1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ വിദ്യാര്‍ഥിനി ജാനവി കന്ദുലയെ കാറിടിച്ച് കൊന്ന സംഭവം; യുഎസ് പോലീസുകാരനെ പിരിച്ചുവിട്ടു
ഇന്ത്യന്‍ വിദ്യാര്‍ഥിനി ജാനവി കന്ദുലയെ കാറിടിച്ച് കൊന്ന സംഭവം; യുഎസ് പോലീസുകാരനെ പിരിച്ചുവിട്ടു
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിദ്യാര്‍ഥിനി യു എസ് പൊലീസിന്റെ പെട്രോളിംഗ് വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ കാറോടിച്ച പോലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നു പിരിച്ചുവിട്ടു. സിയാറ്റില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കെവിന്‍ ഡേവിനെ ആണ് പിരിട്ടുവിട്ടത്. ജാന്‍വിയെ കാറിടിച്ചപ്പോള്‍ ഡ്രൈവ് ചെയ്തത് കെവിന്‍ ആയിരുന്നു. അതേസമയം, ജാന്‍വിയെ കാറിടിച്ച് തെറിപ്പിച്ച ശേഷം പൊട്ടിച്ചിരിക്കുകയും പരിഹസിച്ച് സംസാരിക്കുകയും ചെയ്ത കാറിലുണ്ടായിരുന്നു …
‘നികുതി കുറവ്, ഒപ്പം സുരക്ഷയും!’ കാനഡയെ യുഎസ് സംസ്ഥാനം ആക്കണമെന്ന് ട്രംപ്
‘നികുതി കുറവ്, ഒപ്പം സുരക്ഷയും!’ കാനഡയെ യുഎസ് സംസ്ഥാനം ആക്കണമെന്ന് ട്രംപ്
സ്വന്തം ലേഖകൻ: വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡയെ യു.എസ്സില്‍ ലയിപ്പിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ച് മണിക്കൂറുകള്‍ക്കകമാണ് ട്രംപ് ആവശ്യമുന്നയിച്ചത്. കാനഡയെ യു.എസ്സിന്റെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന വാഗ്ദാനം ട്രംപ് ആവര്‍ത്തിച്ചു. നേരത്തേ യു.എസ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിന്നാലെ ഇതേ കാര്യം ട്രംപ് പറഞ്ഞിരുന്നു. ‘കാനഡയിലെ നിരവധിയാളുകള്‍ യു.എസ്സിന്റെ …
മഹാരാഷ്ട്രയിൽ രണ്ടു കുട്ടികൾക്ക് കൂടി HMPV; രാജ്യത്ത് ആകെ രോ​ഗികൾ ഏഴായി
മഹാരാഷ്ട്രയിൽ രണ്ടു കുട്ടികൾക്ക് കൂടി HMPV; രാജ്യത്ത് ആകെ രോ​ഗികൾ ഏഴായി
സ്വന്തം ലേഖകൻ: രാജ്യത്ത് രണ്ട് കുട്ടികള്‍ക്ക് കൂടി എച്ച്.എം.പി.വി. സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിൽ നിന്നുള്ള ഏഴും പതിനാലും വയസ്സുള്ള രണ്ടുകുട്ടികളിലാണ് രോ​ഗം സ്ഥിരീകരിച്ചത്. സ്വകാര്യ ലാബിൽ നിന്നുള്ള പരിശോധനയിലാണ് ഫലം പുറത്തുവന്നത്. ജനുവരി മൂന്നിനാണ് പനിയും ചുമയും മൂലം കുട്ടികളെ ന​ഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് …
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു; ലിബറൽ പാര്‍ട്ടി നേതൃസ്ഥാനവും നഷ്ടം
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു; ലിബറൽ പാര്‍ട്ടി നേതൃസ്ഥാനവും നഷ്ടം
സ്വന്തം ലേഖകൻ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചു. ലിബറൽ പാര്‍ട്ടിയുടെ നേതൃസ്ഥാനം രാജിവെക്കുന്നതായും ട്രൂഡോ അറിയിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും ട്രൂഡോ വ്യക്തമാക്കി. പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കത്തെത്തുടര്‍ന്നാണ് രാജിയെന്ന് ട്രൂഡോ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം മോശമായി തുടരുന്നതിനിടെയാണ് ട്രൂഡോയുടെ രാജി. കഴിഞ്ഞ 11 …
ഇനി വിമാനത്തിൽ കയറുമ്പോൾ ഒരു ബാഗ് മാത്രം; പുതിയ ബാഗേജ് നിര്‍ദേശങ്ങള്‍
ഇനി വിമാനത്തിൽ കയറുമ്പോൾ ഒരു ബാഗ് മാത്രം; പുതിയ ബാഗേജ് നിര്‍ദേശങ്ങള്‍
സ്വന്തം ലേഖകൻ: വിമാനയാത്രികര്‍ക്കു കൂടെ കരുതാവുന്ന ഹാന്‍ഡ് ബാഗിന്റെ കാര്യത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബിസിഎഎസ്) നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. മേയ് രണ്ടു മുതല്‍ വിമാനയാത്രികര്‍ക്ക് ഒരു കാബനിന്‍ ബാഗോ അല്ലെങ്കില്‍ ഹാന്‍ഡ്ബാഗോ മാത്രമേ കൂടെ കൊണ്ടുപോവാന്‍ സാധിക്കുകയുള്ളു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ വ്യോമയാന കമ്പനികള്‍ ഇക്കാര്യം വിശദീകരിച്ചുകൊണ്ട് അവരുടെ പോളിസിയില്‍ …
യു.എസ്സിലും ബ്രിട്ടനിലും ജന ജീവിതത്തെ ബാധിച്ച് ശീത ക്കാറ്റും മഞ്ഞുവീഴ്ചയും; 6 കോടി ജനങ്ങൾ ദുരിതത്തിൽ
യു.എസ്സിലും ബ്രിട്ടനിലും ജന ജീവിതത്തെ ബാധിച്ച് ശീത ക്കാറ്റും മഞ്ഞുവീഴ്ചയും; 6 കോടി ജനങ്ങൾ ദുരിതത്തിൽ
സ്വന്തം ലേഖകൻ: യു.എസിലും ബ്രിട്ടനിലും ജനജീവിതത്തെ ബാധിച്ച് കനത്ത ശീതക്കാറ്റും മഞ്ഞുവീഴ്ചയും. ശക്തമായ ശീതക്കാറ്റുവീശുന്ന യു.എസില്‍ ഈ പതിറ്റാണ്ടിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസിന്റെ (എന്‍.ഡബ്ല്യു.എസ്.) മുന്നറിയിപ്പ്. ആറുകോടിപ്പേരാണ് ആര്‍ട്ടിക്കില്‍നിന്നുവീശുന്ന ശീതക്കാറ്റിന്റെ പാതയില്‍ക്കഴിയുന്നത്. പടിഞ്ഞാറ് കാന്‍സസ് മുതല്‍ വെര്‍ജീനിയവരെ 2400 കിലോമീറ്റര്‍ പ്രദേശത്തുള്ളവര്‍ കരുതിയിരിക്കണമെന്ന് എന്‍.ഡബ്ല്യു.എസ്. അറിയിച്ചു. കാന്‍സസിന്റെ ചിലഭാഗങ്ങളിലും മിസൗറിയിലും …
പാര്‍ട്ടിയിലെ ഭൂരിപക്ഷം എം.പിമാരും എതിര്; രാജിക്കൊരുങ്ങി കാനഡ പ്രധാനമന്ത്രി ട്രൂഡോ
പാര്‍ട്ടിയിലെ ഭൂരിപക്ഷം എം.പിമാരും എതിര്; രാജിക്കൊരുങ്ങി കാനഡ പ്രധാനമന്ത്രി ട്രൂഡോ
സ്വന്തം ലേഖകൻ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുനിന്ന് രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം എതിരായതോടെയാണ് ട്രൂഡോ രാജിക്കൊരുങ്ങുന്നത്. കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എം.പിമാരില്‍ 131-ഓളം പേര്‍ ട്രൂഡോയ്ക്ക് എതിരാണെന്നും 20 മുതല്‍ 23 വരെ എംപിമാര്‍ മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. ലിബറല്‍ പാര്‍ട്ടിയുടെ ക്യൂബെക്, ഒന്റാരിയോ, അറ്റ്‌ലാന്റിക് …
HMPV ജനിതക വ്യതിയാനമില്ല; അനാവശ്യ ആശങ്ക പരത്തരുതെന്ന് മന്ത്രി വീണാ ജോര്‍ജ്
HMPV ജനിതക വ്യതിയാനമില്ല; അനാവശ്യ ആശങ്ക പരത്തരുതെന്ന് മന്ത്രി വീണാ ജോര്‍ജ്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം …
കർണാടകയിലും തമിഴ്‌നാട്ടിലും HMPV കേസുകള്‍ സ്ഥിരീകരിച്ചു; രാജ്യത്ത് മൊത്തം അഞ്ച് കേസുകൾ
കർണാടകയിലും തമിഴ്‌നാട്ടിലും HMPV കേസുകള്‍ സ്ഥിരീകരിച്ചു; രാജ്യത്ത് മൊത്തം അഞ്ച് കേസുകൾ
സ്വന്തം ലേഖകൻ: ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ കര്‍ണാടകയില്‍ രണ്ടുപേരില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് വൈറസ്ബാധ കണ്ടെത്തിയത്. രണ്ടും ബെംഗളൂരുവിലാണ് സ്ഥിരീകരികരിച്ചിട്ടുള്ളത്. മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതര്‍ …
നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി;കേസ് ഹൂതികളുടെ കൈയ്യിൽ
നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി;കേസ് ഹൂതികളുടെ കൈയ്യിൽ
സ്വന്തം ലേഖകൻ: മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് ഡോ. റാഷിദ് അല്‍-അലിമി അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി യെമന്‍ എംബസി. നിമിഷപ്രിയയുടെ വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് റിപ്പബ്ലിക് ഓഫ് യെമന്റെ ഇന്ത്യയിലെ എംബസി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. നിമിഷപ്രിയയുടെ കേസ് നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണ്. കേസ് കൈകാര്യംചെയ്തതും …