സ്വന്തം ലേഖകൻ: ജില്ലയുടെ തീരപ്രദേശങ്ങളില്‍നിന്ന് റഷ്യയിലേക്കു മനുഷ്യക്കടത്ത് നടത്തിയതു സംബന്ധിച്ച് പോലീസോ രഹസ്യാന്വേഷണവിഭാഗമോ അന്വേഷണം നടത്തുന്നില്ല. സി.ബി.ഐ. ആവശ്യപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് കൈമാറിയിട്ടുണ്ട്. പരാതികളൊന്നുമില്ലാത്തതിനാല്‍ അന്വേഷണം നടത്തുന്നില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. രഹസ്യാന്വേഷണവിഭാഗമാകട്ടെ ഇക്കാര്യത്തില്‍ ഇതുവരെ ഒരു വിവരവും ശേഖരിച്ചിട്ടില്ലെന്നാണ് സൂചന. ”റഷ്യ-യുക്രൈന്‍ യുദ്ധം നടക്കുന്ന പ്രദേശം നരകത്തിനു സമാനം. ഇന്ത്യയില്‍നിന്ന് എത്തിച്ചവരില്‍ പലരും കൊല്ലപ്പെട്ടു. ഒരു …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു. ചരക്കുകപ്പല്‍ പാലത്തില്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവസമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. സിങ്കപ്പുർ പതാകയുള്ള കണ്ടെയ്നർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു. 300 മീറ്ററോളം നീളമുള്ള …
സ്വന്തം ലേഖകൻ: ലോകപ്രശസ്ത അനിമേഷൻ സിനിമയായ ‘ഡ്രാഗൺ ബാളി’ന്റെ അത്ഭുത ലോകം തുറക്കാൻ ‘ഡ്രാഗൺ ബാൾ’ തീം പാർക്ക് ഒരുങ്ങുന്നു. റിയാദിലെ നിർദിഷ്ട വിനോദ നഗരമായ ഖിദ്ദിയയിലാണ് തീം പാർക്ക് നിർമിക്കുന്നത്. ഖിദ്ദിയ നിക്ഷേപകമ്പനി ഡയറക്ടർ ബോർഡ് ഇക്കാര്യം പ്രഖ്യാപിച്ചു. ഡിസ്നി വേൾഡ് മാതൃകയിൽ ഖിദ്ദിയയുടെ ‘പവർ ഓഫ് പ്ലേ’ ചിന്തയെ ഉൾക്കൊള്ളാൻ കഴിയുന്നവിധത്തിലാണ് പാർക്ക് …
സ്വന്തം ലേഖകൻ: വരും ദിവസങ്ങളിൽ പൊടിക്കാറ്റ് രാജ്യത്ത് ശക്തമാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. തെക്ക്-കിഴക്കൻ കാറ്റിന്‍റെ ഭാഗമായി ദാഹിറ, അൽ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ തുടങ്ങിയ ഒമാന്റെ പ്രദേശങ്ങളിൽ കാറ്റ് ശക്തമാകാൻ ആണ് സാധ്യത. തീരപ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പല സ്ഥലങ്ങളിലും ദൂരക്കാഴ്ചയെ ഇത് ബാധിക്കും. വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണം. …
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗർപ്രിന്റിങ് നടപ്പാക്കാനൊരുങ്ങുന്നു. അംഗരാജ്യങ്ങളിൽ രേഖപ്പെടുത്തിയ പൗരന്മാരുടെയും പ്രവാസികളുടെയും വിരലടയാള സംവിധാനം രാജ്യങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിയമലംഘകരെ പിടികൂടാൻ എളുപ്പമാണെന്നതാണ് ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ഒരു രാജ്യത്ത് കുറ്റകൃത്യത്തിൽ ഏർപ്പെട്ട ശേഷം മറ്റൊരു രാജ്യത്തേക്കു രക്ഷപ്പെടുന്നവരെ പിടികൂടാൻ ഈ സംവിധാനം വഴി സാധിക്കും. വ്യാജ …
സ്വന്തം ലേഖകൻ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ സംഗീത വേദിയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് പേര്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി കോടതി. ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കാളികളായ ദലേര്‍ജോണ്‍ മിര്‍സോയേവ്, സയ്ദാക്രമി മുരോഡളി റചാബലിസോഡ, ഷംസിദ്ദീന്‍ ഫരിദുനി, മുഹമ്മദ്‌സൊബിര്‍ ഫയ്‌സോവ് എന്നിവര്‍ക്കെതിരെയാണ് മോസ്‌കോയിലെ ബസ്മന്നി ജില്ലാ കോടതി തീവ്രവാദക്കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികളെ മെയ് 22 വരെ മുന്‍കൂര്‍ വിചാരണ തടങ്കലില്‍ പാര്‍പ്പിക്കണമെന്നും …
സ്വന്തം ലേഖകൻ: തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ്, ടിനു, വിനീത് എന്നിവര്‍ റഷ്യയില്‍ കുടുങ്ങിയിട്ട് ഒന്നരമാസം കഴിയുന്നു. ഇതുവരെ അവരെ രക്ഷപ്പെടുത്താനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമില്ല. ”ഇതില്‍ കൂടുതല്‍ ഞങ്ങളെന്താണ് പറയേണ്ടത്. മുഖ്യമന്ത്രിക്കും വിദേശകാര്യ സഹമന്ത്രിക്കുമൊക്കെ പരാതി കൊടുത്തു. നാളിത്രയായി. അവരെക്കുറിച്ച് എന്തെങ്കിലും സന്തേഷമുള്ള കാര്യം ആരും പറഞ്ഞ് കേട്ടില്ല. …
സ്വന്തം ലേഖകൻ: ട്രംപോ ബൈഡനോ ആരു ഭരിക്കുമെന്ന് അമേരിക്ക ഈ വര്‍ഷം നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ മുഖ്യ പ്രചരണായുധം കഞ്ചാവാണ്. ലക്ഷ്യം ന്യൂജെന്‍ വോട്ടര്‍മാരും. കഞ്ചാവ് വലിച്ചെന്നതിന് ആരും ജയിലില്‍ പോകേണ്ടി വരില്ല. വാഗ്ദാനം നല്‍കുന്നത് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. അര ഗ്രാം കഞ്ചാവ് കൈയില്‍ വച്ചാല്‍ പോലും പിടിച്ചകത്തിടുന്ന നാട്ടില്‍ ഇത് അത്ഭുതമാവാം. 19 …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബത്തില്‍ വീണ്ടും കാന്‍സര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ നോസ്ട്രഡാമസ് പ്രവചനം സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. എലിസബത്ത് രാജ്ഞിയുടെ മരണവും ഹിരോഷിമയിലെ ബോംബ് സ്ഫോടനവും, നെപ്പോളിയന്‍റെ ഉയർച്ചയും ഒപ്പം 2024ലെ രാജകുടുംബത്തിലെ പ്രയാസകരമായ സമയങ്ങളും പ്രവചനത്തിന്‍റെ ഭാഗമായിരുന്നു. നിഗൂഢമായ വരികളിലൂടെയായിരുന്നു പതിനഞ്ചാം നൂറ്റാണ്ടിലെ പ്രവാചകനായിരുന്ന നോസ്ട്രഡാമാസിന്റെ പ്രവചനങ്ങൾ. ഒരു രാജാവിന്റെ സ്ഥാനത്യാഗവും മറ്റൊരു രാജാവിന്റെ …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച് മലയാളി നഴ്സ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി 34കാരിയായ ഷെറിന്‍ ജാക്സനാണ് മരിച്ചത്. ന്യൂ സൗത്ത് വേല്‍സ് തലസ്ഥാനമായ സിഡ്നിക്ക് സമീപം ഡുബ്ബോയിലാണ് സംഭവം. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി റ്റെക്സ്റ്റയിൽ എഞ്ചിനീയറായ ജാക്ക്സന്റെ ഭാര്യയാണ് ഷെറിൻ. അപകടത്തില്‍ അതിഗുരുതരമായ പൊള്ളലേറ്റ ഷെറിന്‍ ഡുബ്ബോ ഹോസ്പിറ്റലിൽ വെന്റിലേറ്ററിലായിരുന്നു. രക്ഷാ പ്രവർത്തനത്തിനെത്തിയ …