1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൈലറ്റുമാരുടെ പ്രതിഷേധം; 38 പ്രധാന വിമാനസർവീസുകൾ റദ്ദാക്കി വിസ്താര; പ്രതിസന്ധി രൂക്ഷം
പൈലറ്റുമാരുടെ പ്രതിഷേധം; 38 പ്രധാന വിമാനസർവീസുകൾ റദ്ദാക്കി വിസ്താര; പ്രതിസന്ധി രൂക്ഷം
സ്വന്തം ലേഖകൻ: പൈലറ്റുമാരുടെ അഭാവംമൂലം പ്രധാന നഗരങ്ങളില്‍നിന്നുള്ള 38 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി വിസ്താര എയർലൈൻസ്. മുംബൈയില്‍ നിന്നുള്ള 15 വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നുള്ള 12 വിമാനങ്ങളും ബംഗളൂരുവില്‍ നിന്നുള്ള 11 വിമാനങ്ങളും റദ്ദാക്കിയതായി വിസ്താര ചൊവ്വാഴ്ച പ്രസ്താവനയിൽ അറിയിച്ചു. തിങ്കളാഴ്ച 50 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുകയും 160 വിമാനങ്ങള്‍ വൈകുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ …
ബാള്‍ട്ടിമോർ കപ്പൽ അപകടം: ഇന്ത്യക്കാരുൾപ്പെടെ 21 പേരുടെ മടക്കയാത്രയിൽ പ്രതിസന്ധി; പുറത്തിറങ്ങാൻ അനുമതിയില്ല
ബാള്‍ട്ടിമോർ കപ്പൽ അപകടം: ഇന്ത്യക്കാരുൾപ്പെടെ 21 പേരുടെ മടക്കയാത്രയിൽ പ്രതിസന്ധി; പുറത്തിറങ്ങാൻ അനുമതിയില്ല
സ്വന്തം ലേഖകൻ: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ഡാലി എന്ന ചരക്ക് കപ്പല്‍ ഇടിച്ച് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു വീഴുകയും ആറ് പേര്‍ കൊല്ലപ്പെട്ടതുമായ അതിദാരുണ സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിടുകയാണ്. മാര്‍ച്ച് 26ന് നടന്ന അപകടത്തിന് ശേഷം ഏകദേശം 12 ജീവനക്കാര്‍ പാതി തകര്‍ന്ന കപ്പലില്‍ തന്നെ കഴിയുകയാണ്. കപ്പലിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. …
ബള്‍ഗേറിയയും റൊമാനിയയും ഷെങ്കൻ രാജ്യങ്ങൾ; കുടിയേറ്റ ക്കാരെ പേടിച്ച് നിയന്ത്രണങ്ങൾ തുടരുമെന്ന് ഓസ്ട്രിയ
ബള്‍ഗേറിയയും റൊമാനിയയും ഷെങ്കൻ രാജ്യങ്ങൾ; കുടിയേറ്റ ക്കാരെ പേടിച്ച് നിയന്ത്രണങ്ങൾ തുടരുമെന്ന് ഓസ്ട്രിയ
സ്വന്തം ലേഖകൻ: പതിമ്മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ബള്‍ഗേറിയയും റൊമാനിയയും ഭാഗികമായി യൂറോപ്പിലെ ഷെങ്കന്‍ രാജ്യങ്ങളുടെ ഗ്രൂപ്പിലേക്ക്. അതിര്‍ത്തിപരിശോധനകളില്ലാതെ ഈരാജ്യങ്ങളിലെ പൗരര്‍ക്ക് പരസ്പരവും അവിടെനിന്ന് യൂറോപ്പിലെ ഷെങ്കന്‍ അംഗരാജ്യങ്ങളിലേക്കും വിമാനമാര്‍ഗവും കടല്‍മാര്‍ഗവും യാത്രചെയ്യാം. എന്നാല്‍, കര അതിര്‍ത്തിവഴി യാത്രയ്ക്ക് നിയന്ത്രണമുണ്ടാകും. അഭയാര്‍ഥികളുടെ ഒഴുക്കുഭയന്ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഷെങ്കന്‍സോണില്‍ പൂര്‍ണമായും അംഗങ്ങളാകുന്നതിനെ ഓസ്ട്രിയ എതിര്‍ക്കുന്നതിനാലാണിത്. ബള്‍ഗേറിയയും റൊമേനിയയും അവരുടെ …
കച്ചത്തീവ് എങ്ങനെ ശ്രീലങ്കയു ടേതായി? 1974 ലെ കരാർ വീണ്ടും ചർച്ചയാകുമ്പോൾ ശ്രദ്ധാകേന്ദ്രമായി ചെറുദ്വീപ്
കച്ചത്തീവ് എങ്ങനെ ശ്രീലങ്കയു ടേതായി? 1974 ലെ കരാർ വീണ്ടും ചർച്ചയാകുമ്പോൾ ശ്രദ്ധാകേന്ദ്രമായി ചെറുദ്വീപ്
സ്വന്തം ലേഖകൻ: രാമേശ്വരത്തിനു സമീപം ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ മാന്നാർ കടലിടുക്കിലെ ചെറുദ്വീപാണ് കച്ചത്തീവ്. ഈ ചെറുദ്വീപ് എങ്ങനെയാണ് ശ്രീലങ്കയുടെ അധീനതലയി? ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ വീണ്ടും ഈ വിഷയം ഉയർന്നു വന്നിരിക്കുകയാണ്. എന്താണ് കച്ചത്തീവ് വീണ്ടും ഉയർന്നുവരാനുണ്ടായ കാരണം. ഇന്ത്യക്ക് എങ്ങനെയാണ് കച്ചത്തീവ് സുപ്രധാന മേഖലയാകുന്നത്. 1974ൽ ആണ് കച്ചത്തീവ് ശ്രീലങ്കയുടേതാകുന്നത്. അഴുക്കു നിറഞ്ഞ …
അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
സ്വന്തം ലേഖകൻ: മദ്യനയ അഴിമതി കേസിൽ ഇ.ഡി. കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലേക്ക്. ഏപ്രിൽ 15 വരെയാണ് അദ്ദേഹത്തെ റിമാൻഡ് ചെയ്തത്. കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ഇ.ഡി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. മാർച്ച് 21-ന് രാത്രിയായിരുന്നു അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രാഥമിക …
അപ്രതീക്ഷിത കടലാക്രമണ ത്തിൽ വിറച്ച് കേരളം; കടലേറ്റ ത്തിന് പിന്നില്‍ ‘കള്ളക്കടല്‍’; ബീച്ചുകളിൽ പോകരുത്
അപ്രതീക്ഷിത കടലാക്രമണ ത്തിൽ വിറച്ച് കേരളം; കടലേറ്റ ത്തിന് പിന്നില്‍ ‘കള്ളക്കടല്‍’; ബീച്ചുകളിൽ പോകരുത്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാല മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും കടലാക്രമണ മേഖലയിൽനിന്ന് മത്സ്യത്തൊഴിലാളികൾ മാറി താമസിക്കണം എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞതിന് പിന്നാലെ ഇന്ന് …
കഞ്ചാവ് വലിക്കുന്നത് ജര്‍മനി യില്‍ ഇനി നിയമവിധേയം; മൂന്ന് കഞ്ചാവ്‌ചെടി വളര്‍ത്താനും അനുമതി
കഞ്ചാവ് വലിക്കുന്നത് ജര്‍മനി യില്‍ ഇനി നിയമവിധേയം; മൂന്ന് കഞ്ചാവ്‌ചെടി വളര്‍ത്താനും അനുമതി
സ്വന്തം ലേഖകൻ: കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ജര്‍മനി. ആരോഗ്യ സംഘടനകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധങ്ങള്‍ മറികടന്നാണ്ജര്‍മനി തീരുമാനമെടുത്തിരിക്കുന്നത്. നിയമം നടപ്പാക്കിയതിലൂടെ കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായി മാറുകയാണ് ജര്‍മനി. 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും 25 ഗ്രാം ഉണക്ക കഞ്ചാവ് കൈയില്‍ സൂക്ഷിക്കാനും മൂന്നുവരെ കഞ്ചാവ് ചെടികള്‍ വീട്ടില്‍ വളര്‍ത്താനും പുതിയ …
ബാള്‍ട്ടിമോർ പാലത്തിന്റെ അവശിഷ്ടങ്ങളും കപ്പലും നീക്കാൻ തീവ്രശ്രമം; പടുകൂറ്റൻ ക്രെയിൻ എത്തിച്ചു
ബാള്‍ട്ടിമോർ പാലത്തിന്റെ അവശിഷ്ടങ്ങളും കപ്പലും നീക്കാൻ തീവ്രശ്രമം; പടുകൂറ്റൻ ക്രെയിൻ എത്തിച്ചു
സ്വന്തം ലേഖകൻ: യുഎസ്സിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് തകര്‍ന്ന ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. ഈസ്റ്റേണ്‍ സീബോര്‍ഡ് എന്നറിയപ്പെടുന്ന അമേരിക്കയുടെ കിഴക്കന്‍ തീരത്തെ ഏറ്റവും വലിയ ക്രെയിനാണ് ഇതിനായി എത്തിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 1000 ടണ്‍ ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള ക്രെയിനാണ് ഇത്. 400 ടണ്‍ ശേഷിയുള്ള മറ്റൊരു ക്രെയിനും ഇവിടേക്ക് കൊണ്ടുവന്നിട്ടുണ്ട്. തകര്‍ന്ന …
അര്‍ധനഗ്നരായി ഭയന്നുവിറച്ച് കപ്പലിലെ ഇന്ത്യന്‍ ക്രൂ; വംശീയ അധിക്ഷേപവുമായി US കാര്‍ട്ടൂണ്‍; പ്രതിഷേധം
അര്‍ധനഗ്നരായി ഭയന്നുവിറച്ച് കപ്പലിലെ ഇന്ത്യന്‍ ക്രൂ; വംശീയ അധിക്ഷേപവുമായി US കാര്‍ട്ടൂണ്‍; പ്രതിഷേധം
സ്വന്തം ലേഖകൻ: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ ഇടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ കപ്പല്‍ ജീവനക്കാരായ ഇന്ത്യക്കാരെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍. യുഎസ് ആസ്ഥാനമായ വെബ് കോമിക്-ഫോക്‌സ്‌ഫോര്‍ഡ് കോമിക്‌സാണ് രൂക്ഷവിമര്‍ശനത്തിന് വഴിവെച്ച കാര്‍ട്ടൂണിന്റെ സ്രഷ്ടാക്കള്‍. വംശീയ അധിക്ഷേപത്തിലൂന്നിയതാണ് കാര്‍ട്ടൂണ്‍ എന്നാണ് വിമര്‍ശനം. കപ്പല്‍ പാലത്തില്‍ ഇടിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അര്‍ധനഗ്നരായി, ലങ്കോട്ടി മാത്രം …
ഇന്ത്യൻ നേവിയുടെ കരുത്തറി ഞ്ഞ് കടൽക്കൊള്ളക്കാർ; 23 പാക് കപ്പൽ ജീവനക്കാരെ മോചിപ്പിച്ചു
ഇന്ത്യൻ നേവിയുടെ കരുത്തറി ഞ്ഞ് കടൽക്കൊള്ളക്കാർ; 23 പാക് കപ്പൽ ജീവനക്കാരെ മോചിപ്പിച്ചു
സ്വന്തം ലേഖകൻ: അറബിക്കടലില്‍ വീണ്ടും കടല്‍ക്കൊള്ളക്കാരെ നേരിട്ട് ഇന്ത്യന്‍ നാവികസേന. 12 മണിക്കൂര്‍ നീണ്ട തന്ത്രപരമായ നീക്കങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കുമൊടുവില്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇറാനിയന്‍ മത്സ്യബന്ധന കപ്പലും അതിലെ 23 പാകിസ്താന്‍ ജീവനക്കാരേയും നാവികസേന മോചിപ്പിച്ചു. ഒമ്പത് സായുധരായ കടല്‍ക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയന്‍ കപ്പലില്‍ കയറിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇന്ത്യന്‍ നാവികസേന ഓപ്പറേഷനിലേര്‍പ്പെട്ടത്. സമുദ്ര …