സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി. ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷം സ്വകാര്യ ക്ലിനിക്കുകളിലും മറ്റും ജോലി ചെയ്യാം. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പ്രത്യേക വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് അനുമതി നല്‍കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ മേഖലയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്കും മുതിര്‍ന്ന …
സ്വന്തം ലേഖകൻ: 7000 കോടി രൂപയുടെ ആസ്തിയിൽ നിന്ന് പൂജ്യത്തിലേക്ക് ബൈജൂസ്. പുതിയ ഫോബ്‌സ് ബില്യണയർ പട്ടികയിൽ നിന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തായി. 2022ൽ 22 ബില്യൺ ആയിരുന്നു ബൈജൂസ് കമ്പനിയുടെ ആസ്തി. കഴിഞ്ഞ വർഷം ഇത് 2.1 ബില്യൺ ഡോളർ (17,545കോടി) ആയിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ ബൈജൂസിന്റെ ആസ്തി പൂജ്യത്തിലേക്ക് …
സ്വന്തം ലേഖകൻ: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരത്തെ കൺസൾട്ടേഷന് ആപ് വഴി ബുക്ക് ചെയ്യാൻ സംവിധാനമാരംഭിച്ചതായി ഇഗവർമെന്റ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. സിഹ്ഹത്തീ (മൈ ഹെൽത്) എന്നപേരിലുള്ള ആപ്ലിക്കേഷനിലാണ് ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്വദേശികൾക്കും വിദേശികൾക്കും പരിശോധന സമയം ബുക് ചെയ്യാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അപ്പോയിൻമെന്റ് എടുക്കാനും ഒഴിവാക്കാനും റീ അപ്പോയിൻമെന്റ് …
സ്വന്തം ലേഖകൻ: തായ്‌വാനില്‍ ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. 730-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഡസനോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭൂചലനത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തായ്‌വാനില്‍ 25-വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തിയേറിയ ഭൂചലനമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഭൂചലനത്തിനുപിന്നാലെ തായ്‌വാനിലും ജപ്പാന്റെ തെക്കന്‍ മേഖലയിലും ഫിലപ്പീന്‍സിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രാദേശികസമയം രാവിലെ …
സ്വന്തം ലേഖകൻ: യുദ്ധഭൂമിയിൽ നിന്ന് തിരികെ എത്തിപ്പെടാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അഞ്ചുതെങ്ങ് സ്വദേശിയായ പ്രിൻസ്. 23 ദിവസം മാത്രം പരിശീലനം നൽകി നേരെ യുദ്ധമുഖത്തേക്ക് അയച്ചു. കാണുന്ന സ്ഥലത്ത് മുഴുവൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ശരീരങ്ങൾ ചിതറിക്കിടന്നു. അത്രയ്ക്ക് ഭീകരമായിരുന്നു സാഹചര്യങ്ങൾ. തനിക്കൊപ്പമെത്തിയ ടിനു, വിനീത് എന്നിവരെ അവസാനമായി കണ്ടത് മാസങ്ങൾക്ക് മുമ്പാണെന്നും പ്രിൻസ് പറയുന്നു. തിരുവനന്തപുരം …
സ്വന്തം ലേഖകൻ: ട്രെയിനില്‍നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. തലയ്ക്കേറ്റ ക്ഷതമാണ് ടിടിഇ വിനോദ് കണ്ണന്റെ(48) മരണകാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ശരീരത്തിൽ ആഴത്തിലുള്ള ഒന്‍പത് മുറിവുകളുണ്ടായിരുന്നതായും രണ്ടു കാലുകളും അറ്റുപോയിരുന്നതായും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രെയിനില്‍നിന്ന് തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ ഇതേ ട്രാക്കില്‍വന്ന മറ്റൊരു …
സ്വന്തം ലേഖകൻ: അരുണാചലിൽ മലയാളികളുടെ അസ്വാഭാവിക മരണത്തിൽ ദുർമന്ത്രവാദ സാധ്യത തള്ളാതെ അരുണാചൽ പ്രദേശ് പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഇറ്റാനഗർ എസ് പി അറിയിച്ചു. മരിച്ച ആര്യയേയും ദേവിയേയും വിചിത്ര വഴികളിലേക്ക് നയിച്ചത് നവീൻ എന്നാണ് സൂചന. മാർച്ച് 28ന് ഇറ്റാനഗറിൽ എത്തിയ …
സ്വന്തം ലേഖകൻ: ഖത്തറിൽ വാഹനങ്ങളുടെ നിയമവിരുദ്ധ ഓവർടേക്കിങ് കണ്ടെത്തുന്നതിന് പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വലത് വശത്ത് നിന്നും ഓവര്‍ടേക്ക് ചെയ്താല്‍ 1000 റിയാലാണ് പിഴ. വലതുവശത്ത് നിന്നും ഓവര്‍ടേക്ക് ചെയ്യുന്നത് അശ്രദ്ധമായ പെരുമാറ്റമാണ്. അത് അപകടങ്ങള്‍ക്ക് കാരണമാകും. വീഡിയോ പങ്കുവെച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. റോഡ് സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ മികച്ച രീതിയില്‍ ആഭ്യന്തര സര്‍വീസ് നടത്തിവരുന്ന ബജറ്റ് വിമാന കമ്പനിയായ ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് തുടങ്ങി. ഇന്ത്യയുടെ വാണിജ്യ നഗരമായ മുംബൈയേയും ഖത്തറിന്റെ തലസ്ഥാനമായ ദോഹയേയും ബന്ധിപ്പിക്കുന്ന സര്‍വീസാണ് ആരംഭിച്ചത്. ഇതോടെ സര്‍വീസ് ആരംഭിച്ച് 19 മാസത്തിനുള്ളില്‍ വിദേശത്തേക്ക് പറക്കുന്ന ആദ്യത്തെ ഇന്ത്യന്‍ എയര്‍ലൈനായി ആകാശ എയര്‍ മാറി. …
സ്വന്തം ലേഖകൻ: മലയാളികളായ ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്. മാര്‍ച്ച് 26-നാണ് മൂവരും കേരളത്തില്‍നിന്ന് അരുണാചലിലേക്ക് പോയത്. 27-ാം തീയതി ആര്യയെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് മൂവരും …