സ്വന്തം ലേഖകൻ: ന്യൂറാലിങ്ക് കമ്പനി അടുത്തിടെ മനുഷ്യമസ്തിഷ്‌കത്തിൽ ചിപ് ഘടിപ്പിച്ച് നടത്തിയ പരീക്ഷണം വിജയകരമായതായി ഇലോൺ മസ്‌ക്. മസ്തിഷ്‌കത്തിൽ ചിപ് ഘടിപ്പിച്ച വ്യക്തിക്ക് മനസുകൊണ്ട് കമ്പ്യൂട്ടർ കഴ്‌സർ നിയന്ത്രിക്കാൻ സാധിച്ചെന്ന് ഇലോൺ മസ്‌ക് വ്യക്തമാക്കി. ‘ടെലിപ്പതി’ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 6 വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ടെലിപ്പതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കാൻ കമ്പനിക്ക് സാധിച്ചത്. …
സ്വന്തം ലേഖകൻ: 2025-26 അധ്യയനവർഷംമുതൽ സി.ബി.എസ്.ഇ. (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ) 10, 12 ക്ലാസുകളിൽ പ്രതിവർഷം രണ്ട് ബോർഡ് പരീക്ഷകൾ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ. വാർഷികപരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകാതെ വരുന്നതിലൂടെ വിദ്യാർഥികൾ അനുഭവിക്കുന്ന സമ്മർദം കുറയ്ക്കാനാണ് നടപടിയെന്ന് ഛത്തീസ്ഗഢിൽ പ്രധാനമന്ത്രി ശ്രീ (പ്രൈംമിനിസ്റ്റർ സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയുടെ …
സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങള്‍ സ്വദേശിവത്കരണം ശക്തമായി തുടരുമ്പോഴും പ്രവാസികളുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍. കുവൈത്ത് അധികൃതര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 68.3 ശതമാനം വിദേശികളാണെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ലെ …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ്. ലോകത്തെ ഏറ്റവുമധികം പേര്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പും ഇന്ത്യയിലേതാണ്. ഇത്തവണത്തേത് ശരിക്കും ലോകം കാണാന്‍ പോകുന്ന വളരെ വലിയൊരു തിരഞ്ഞെടുപ്പ് തന്നെയായിരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഫെബ്രുവരി ഒന്‍പതിന് പുറത്തുവിട്ട അവസാനകണക്ക് അത് വ്യക്തമാക്കുന്നു. കമ്മിഷന്റെ കണക്കുപ്രകാരം ഇത്തവണ 96.88 കോടി (96,88,21,926) വോട്ടര്‍മാരുണ്ട്. …
സ്വന്തം ലേഖകൻ: തിരുവനന്തപുരം ചാക്കയിൽ നാടോടികളായ ദമ്പതികളുടെ രണ്ടു വയസ്സുകാരി മകളെ കാണാതായ സംഭവത്തിൽ അവ്യക്തതകൾക്ക് ഉത്തരമായില്ല. 19 മണിക്കൂറുകളുടെ ആശങ്കകൾക്കൊടുവിൽ ഇന്നലെ വൈകുന്നേരം 7.30ഓടുകൂടിയാണ് കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ഓടയിൽ നിന്ന് കുട്ടിയെ പൊലീസിന് കണ്ടെത്താനായത്. ശരീരത്തിൽ കാര്യമായ പോറലുകളൊന്നും ഇല്ലെങ്കിലും കുട്ടി എങ്ങനെ അവിടെ ഏത്തി എന്നോ ആരെങ്കിലും ഉപേക്ഷിച്ചതാകാമോ എന്നതിനെക്കുറിച്ചൊന്നും …
സ്വന്തം ലേഖകൻ: റൂം വാടക കൊടുക്കുന്നത് ഒഴിവാക്കാനായി ആഴ്ചയില്‍ രണ്ടു തവണ വിമാനയാത്ര നടത്തുന്ന വിദ്യാര്‍ത്ഥി സോഷ്യല്‍മീഡിയയില്‍ വൈറലായി. ബ്രിട്ടീഷ് കൊളംബിയ വിദ്യാര്‍ത്ഥിയായ ടിം ചെന്‍ ആണ് തലക്കെട്ടുകളില്‍ ഇടംപിടിച്ചത്. വാന്‍കൂവറില്‍ റൂം വാടക നല്‍കുന്നതിനേക്കാള്‍ ലാഭം ആഴ്ചയില്‍ രണ്ടുതവണയുള്ള വിമാനയാത്രയാണെന്നാണ് കാനഡ കല്‍ഗാറി സ്വദേശിയായ ടിം ചെന്‍ പറയുന്നത്. 1,74,358 രൂപയാണ് തനിയ്ക്ക് റൂം …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും പവർഫുൾ പാസ്പോർട്ട് റാങ്കിങ് ലിസ്റ്റിൽ ഫ്രാൻസ് ഒന്നാമത്. ജർമനി, ഇറ്റലി, ജപ്പാൻ,സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളും ആദ്യ റാങ്കുകൾ കരസ്ഥമാക്കി. അതേ സമയം ഹെൻലി പാസ്പോർട്ട് ഇന്റക്സിൽ 85ാം സ്ഥാനത്താണ് ഇന്ത്യൻ പാസ്പോർട്ടിന്റെ റാങ്ക്. ഫിൻലന്റ്, നെഥർലാന്റ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളും ആദ്യ റാങ്കുകളിൽ ഇടം പിടിച്ചു. …
സ്വന്തം ലേഖകൻ: ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവും സര്‍ക്കാരിന് മുന്നില്‍ ഇവര്‍ വെച്ചിട്ടുള്ള ആവശ്യങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഏതാനും മാസങ്ങളായി ചര്‍ച്ചാ വിഷയമാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് തീരുവയില്‍ ഇളവ് നല്‍കണമെന്നായിരുന്നു ടെസ്‌ല കേന്ദ്ര സര്‍ക്കാരിനോട് പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ആദ്യഘട്ടത്തില്‍ ഈ ആവശ്യം എതിര്‍ത്തിരുന്നെങ്കിലും …
സ്വന്തം ലേഖകൻ: ബാഫ്റ്റ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഓപ്പൻഹെയ്മറാണ്. മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ. മികച്ച നടൻ കിലിയൻ മർഫിയും മികച്ച സഹനടൻ റോബർട്ട് ഡൗണി ജൂനിയറുമാണ്. മികച്ച നടിക്കുള്ള പുരസ്‌കാരം എമ്മ സ്റ്റോൺ നേടി. പുവർ തിംഗിസിലെ പ്രകടനത്തിലാണ് എമ്മയെ തേടി പുരസ്‌കാരമെത്തിയത്. ആകെ മൊത്തം ഏഴ് പുരസ്‌കാരങ്ങളാണ് ഓപ്പൻഹെയ്മർ വാരിക്കൂട്ടിയത്. ഒരു …
സ്വന്തം ലേഖകൻ: വിമാനത്തിന്റെ എഞ്ചിൻ ഓഫാക്കി പത്തുമിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെൽറ്റിലെത്തിക്കണമെന്ന് വിമാനക്കമ്പനികളോട് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്.). അരമണിക്കൂറിനുള്ളിൽ എല്ലാ ബാഗുകളും എത്തിക്കണം. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, സ്പൈസ് ജെറ്റ്, വിസ്താര, എ.ഐ.എക്സ്. കണക്ട്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികൾക്കാണ് നിർദേശം നൽകിയിട്ടുള്ളത്. ലഗേജ് …