല്ലാത്തവയിൽനിന്ന് വിട്ടുനിൽക്കണമെന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്ന ഓൺലൈനായി ഫീസ് അടക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഇനി മുതൽ അമേരിക്കൻ എക്സ്പ്രസ് (AMEX) ഉൾപ്പെടെ ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ സ്കൂൾ ഫീസ് സൗകര്യപൂർവം അടക്കാം. ഈ പുതിയ സൗകര്യം നിലവിലുള്ള ഫീസ് അടക്കാനുള്ള രീതികൾക്ക് അനുബന്ധമാണ്. …