1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു; അയോധ്യയിലേക്ക് ഭക്തരുടെ നിയന്ത്രണാതീതമായ ഒഴുക്ക്
രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു; അയോധ്യയിലേക്ക് ഭക്തരുടെ നിയന്ത്രണാതീതമായ ഒഴുക്ക്
സ്വന്തം ലേഖകൻ: രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനം ആരംഭിച്ച ഇന്ന് അയോധ്യയിൽ ഭക്തജനപ്രവാഹം. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഇന്ന് രാവിലെ ഏഴു മുതലാണ് ജനങ്ങളെ കയറ്റിവിടാൻ തുടങ്ങിയത്. ദിവസങ്ങൾക്ക് മുൻപേ അയോധ്യയിലെത്തിയെങ്കിലും ക്ഷേത്രദർശനം സാധ്യമാവാത്ത ഭക്തരുടെ തിരക്കാണ് ഇപ്പോൾ രൂക്ഷമായിരിക്കുന്നത്. ക്ഷേത്രത്തിന്റെ മുഖ്യ കവാടത്തിലൂടെ മാത്രമാണ് ഭക്തരെ കയറ്റിവിടുന്നത്. ഇതിനടുത്തുതന്നെ സൗജന്യ ഭക്ഷണം നൽകുന്ന ഭണ്ഡാരകളും തുറന്നിരിക്കുന്നത് തിരക്ക് …
സൗദിയിൽ കടലിന് നടുവിൽ ഓയിൽ തീം അമ്യൂസ്മെന്‍റ് പാർക്ക് “ദി റിഗ്” ഒരുങ്ങുന്നു; വൻ മുതൽമുടക്ക്
സൗദിയിൽ കടലിന് നടുവിൽ ഓയിൽ തീം അമ്യൂസ്മെന്‍റ് പാർക്ക് “ദി റിഗ്” ഒരുങ്ങുന്നു; വൻ മുതൽമുടക്ക്
സ്വന്തം ലേഖകൻ: സാഹസിക വിനോദ സഞ്ചാരം ലക്ഷ്യമാക്കി സൗദിയിൽ ‘ദി റിഗ്’ എന്ന പേരില്‍ ആഗോള സാഹസിക കേന്ദ്രം സ്ഥാപിക്കുന്നു. കടലിന് നടുവിൽ ഓയിൽ തീം അമ്യൂസ്മെന്‍റ് പാർക്ക് നിർമിക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതി പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിവർഷം ഒമ്പത് ലക്ഷം സന്ദർശകരെ പാർക്കിലേക്ക് ആകർഷിക്കാനാവും. പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ മുതൽമുടക്കിൽ ഓയില്‍ പാർക്ക് ഡവലപ്പ്‌മെന്‍റ് കമ്പനിയാണ് …
എൻജിനീയറിങ്‌ മേഖലയിൽ 25 ശതമാനം സ്വദേശിവൽകരണം നടപ്പാക്കാൻ സൗദി; നഷ്ടം ഇന്ത്യക്കാർക്ക്
എൻജിനീയറിങ്‌ മേഖലയിൽ 25 ശതമാനം സ്വദേശിവൽകരണം നടപ്പാക്കാൻ സൗദി; നഷ്ടം ഇന്ത്യക്കാർക്ക്
സ്വന്തം ലേഖകൻ: സൗദിയിൽ എൻജിനീയറിങ്‌ മേഖലകളിൽ 25 ശതമാനം സ്വദേശിവൽകരണം വരുന്നു. പുതിയ നിയമം അടുത്ത ജൂലൈ 21 മുതൽ നിലവിൽ വരും. സിവിൽ, ആർക്കിടെക്ചറൽ, മെക്കാനിക്കൽ, സർവേയിങ്‌ എൻജിനീയർ തൊഴിലുകളാണ് സൗദിവൽകരിക്കുന്നത്. മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്‌ മന്ത്രാലയവുമായി സഹകരിച്ചാണ് എൻജിനീയറിങ്‌ തൊഴിലുകളിൽ അഞ്ചോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ …
അനധികൃത താമസക്കാരായ പ്രവാസികള്‍ക്ക് പിഴയടച്ച് തുടരാനുള്ള പ്രത്യേകാനുമതി കുവൈത്ത് നിര്‍ത്തലാക്കി
അനധികൃത താമസക്കാരായ പ്രവാസികള്‍ക്ക് പിഴയടച്ച് തുടരാനുള്ള പ്രത്യേകാനുമതി കുവൈത്ത് നിര്‍ത്തലാക്കി
സ്വന്തം ലേഖകൻ: അനധികൃത താമസക്കാര്‍ക്കുള്ള പിഴ-മാപ്പ് പദ്ധതി കുവൈത്ത് നിര്‍ത്തിവച്ചു. 2020ന് മുമ്പ് രാജ്യത്ത് വന്ന അനധികൃത പ്രവാസികള്‍ക്ക് നിശ്ചിത പിഴ അടച്ചാല്‍ രേഖകള്‍ ശരിയാക്കി നിയമപരമായി രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നടപടിയാണ് കുവൈത്ത് അധികൃതര്‍ നിര്‍ത്തിവച്ചത്. ഇതു സംബന്ധിച്ച ഹ്രസ്വകാല ഉത്തരവ് പിന്‍വലിച്ചതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കാലയളവിലെപ്പോലെ റെസിഡന്‍സി നിയമങ്ങള്‍ …
അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങുകൾ പൂർണം; നേതൃത്വം നൽകി പ്രധാനമന്ത്രി; സാക്ഷിയായി വൻ താരനിര
അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങുകൾ പൂർണം; നേതൃത്വം നൽകി പ്രധാനമന്ത്രി; സാക്ഷിയായി വൻ താരനിര
സ്വന്തം ലേഖകൻ: അയോധ്യ ക്ഷേത്രത്തിൽ രാം ലല്ല വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാജ്യത്തിനക്കും പുറത്തും നിന്നുള്ള പ്രമുഖർ സാക്ഷ്യം വഹിച്ചു. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്. ശ്രീരാമന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ നീതിനല്‍കിയ ഇന്ത്യന്‍ …
75 വർഷം കഴിഞ്ഞാൽ പാതിയോളം യുഎസ് നഗരങ്ങളും പ്രേതനഗരങ്ങളാകുമെന്ന് പഠനം
75 വർഷം കഴിഞ്ഞാൽ പാതിയോളം യുഎസ് നഗരങ്ങളും പ്രേതനഗരങ്ങളാകുമെന്ന് പഠനം
സ്വന്തം ലേഖകൻ: 2100 ആകുമ്പോൾ യുഎസിലെ 30000 നഗരങ്ങളിൽ പകുതിയും പ്രേതനഗരങ്ങളായി മാറുമെന്ന് പുതിയ പഠനം പുറത്തിറങ്ങി. ഇക്കാലയളവ് തീരുമ്പോഴേക്കും 12 മുതൽ 23 ശതമാനം വരെ ജനസംഖ്യയിൽ കുറവും ഇവിടുണ്ടാകുമത്രേ. എല്ലാ നഗരങ്ങളും ഉപേക്ഷിക്കപ്പെടില്ല. എന്നാൽ ഇവ ചെറുതാകും. പാരിസ്ഥിതികമായ മാറ്റങ്ങളും ഇതുമൂലമുണ്ടാകാനിടയുണ്ട്. നിർമാണമേഖലയിലും മറ്റും സംഭവിച്ചേക്കാവുന്ന മുരടിപ്പ് സസ്യജാലങ്ങളുടെയും മറ്റും വർധനയ്ക്ക് വഴിവച്ചേക്കാം. …
ബഹ്റൈനിൽ ശൈത്യകാല രോഗങ്ങൾ പടരുന്നു; കഴിവതും മാസ്‌ക് ഉപയോഗിക്കണമെന്ന് വിദഗ്ധർ
ബഹ്റൈനിൽ ശൈത്യകാല രോഗങ്ങൾ പടരുന്നു; കഴിവതും മാസ്‌ക് ഉപയോഗിക്കണമെന്ന് വിദഗ്ധർ
സ്വന്തം ലേഖകൻ: രാജ്യം പതുക്കെ തണുപ്പിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ബഹ്റൈനിൽ ആളുകളിൽ ശൈത്യകാല രോഗങ്ങളും പിടിപെട്ടു തുടങ്ങി. പ്രത്യേകിച്ച് സ്‌കൂൾ കുട്ടികളിൽ ഫ്ലൂ പോലുള്ള രോഗങ്ങളാണ് ഈ കാലാവസ്‌ഥയിൽ പടരാൻ സാധ്യത ഉള്ള അസുഖങ്ങൾ എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രാജ്യത്തെ മിക്ക മെഡിക്കൽ സെന്ററുകളിലും പനി, ചുമ, തൊണ്ടവേദന, തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളാണ് കൂടുതലും ചികിത്സയ്ക്കായി …
കുവൈത്തിൽ കടകളിലും സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം
കുവൈത്തിൽ കടകളിലും സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: രാജ്യത്തെ കടകളിലും സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം. ഒരോ കടകളിലും ആവശ്യമായ വസ്തുക്കൾ ലഭ്യമാണോയെന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലഭ്യമായ ഭക്ഷ്യ വസ്തുക്കൾ, അവയുടെ വില എന്നിവ ശരിയായ രീതിയിൽ ആണോ പോകുന്നത് എന്നത് സംബന്ധിച്ച പരിശോധന നടത്തും. കഴി‍ഞ്ഞ ദിവസം രാജ്യത്തെ ഒരു പച്ചക്കറി കടയിൽ …
ആഭ്യന്തര യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ സൈനികർ ഇന്ത്യയിലേക്ക്; മ്യാന്‍മറുമാ യുള്ള അതിര്‍ത്തി അടയ്ക്കും
ആഭ്യന്തര യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ സൈനികർ ഇന്ത്യയിലേക്ക്; മ്യാന്‍മറുമാ യുള്ള അതിര്‍ത്തി അടയ്ക്കും
സ്വന്തം ലേഖകൻ: മ്യാന്‍മറുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തി അടയ്ക്കാന്‍ ഇന്ത്യ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. വംശീയ സംഘര്‍ഷത്തെ തുടര്‍ന്ന് മ്യാന്‍മര്‍ സൈനികര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. മ്യാന്‍മര്‍ സൈനികര്‍ സ്വതന്ത്രമായി അതിര്‍ത്തി കടക്കുന്നത് അവസാനിപ്പിക്കാനായാണ് അതിര്‍ത്തിയില്‍ വേലി നിര്‍മിക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശുമായുള്ള അതിര്‍ത്തി പോലെ ഇന്ത്യയും മ്യാന്മറുമായുള്ള അതിര്‍ത്തിയും സംരക്ഷിക്കപ്പെടണമെന്ന് …
രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനികളി ലെ കൂട്ടപ്പിരിച്ചുവിടല്‍: ബൈജൂ സിൽ 8,000 ഉം ഷെയര്‍ചാറ്റിൽ 500 ഉം പേർ പുറത്ത്
രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനികളി ലെ കൂട്ടപ്പിരിച്ചുവിടല്‍: ബൈജൂ സിൽ 8,000 ഉം ഷെയര്‍ചാറ്റിൽ 500 ഉം പേർ പുറത്ത്
സ്വന്തം ലേഖകൻ: രാജ്യത്തെ നൂറോളം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഇരുപത്തിനാലായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ദ് ക്രെഡിബിളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഏറ്റവുമധികം ജീവനക്കാരെ പിരിച്ചുവിട്ട സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളില്‍ മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ്, ഷെയര്‍ചാറ്റ്, സ്വിഗ്ഗി, അണ്‍അക്കാദമി എന്നിവയാണ് ഉള്‍പ്പെടുന്നത്. നൂറോളം സ്റ്റാര്‍ട്ടപ്പുകളിലായി 24,000-ത്തിലധികം ജീവനക്കാരെയാണ് കഴിഞ്ഞവര്‍ഷം പിരിച്ചുവിട്ടത്. അപര്യാപ്തമായ …