സ്വന്തം ലേഖകൻ: അഡൾട്സ് ഒൺലി ഉള്ളടക്കങ്ങൾക്ക് നിരോധനമേർപ്പെടുത്താനൊരുങ്ങി കേന്ദ്രം. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റേതാണ് (ഐ ആൻഡ് ബി) തീരുമാനം. ഇത്തരത്തിൽ 18 + വിഭാഗത്തിലുള്ള വെബ് സീരീസുകൾ സ്ട്രീം ചെയ്യുന്ന 18 ഓളം ഒടിടി പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന 19 വെബ്‌സൈറ്റുകളും, 10 ആപ്പുകളും, 57 സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരോധിച്ചതായി പത്രക്കുറിപ്പിലൂടെ ഐ ആൻഡ് …
സ്വന്തം ലേഖകൻ: അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ഇന്ത്യയുടെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രകാരം, പാഴ്സികൾക്കും ക്രൈസ്തവർക്കും പൗരത്വം നേടാമെന്നിരിക്കെ മുസ്‌ലിംകൾക്ക് എന്തുകൊണ്ടാണ് സിഎഎ അനുസരിച്ച് പൗരത്വത്തിനു യോഗ്യതയില്ലാത്തത് എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘മുസ്‌ലിം ജനതയുള്ളതിനാൽ ആ …
സ്വന്തം ലേഖകൻ: പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയും കേന്ദ്ര സർക്കാർ നിരോധിച്ചു. ഈ വിഭാഗത്തിൽ പെട്ട നായകൾക്ക് ലൈസെൻസ് തദ്ദേശ സ്ഥാപനങ്ങൾ നൽകരുത് എന്ന് നിർദേശിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകി. മനുഷ്യ ജീവന് അപകടകാരികൾ ആണെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ട് കണക്കിലെടുത്ത് …
സ്വന്തം ലേഖകൻ: വിവാദ പൗരത്വനിയമഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭയും അമേരിക്കയും. അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണ് നിയമമെന്ന് യുഎന്‍ ചൂണ്ടിക്കാട്ടി. വിജ്ഞാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി അമേരിക്കയും വ്യക്തമാക്കി. അടിസ്ഥാനപരമായി നിയമം വിവേചനപരമാണെന്ന് യുഎൻ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങളെ നിയമം എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കും. നിയമം അന്താരാഷ്ട്ര തലത്തിൽ രാജ്യം …
സ്വന്തം ലേഖകൻ: ജലക്ഷാമം നേരിടാന്‍ കടുത്ത നടപടികളിലേക്ക് കടന്ന് ബെംഗളൂരു നഗരസഭാ അധികൃതര്‍. വാഹനം കഴുകാനും പൂന്തോട്ടം നനയ്ക്കാനും ശുദ്ധജലം ഉപയോഗിക്കരുതെന്ന നിര്‍ദേശത്തിനൊപ്പം ശുദ്ധീകരിച്ച വെള്ളം നീന്തല്‍ക്കുളങ്ങളിലും ഉപയോഗിക്കരുതെന്ന നിര്‍ദേശം കൂടി ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് (ബിഡബ്ല്യുഎസ്എസ്ബി) നല്‍കിക്കഴിഞ്ഞു. ബിഡബ്ല്യുഎസ്എസ്ബി വിതരണം ചെയ്യുന്നതോ കുഴല്‍ക്കിണറുകളില്‍ നിന്നുള്ളതോ ലഭ്യമായ വെള്ളം നീന്തല്‍ക്കുളങ്ങളില്‍ ഉപയോഗിക്കുന്നത് …
സ്വന്തം ലേഖകൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നെങ്കിലും മനുഷ്യന്റെ ബുദ്ധിയെ മറികടന്ന് മുന്നേറുമെന്ന പ്രവചനവും ആശങ്കയുമെല്ലാം ഏറെ കാലമായി നിലവിലുണ്ട്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. ചാറ്റ് ജിപിടിയുടെ വരവിന് പിന്നാലെ ഗൂഗിള്‍, മെറ്റ, ആമസോണ്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള ആഗോള സാങ്കേതിക വിദ്യാ ഭീമന്മാരും പുതിയതായി ജന്മമെടുത്ത …
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തിലായി. ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. പുതിയ നിയമം സംബന്ധിച്ച് ഉത്തരാണ്ഡ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ആദ്യമാണ് പുഷ്‌കര്‍ സിങ് ധാമി …
സ്വന്തം ലേഖകൻ: റമസാന്‍ പ്രമാണിച്ച് ബഹ്റൈനില്‍ ഔദ്യോഗിക ജോലി സമയത്തില്‍ മാറ്റംവരുത്തി. സര്‍ക്കാര്‍ ഓഫിസുകള്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് പ്രവര്‍ത്തിക്കുകയെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ (സിഎസ്ബി) അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനാണ് വ്രതമാസം പരിഗണിച്ച് ജോലി സമയം ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ജോലി സമയത്തില്‍ …
സ്വന്തം ലേഖകൻ: റമസാൻ മാസത്തിൽ പൊതുഗതാഗത മേഖലയിലെ സമയക്രമം പ്രഖ്യാപിച്ച് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. പൊതുഗതാഗതത്തിനും പണമടച്ചുള്ള പാര്‍ക്കിങ് സോണുകള്‍ക്കുമാണ് ആര്‍ടിഎ പുതിയ സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയും രാത്രി എട്ട് മുതല്‍ അര്‍ധരാത്രി വരെയും ഡ്രൈവര്‍മാര്‍ക്ക് പാര്‍ക്കിങ് ഫീസ് അടയ്ക്കണം. …
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് നിയമ പരിശോധന തുടങ്ങി കേരള സർക്കാർ. നിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. നിയമ ഭേദഗതിക്കെതിരെ യുഡിഎഫും കടുത്ത സമരത്തിലേക്ക് നീങ്ങുകയാണ്. നാളെ ചേരുന്ന കെപിസിസി നേതൃയോഗം തുടർസമര പരിപാടികൾ തീരുമാനിക്കും. നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലീം ലീഗും …