സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനം വളഞ്ഞുള്ള സമരം പ്രഖ്യാപിച്ച കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും. മുമ്പ് രണ്ടുതവണ നടത്തിയ ചര്‍ച്ചകളും അലസിപ്പിരിഞ്ഞതിന് പിന്നാലെ കേന്ദ്രം കര്‍ഷക നേതാക്കളെ ചൊവ്വാഴ്ച വീണ്ടും അനുനയ നീക്കവുമായി സമീപിച്ചു. ചൊവ്വാഴ്ച തന്നെ മൂന്നാംവട്ട ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്നും എന്നാല്‍ സമയം നിശ്ചയിച്ചിട്ടില്ലെന്നും സമരത്തിലുള്ള സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെ …
സ്വന്തം ലേഖകൻ: അടുത്ത കുറച്ച് വര്‍ഷത്തില്‍ ചൊവ്വയില്‍ മനുഷ്യരുടെ കോളനി സ്ഥാപിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി സ്‌പേസ് എക്‌സ് സ്ഥാപകനും മേധാവിയുമായ ഇലോണ്‍ മസ്‌ക്. ചൊവ്വയിലേക്ക് പത്ത് ലക്ഷം പേരെ അയക്കാനാണ് താന്‍ ലക്ഷ്യമിടുന്നത് എന്ന് മസ്‌ക് തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പറഞ്ഞു. ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിയ റോക്കറ്റ് ആണെന്നും ഇത് ഒരിക്കല്‍ …
സ്വന്തം ലേഖകൻ: നാടകീയതയ്ക്കും റിസോര്‍ട്ട് രാഷ്ട്രീയത്തിനൊമൊടുവില്‍ ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നിമയസഭയില്‍ വിശ്വാസം നേടി. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്ക് കനത്ത തിരിച്ചടി നല്‍കി വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പായി അവരുടെ മൂന്ന് എംഎല്‍എമാര്‍ ഭരണപക്ഷത്തോടൊപ്പം ചേര്‍ന്നു. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്പീക്കര്‍ക്കെതിരെ ഭരണപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 112നെതിരെ 125 വോട്ടുകള്‍ക്ക് പാസായി. മഹാസഖ്യ സര്‍ക്കാരില്‍ …
സ്വന്തം ലേഖകൻ: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കം ശേഖരിച്ചുവെച്ച കെട്ടിടത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടികളടക്കം 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. പടക്കക്കട പൂർണമായും തകർന്നു. രണ്ട് വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി …
സ്വന്തം ലേഖകൻ: 2024 ഡിസംബർ മാസത്തോടെ ചെന്നൈ-ബെംഗളൂരു എക്സ്പ്രസ്‌വേ നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിൽ ചോദ്യങ്ങൾക്കുള്ള മറുപടി നൽകവെയാണ് മന്ത്രി വിവരം അറിയിച്ചത്. ഡിഎംകെ അംഗം ദയാനിധി മാരന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഏറെ പ്രതീക്ഷയോടെ ഇരുനഗരങ്ങളും കാക്കുന്ന പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ഗഡ്കരി സഭയിൽ പറഞ്ഞു. സഭയ്ക്ക് …
സ്വന്തം ലേഖകൻ: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥരെ നാട്ടിലെത്തിച്ചത് കേന്ദ്രസർക്കാരിന്‍റെ നയതന്ത്ര വിജയം. എട്ട് ഉദ്യോഗസ്ഥരിൽ ഏഴ് പേർ നാട്ടിലെത്തിയതായി വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച രാവിലെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരെ വെറുതെവിട്ട ഖത്തർ അമീറിന്റെ നിലപാടിനെ ഇന്ത്യ സ്വാഗതം ചെയ്തു. അതേസമയം, രഹസ്യസ്വഭാവമുള്ള നടപടിക്രമങ്ങളായതിനാൽ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. സുരക്ഷിതമായി രാജ്യത്ത് …
സ്വന്തം ലേഖകൻ: മോഷ്ടിച്ച ബോട്ടിൽ അനധികൃതമായി മുംബൈ തീരത്ത് എത്തിയവർക്ക് കുവൈത്ത് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ബോട്ട് ഉടമയായ കുവൈത്ത് സ്വദേശി ഇവരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുകയും തടവിലാക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം ജില്ലക്കാരായ മൂന്നംഗ സംഘത്തിന്റെ സാഹസിക കടൽയാത്ര. കോടതിയിൽ ഹാജരാക്കിയ ഇവരുടെ കസ്റ്റഡി 12 വരെ നീട്ടി. യാത്രാ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഫാമിലി വിസിറ്റ് വീസ, ടൂറിസ്റ്റ് വീസ കാലാവധി പ്രഖ്യാപിച്ചു. ഫാമിലി സന്ദര്‍ശക വീസകള്‍ക്ക് ഒരു മാസവും ടൂറിസ്റ്റ് വീസകള്‍ക്ക് മൂന്ന് മാസവുമാണ് സാധുതയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശകര്‍ നിശ്ചിത കാലാവധിക്കുള്ളില്‍ രാജ്യംവിടണം. വീസ കാലാവധിക്കു ശേഷം രാജ്യത്ത് തങ്ങിയാല്‍ സാമ്പത്തിക പിഴകള്‍ക്കും നിയമനടപടികള്‍ക്കും കാരണമാവും. ഇത് ആജീവനാന്ത വീസ …
സ്വന്തം ലേഖകൻ: ബാലപീഡനത്തിന് ഒത്താശ ചെയ്തയാള്‍ക്ക് മാപ്പ് നല്‍കി വിട്ടയച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ഹംഗറി പ്രസിഡന്‍റ് കാതലിന്‍ നൊവാക് രാജിവച്ചു. പ്രതിപക്ഷത്തിന്‍റെ ബാലാവകാശ സംരക്ഷണ സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് 46കാരായായ കാതലിന്‍ രാജി പ്രഖ്യാപിച്ചത്. തനിക്ക് തെറ്റുപറ്റിയെന്നും പീഡകരെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും തീരുമാനത്തെ തുടര്‍ന്ന് മുറിവേറ്റ ഇരകളുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും രാജിക്കത്തില്‍ കാതലിന്‍ വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മാഖ്നയുള്ള സ്ഥലം വനംവകുപ്പ് തിരിച്ചറിഞ്ഞു. ബാവലി സെക്ഷനിലെ വനമേഖലയില്‍നിന്ന് ആനയുടെ സിഗ്നല്‍ ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിനുള്ളിലേക്ക് പോകുകയും ആനയുള്ള പ്രദേശം വളയുകയും ചെയ്തതായാണ് സൂചന. ബാവലിക്കടുത്ത് അമ്പത്തിയെട്ടിനടുത്താണ് നിലവില്‍ ആനയുള്ളത്. ആനയെ തളയ്ക്കുന്നതിനായി കോന്നി സുരേന്ദ്രന്‍, വിക്രം, സൂര്യ, ഭരത് …