സ്വന്തം ലേഖകൻ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കുന്നു. ഇനി സി.ആര്‍.പി.എഫ് ആയിരിക്കും സുരക്ഷ ഒരുക്കുക. ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. കേരള പോലീസിന്റെ സുരക്ഷ ഇനി ഉണ്ടാവില്ലെന്നാണ് വിവരം. കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രവാസികൾക്ക് ദീർഘകാലമായി നിർത്തിവെച്ച കുടുംബവിസ പുനരാരംഭിക്കുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര വകുപ്പ് ആക്ടിങ് മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപേക്ഷകർക്ക് കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാറും യൂനിവേഴ്സിറ്റി ബിരുദവും നിർബന്ധമാണ്. പുതിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും അനുസരിച്ച് കുടുംബങ്ങൾക്കായി വിസ …
സ്വന്തം ലേഖകൻ: രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ നോർക്ക-കനറാ ബാങ്ക് വായ്പ പദ്ധതി. നിലവിലുള്ള സംരംഭം വിപുലീകരിക്കാനും വായ്പ നൽകും. പ്രവാസിക്കൂട്ടായ്മകൾ, പ്രവാസികൾ രൂപവത്കരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവയ്ക്കും സംരംഭങ്ങൾ തുടങ്ങാം. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി …
സ്വന്തം ലേഖകൻ: ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിന്റെ പരസ്യപ്രകടനത്തിന് വേദിയായി റിപ്പബ്ലിക് ദിനാഘോഷവും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടനത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രകടമായും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേരെടുത്തും പ്രശംസിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മുനവെച്ച വാക്കുകളില്‍ പരോക്ഷമായി വിമര്‍ശിച്ചു. പ്രസംഗത്തിന് പിന്നാലെ വേദിയിലെ വിശിഷ്ടവ്യക്തികളെ അഭിവാദ്യംചെയ്ത ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നേരെ …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിന പരേഡിന് കർത്തവ്യപഥിൽ സമാപനം. രാജ്യത്തെ സൈനിക കരുത്തും സ്ത്രീ ശക്തിയും വിളിച്ചോതുന്നതായിരുന്നു 75-ാമത് റിപ്പബ്ലിക് ദിന പരേഡ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാഥിതിയായി. പരേഡിൽ ഫ്രഞ്ച് സൈനികരുടെ പ്രകടനവും ഉണ്ടായിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, സൈനികവാഹനങ്ങള്‍ വിവിധ സംസ്ഥാനങ്ങളിൽ …
സ്വന്തം ലേഖകൻ: ദിവസങ്ങളോളമായി തുടരുന്ന ബിഹാറിലെ രാഷ്ട്രീയ നാടകം ക്ലൈമാക്‌സിലേക്ക് അടുക്കുന്നു. ബി.ജെ.പി. പിന്തുണയില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. ബീഹാർ മുഖ്യമന്ത്രിയായുള്ള നിതീഷിന്റെ ഏഴാമത് സത്യപ്രതിജ്ഞയാണ് ഞായറാഴ്ച നടക്കുക. വെള്ളിയാഴ്ച വൈകുന്നേരം നിതീഷ് കുമാര്‍ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകറുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ നിലവിലുള്ള മഹാസഖ്യ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിവിധ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് നാടുകടത്തുന്ന വിദേശികളുടെ ചെലവ് സ്പോൺസറിൽനിന്ന് ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. നിയമലംഘനത്തിനുള്ള പിഴയും വിമാന ടിക്കറ്റിനുള്ള തുകയുമാണ് ഈടാക്കുക. ഗതാഗത നിയമലംഘനത്തിനു നാടുകടത്തിയ ഏതാനും പേരുടെ പിഴയും വിമാന ടിക്കറ്റ് തുകയും നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ സ്ഥാപനങ്ങൾക്ക് കത്ത് നൽകിയതായും മന്ത്രാലയം സൂചിപ്പിച്ചു. അതിനിടെ അനധികൃത താമസക്കാര്‍ക്കുള്ള പിഴ-മാപ്പ് …
സ്വന്തം ലേഖകൻ: നാരിശക്തിയുടെ വിളംബരമാണ് രാജ്യതലസ്ഥാനത്തെ ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനപരേഡ്. ഇന്ത്യൻ സൈനിക ശക്തിക്കൊപ്പം ജനങ്ങൾക്കു മുന്നിൽ അണിനിരക്കാൻ സൗഹൃദ രാജ്യമായ ഫ്രാൻസിന്റെ സേനയും തയ്യാർ. ഫ്രഞ്ച് സൈന്യത്തിന്റെ ഇൻഫൻട്രി റെജിമെന്റ്, ഫ്രഞ്ച് മ്യൂസിക് ബാൻഡ് എന്നിവയും കർത്തവ്യപഥിൽ ബൂട്ട് അണിഞ്ഞ് ശക്തി പ്രകടനം നടത്തും. ഒപ്പം ഫ്രഞ്ച് നിർമ്മിത റാഫേൽ യുദ്ധവിമാനവും ആകാശ …
സ്വന്തം ലേഖകൻ: നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളായ ‘ഹൈറിച്ച്’ കമ്പനി ഉടമകളുടെ സ്വത്തുക്കൾ കണ്ടെുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 212 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടെടുത്തിരിക്കുന്നത്. നൂറുകോടിയിലധികം രൂപയുടെ കളളപ്പണ ഇടപാട് നടത്തിയെന്നാണ് ഹൈറിച്ച് ഉടമകൾക്കെതിരായ ഇഡി കേസ്. സ്ഥാപന ഉടമ പ്രതാപൻ അടക്കം രണ്ടുപേരെ കേസിൽ ഇഡി പ്രതി ചേർത്തിരുന്നു, മണിചെയിൻ മാതൃകയിലുളള സാമ്പത്തിക ഇടപാടു വഴി …
സ്വന്തം ലേഖകൻ: കാമുകനെ 108 തവണ കുത്തിയ കേസില്‍ വിചാരണ നേരിട്ട കാലിഫോര്‍ണിയ സ്വദേശിയായ യുവതിയെ കോടതി വെറുതെ വിട്ടു. ‘കഞ്ചാവ് ഉപയോഗിച്ചതു മൂലമുള്ള സൈക്കോസിസ്’ മൂലമാണ് യുവതി കൊലപാതകം നടത്തിയതെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കാമുകനെ കൊല്ലുമ്പോള്‍ യുവതിക്ക് ‘സ്വയം നിയന്ത്രണം’ നഷ്ടപ്പെട്ടിരുന്നെന്നും കോടതി പറഞ്ഞതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രൈന്‍ സ്പെഷര്‍ എന്ന …