സ്വന്തം ലേഖകൻ: തുടര്‍ച്ചയായ ഏഴാം കൊല്ലവും ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി ഫിന്‍ലന്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ സ്പോണ്‍സര്‍ഷിപ്പോടെ തയ്യാറാക്കിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഡെന്മാര്ക്ക്, ഐസ്ലന്ഡ്, സ്വീഡന്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. 143 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 126ാം സ്ഥാനത്താണ്. മുന്‍വര്‍ഷങ്ങളില്‍ ആദ്യസ്ഥാനങ്ങളിലെത്തിയ നോര്‍ഡിക് രാജ്യങ്ങള്‍ ഇത്തവണയും മുന്‍പന്തിയില്‍ …
സ്വന്തം ലേഖകൻ: സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി താന്നിതെരുവ് സ്വദേശിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ ശേഷം മുങ്ങിയ നടന് കലാഭവന്‍ സോബി ജോര്‍ജ് (56) പൊലീസിന്റെ പിടിയിലായി. എറണാകുളം സ്വദേശിയായ നെല്ലിമറ്റം കാക്കനാട് വീട്ടില്‍ സോബി ജോര്‍ജിനെ കൊല്ലം ചാത്തന്നൂരിൽ വച്ചാണ് ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. 2021 …
സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ തട്ടിപ്പ് വര്‍ധിക്കുന്നതിനാല്‍ ജാഗ്രത നിര്‍ദ്ദേശം നല്കി കുവൈത്തിലെ ബാങ്കുകള്‍. റമദാനില്‍ ചാരിറ്റി സംഭാവനയെന്ന വ്യാജേന വ്യാജ ലിങ്കുകള്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പേയ്മെന്റ് ലിങ്കുകള്‍ ലഭിച്ചാല്‍ ആധികാരികത പരിശോധിച്ച് മാത്രമേ പണം ട്രാന്‍സ്ഫര്‍ ചെയ്യാവൂ. ഇത്തരം വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും …
സ്വന്തം ലേഖകൻ: കുവൈത്തിലെ ജനസംഖ്യ 4.86 ദശലക്ഷം കടന്നു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ കണക്കനുസരിച്ച് 4,860,000 ആണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.6 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 1,546,000 കുവൈത്തികളും 3,313,000 വിദേശികളുമാണ്. 31.82 ശതമാനം സ്വദേശികളും 68.18 ശതമാനം പ്രവാസികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം. എന്നാല്‍ …
സ്വന്തം ലേഖകൻ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പഞ്ചാബ് സ്വദേശി അറസ്റ്റില്‍. 41കാരിയായ ബല്‍വിന്ദര്‍ കൗര്‍ ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഈ മാസം പതിനഞ്ചിനായിരുന്നു സംഭവം. ഭര്‍ത്താവ് ജഗ്പ്രീത് സിങ്ങിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്കു പിന്നാലെ ഇയാള്‍ പഞ്ചാബിലെ ലുധിയാനയിലുള്ള അമ്മയ്ക്ക് വിഡിയോകോള്‍ വിളിച്ച് താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന് അറിയിച്ചു. …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രിംകോടതി. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. മറുപടി നല്കാന് കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം നല്കി. സിഎഎ ആരുടെയും പൗരത്വം ഇല്ലാതാക്കുന്നില്ലെന്നും ഹര്‍ജികള്‍ മുന്‍വിധിയോടെയാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. മറുപടി നല്കാന് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു കേന്ദ്രം. സമയം ചോദിക്കാന്‍ കേന്ദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രിംകോടതിയും …
സ്വന്തം ലേഖകൻ: കനത്ത ചൂടിനെ അവഗണിച്ചും തുറന്ന വാഹനത്തില്‍ പാലക്കാട് നഗരത്തിലൂടെ ആയിരക്കണക്കിന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മണിക്കൂര്‍ നീണ്ട റോഡ് ഷോ ബിജെപിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഊര്‍ജം നിറയ്ക്കുന്നതായിരുന്നു. പാലക്കാട്, പൊന്നാനി മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളും ബിജെപി സംസ്ഥാന അധ്യക്ഷനും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയുടെ ഭാഗമായി. കോയമ്പത്തൂരില്‍ …
സ്വന്തം ലേഖകൻ: ടൂറിസം മേഖലയിൽ 13 ബില്യൻ ഡോളർ സ്വകാര്യ നിക്ഷേപത്തിന് ലക്ഷ്യമിട്ട് സൗദി. രണ്ട് വർഷത്തിനുള്ളിൽ 150,000 മുതൽ 200,000 വരെ പുതിയ ഹോട്ടൽ മുറികൾ ആരംഭിക്കുന്നതിന് ഈ നിക്ഷേപം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി സഹ ടൂറിസം മന്ത്രി ഹൈഫ അൽ സൗദ് രാജകുമാരി, ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഇകാര്യം വ്യക്തമാക്കിയത്. ഈ വർഷം …
സ്വന്തം ലേഖകൻ: മസ്കത്തിൽനിന്ന് ലഖ്നൗവിലെ ചരൺ സിങ് ഇൻറർനാഷണൽ എയർപോർട്ടിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസിന് തുടക്കമായി. പുതിയ സർവിസിനെ മസ്കത്ത് ഇൻറർനാഷണൽ എയർപോർട്ട് സ്വാഗതം ചെയ്തു. ആഴ്ചയിൽ എല്ലാ ദിവസവും സർവിസുണ്ടാകും. ലഖ്നോയിൽനിന്ന് ശനിയാഴ്ച രാവിലെ 7.30 ന് പുറപ്പെട്ട വിമാനത്തിൽ 77 യാത്രക്കാരാണുണ്ടായിരുന്നത്. തിരിച്ച് മസ്കത്തിൽനിന്ന് 123 യാത്രക്കാരുമായാണ് പറന്നത്. നിലവിൽ എയർ …
സ്വന്തം ലേഖകൻ: വിമാനയാത്രക്കിടയിൽ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കാൻ ഗൾഫ് എയർ അവസരമൊരുക്കുന്നു. യാത്രയിലുടനീളം ‘ഫാൽക്കൺ വൈഫൈ’ എന്ന പേരിൽ കോംപ്ലിമെന്ററി ഇൻ-ഫ്ലൈറ്റ് വൈഫൈയാണ് ഗൾഫ് എയർ യാത്രക്കാർക്ക് നൽകുന്നത്. ഇ-മെയിൽ, ചാറ്റ്, ബ്രൗസിങ് എന്നിവ ഇതിലൂടെ സാധ്യമാണ്. യാത്രയിലുടനീളം ജോലിയിൽ ഏർപ്പെടാനും പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്താനും വിനോദപരിപാടികൾ ആസ്വദിക്കാനും ഇനി സാധിക്കും. ബോയിങ് 787-ഡ്രീം ലൈനർ, …