സ്വന്തം ലേഖകൻ: കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് മൂന്ന് പാർട്ടികൾ ആഹ്വാനംചെയ്ത ഹർത്താൽ വയനാട്ടിൽ പുരോഗമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റംചെയ്ത് നാട്ടുകാർ. പുൽപ്പള്ളി ടൗണിൽ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ നാട്ടുകാർ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. രോഷാകുലരായി ജനക്കൂട്ടം ജീപ്പ് വളയുകയായിരുന്നു. ജീപ്പിന് പോലീസ് സംരക്ഷണം നൽകിയെങ്കിലും ജനങ്ങളുടെ രോഷപ്രകടനവും പ്രതിഷേധവും …
സ്വന്തം ലേഖകൻ: ഒമാനിലെ നീറ്റ് പരീക്ഷ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം രക്ഷിതാക്കൾ മസ്കത്തിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങിന് നിവേദനം നൽകി. എംബസിയിലെ സെക്കൻഡ് സെക്രട്ടറിയും എജുക്കേഷൻ കൺസൽട്ടന്റുമായ ജയ്പാൽദത്തെ മുഖേനയാണ് ഡോ. സജി ഉതുപ്പാന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾ അംബാസഡർക്ക് നിവേദനം സമർപ്പിച്ചത്. ഇന്ത്യക്ക് പുറത്ത് പരീക്ഷ കേന്ദ്രം അനുവദിക്കാത്തത് വിദ്യാർഥികളുടെ ഭാവിതന്നെ ഇല്ലാതാക്കുന്ന നടപടിയാണെന്നും …
സ്വന്തം ലേഖകൻ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. പ്രവാസി ഇന്ത്യക്കാരോടുള്ള ഉദാര സമീപനത്തിന് ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയിൽ അമീറിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. സാമ്പത്തിക, നിക്ഷേപ, ഊർജ, ബഹിരാകാശ, നഗര വികസന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. …
സ്വന്തം ലേഖകൻ: വ്യാഴാഴ്ച കോഴിക്കോട്-കുവൈത്ത് എയർഇന്ത്യ എക്സ്പ്രസ് സർവീസ് താളം തെറ്റി. രാവിലെ 9.30ന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന വിമാനം വൈകിയതാണ് മൊത്തം സർവീസുകളെ ബാധിച്ചത്. രാവിലെ 9.30ന് കോഴിക്കോടുനിന്ന് പുറപ്പെടേണ്ട വിമാനം ഉച്ചകഴിഞ്ഞ് 1.24നാണ് പുറപ്പെട്ടത്. വിമാനം വൈകുമെന്നത് കഴിഞ്ഞ ദിവസം യാത്രക്കാരെ അറിയിച്ചിരുന്നു. 9.30നുള്ള വിമാനം 11.40ന് പുറപ്പെടുമെന്നായിരുന്നു അറിയിപ്പ്. ഇതനുസരിച്ചാണ് മിക്ക യാത്രക്കാരും …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം ആനന്ദ് സുജിത് ജീവനൊടുക്കുകയായിരുന്നുവെന്ന് യുഎസ് പോലീസിന്റെ സ്ഥിരീകരണം. കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെന്റി ഭാര്യയേയും നാലു വയസ്സുള്ള ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തുകയായിരുന്നു, തുടര്‍ന്ന് ആത്മഹത്യചെയ്‌തെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ആനന്ദ് സുജിത് ഹെന്റി(42) ഭാര്യ ആലീസ് പ്രിയങ്ക ബെന്‍സിഗര്‍(40) …
സ്വന്തം ലേഖകൻ: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വെള്ളച്ചാലില്‍ പോളി (52)ന്റെ ജീവന്‍രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച പോളിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പിന്നാലെ അദ്ദേഹം മരിച്ചു. 3.25-ഓടെയാണ് മരിച്ചത്. വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണ സമിതി ജീവനക്കാരനാണ് വി.പി. …
സ്വന്തം ലേഖകൻ: അധ്യാപകരുടെ ഹാജർ രേഖപ്പെടുത്തുന്നതിനായി വിരലടയാളം ഉൾപ്പെടുത്തിയ പഞ്ചിങ് നടപ്പാക്കാനുള്ള തീരുമാനത്തിൽനിന്നു പിന്മാറില്ലെന്ന് അധികൃതര്‍ അറിയിച്ചു.ഫെബ്രുവരി 11 മുതലാണ് സ്കൂളുകളിൽ ഹാജർ രേഖപ്പെടുത്തുന്നതിന് ഈ സംവിധാനം ആരംഭിച്ചത്. വിരലടയാളം നടപ്പാക്കുന്നതിനെതിരെ ടീച്ചേഴ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ അനാവശ്യമായ ഭാരം സൃഷ്ടിക്കാന്‍ മാത്രമേ പുതിയ നീക്കം സഹായകരമാവുകയുള്ളുവെന്നും ഓഫിസ് ജീവനക്കാരുടെ ജോലിയില്‍ നിന്നും …
സ്വന്തം ലേഖകൻ: കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ ദമ്പതിമാര്‍ വെടിയേറ്റാണ് മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഭാര്യയെ വെടിവെച്ചുകൊന്നശേഷം ഭര്‍ത്താവ് സ്വയം നിറയൊഴിക്കുകയായിരുന്നെന്നാണ് നിഗമനം. കാലിഫോര്‍ണിയ സാന്‍മെറ്റയോയില്‍ താമസിച്ചിരുന്ന കൊല്ലം പട്ടത്താനം വികാസ് നഗര്‍ സ്‌നേഹയില്‍ ആനന്ദ് സുജിത് ഹെന്‍ട്രി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നെയ്തന്‍, നോഹ എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്. …
സ്വന്തം ലേഖകൻ: മലയാളികൾക്ക് ജർമനിയിൽ നഴ്‌സ് ജോലി ലഭ്യമാക്കാൻ തൊഴിൽവകുപ്പിനു കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർസ്ഥാപനമായ ഡെഫയും തമ്മിൽ ധാരണയായി. മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ഇതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. ജർമനിയിൽ ജോലിനേടാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്കായി ഒഡെപെക് ഒരുക്കിയ സൗജന്യ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ‘വർക്ക്-ഇൻ ഹെൽത്ത്’. ഡെഫയുടെ എക്സിക്യുട്ടീവ് ഡയറക്ടർ തോർസ്റ്റൻ കിഫർ, ഡെഫയിലെ മൈഗ്രേഷൻ കൺസൾട്ടന്റ് …
സ്വന്തം ലേഖകൻ: പാക് ചാരസംഘടനയായ ഐ.എസ്.ഐ. ഇന്ത്യന്‍ എംബസി ജീവനക്കാരനെ കെണിയിലാക്കിയത് ഹണിട്രാപ്പിലൂടെ. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ സതേന്ദ്ര സിവാല്‍ ആണ് ഐ.എസ്.ഐ. ഒരുക്കിയ ഹണിട്രാപ്പ് കെണിയില്‍വീണത്. സാമൂഹികമാധ്യമത്തിലൂടെ യുവതിയുമായി സൗഹൃദത്തിലായ ഇയാള്‍, പല രഹസ്യരേഖകളും പങ്കുവെച്ചതായാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡി(എ.ടി.എസ്)ന്റെ കണ്ടെത്തല്‍. പത്തുദിവസം മുമ്പാണ് ഉത്തര്‍പ്രദേശ് ഹാപുര്‍ സ്വദേശിയായ …