സ്വന്തം ലേഖകൻ: മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്‌മെൻ്റ് പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷ പാർട്ടികൾ. മാലദ്വീപ് പാർലമെൻ്റിൽ ഭൂരിപക്ഷമുള്ള പ്രധാന പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി)യാണ് പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിനായി ആവശ്യമായ ഒപ്പുകൾ എംഡിപി ശേഖരിച്ചതായി മാലദ്വീപ് പ്രാദേശിക മാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്തു. മുഹമ്മദ് മുയിസുവിന്റെ മന്ത്രി സഭയിലെ …
സ്വന്തം ലേഖകൻ: ടൗണുകളിൽ നിന്നും മാറി ഉൾപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ച് നാട്ടിലേക്കുള്ള യാത്ര വലിയ പ്രശ്നമാണ്. എയർപോർട്ടിൽ എത്താൻ വേണ്ടി മണിക്കൂറുകൾ സഞ്ചിരിക്കേണ്ടിവരും. എന്നാൽ അവിടെ നിന്നും നേരിട്ട് വിമാനം ഉണ്ടാകില്ല ചിലപ്പോൾ. ദുബായിലോ, ഷാർജയിലെ ഇറങ്ങി മാറി കയറണം. ഇത്തരത്തിൽ യാത്ര ബുദ്ധിമുട്ട് നേരിടുന്ന ഒമാനിലെ ഒരു സ്ഥലം ആണ് സുഹാർ. …
സ്വന്തം ലേഖകൻ: ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ ചൊല്ലി ഉടലെടുത്ത കാനഡ-ഇന്ത്യ നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിരന്തര ഇടപെടലുകൾ നടക്കുന്നുവെന്ന് കാനഡയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വിരമിച്ച ജോഡി തോമസ് പറഞ്ഞു. 35 വർഷത്തിലേറെ നീണ്ട പൊതു സേവനത്തിന് ശേഷം വെള്ളിയാഴ്ച വിരമിച്ച …
സ്വന്തം ലേഖകൻ: മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് തീപ്പിടിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിലെ തീ കെടുത്താന്‍ സഹായിച്ച ഇന്ത്യന്‍ നാവികസേനയിലെ അഗ്നിരക്ഷാസംഘത്തിന് നന്ദിയറിയിച്ച് കപ്പലിന്റെ ക്യാപ്റ്റന്‍. തീയണയ്ക്കാന്‍ സഹായിച്ചതിന് ക്യാപ്റ്റന്‍ നന്ദി പ്രകാശിപ്പിക്കുന്നതിന്റെ വീഡിയോ നാവികസേന എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു. “ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിശാഖപട്ടണത്തിന് നന്ദി. കപ്പലില്‍ പടര്‍ന്ന തീയണയ്ക്കാമെന്ന പ്രതീക്ഷ ഞങ്ങള്‍ക്ക് നഷ്ടമായിരുന്നു. തീ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പത്മാ പുരസ്ക്കാരങ്ങളിൽ അർഹതയുള്ളവർ തഴയപ്പെട്ടോ എന്ന ചോദ്യമുയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്റെ ഫെയ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി ഉൾപ്പെടെയുള്ളവർ പത്മാ പുരസ്ക്കാര പട്ടികയിൽ നിന്നും തഴയപ്പെട്ടോ എന്ന ചോദ്യം സതീശൻ ഉയർത്തുന്നത്. 98 ലെ പത്മശ്രീ കിട്ടിയ അതേ നിലയിൽ നിൽക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെന്നും …
സ്വന്തം ലേഖകൻ: മഹാസഖ്യസര്‍ക്കാര്‍ വിട്ട നിതീഷ് കുമാര്‍, ബിജെപിക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഉന്നയിച്ച അവകാശവാദം ഗവര്‍ണര്‍ രാജേന്ദ്ര അല്‍ലേക്കര്‍ അംഗീകരിച്ചു. നിതീഷിന്റെ നേതൃത്വത്തിലുള്ള പുതിയ എന്‍.ഡി.എ. സര്‍ക്കാര്‍ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്ക് പുറമേ ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. രണ്ട് ഉപമുഖ്യമന്ത്രിമാരും ബിജെപിയില്‍നിന്ന് തന്നെയാവും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ …
സ്വന്തം ലേഖകൻ: പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഹജ്ജ് കര്‍മങ്ങളിലും പ്രധാന പങ്കുവഹിക്കുന്ന ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൈകാതെ സ്വന്തം കെട്ടിടത്തിലേക്ക് മാറും. കോണ്‍സുലേറ്റിനായി ജിദ്ദയില്‍ സ്വന്തമായി വാങ്ങിയ സ്ഥലത്ത് കെട്ടിട സമുച്ചയ നിര്‍മാണം ഈ വര്‍ഷം ആരംഭിക്കുമെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമ …
സ്വന്തം ലേഖകൻ: സൗദിയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം. ഏപ്രിൽ 27 മുതൽ ബസ് ഡ്രൈവർമാർ യൂണിഫോം ധരിക്കൽ നിർബന്ധമാണ്. സ്‌പെഷ്യലൈസ്ഡ് ട്രാൻസ്‌പോർട്ടേഷൻ, എജ്യുക്കേഷനൽ ട്രാൻസ്‌പോർട്ടേഷൻ, വാടക ബസ് , ഇന്റർനാഷനൽ ട്രാൻസ്‌പോർട്ടേഷൻ തുടങ്ങി എല്ലാവിധ ബസ് സർവീസുകൾക്കും ഇത് ബാധകമാണ്. ഡ്രൈവർമാർക്കുള്ള യൂണിഫോം ബസ് ഗതാഗത മേഖലയിൽ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും പൊതുരൂപവും അനുകൂല …
സ്വന്തം ലേഖകൻ: പ്രവാസി കുടുംബങ്ങള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള സന്ദര്‍ശന വീസ നല്‍കുന്നത് പുനരാരംഭിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ജനുവരി 28 ഞായറാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം (എംഒഐ) അറിയിച്ചു. 18 മാസത്തിലേറെയായി സന്ദര്‍ശക വീസ അനുവദിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ …
സ്വന്തം ലേഖകൻ: ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പിന്റെ കണക്കുകള്‍ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). തട്ടിപ്പിലൂടെ കമ്പനി കൈവശപ്പെടുത്തിയത് 1157 കോടി രൂപയാണെന്നാണ് കണ്ടെത്തല്‍. ഇ.ഡി. റെയ്ഡിന് മുമ്പ് രക്ഷപ്പെട്ട ഹൈറിച്ച് ഉടമകളായ പ്രതാപനും ശ്രീനയും നിലവില്‍ ഒളിവിൽ തുടരുകയാണ്. ഹൈറിച്ചിന്റെ ഹെഡ് ഓഫീസ്, ഉടമകളുടെ രണ്ടു വീടുകള്‍, തൃശ്ശൂരും എറണാകുളം ഇടപ്പള്ളിയിലുമുള്ള ശാഖകള്‍ എന്നിവിടങ്ങളിൾ …