സ്വന്തം ലേഖകൻ: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. കേരളത്തിൽ മെസ്സിയും സംഘവും ഫുട്ബോൾ കളിക്കുന്നത് 2025 ഒക്ടോബർ മാസത്തിലാവും. അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുക. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തി. ഈ വർഷം ജൂണിൽ അർജന്റീന ഫുട്ബോൾ …
സ്വന്തം ലേഖകൻ: പ്രവാസികളുടെ സേവനാനന്തര ആനുകൂല്യങ്ങള്‍ക്കായി കുവൈത്തില്‍ പുതിയ വ്യവസ്ഥകള്‍ പുറത്തിറക്കി. കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ (സിഎസ്സി) കുവൈത്ത് ഇതര ജീവനക്കാര്‍ക്ക് സേവനാനന്തര ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സേവനാനന്തര ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പ്രവാസികള്‍ എന്‍ഡ്-ഓഫ്-സര്‍വീസ് ഗ്രാറ്റുവിറ്റി ഫോം സമര്‍പ്പിക്കണമെന്ന് പുതുക്കിയ നിബന്ധനകളില്‍ പറയുന്നു. ആഭ്യന്തര …
സ്വന്തം ലേഖകൻ: ബലൂചിസ്താന്‍ പ്രവിശ്യയിലെ ഭീകരത്താവളങ്ങള്‍ക്കുനേരേ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ തിരിച്ചടിച്ച് പാക്കിസ്താന്‍. കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്താന്‍ പ്രത്യാക്രമണം നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിലിന്റെ രണ്ടുകേന്ദ്രങ്ങളാണ് കഴിഞ്ഞ ദിവസം ഇറാന്‍ …
സ്വന്തം ലേഖകൻ: വിമാനത്തിൽ ശ്വാസം മുട്ടലിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത് മലയാളി ഡോക്ടറുടെ സമയോചിതമായ ഇടപെടൽ. കൊച്ചി രാജഗിരി ഹോസ്പ്പിറ്റലിലെ കരൾ രോഗ വിദഗ്ദനായ ഡോ സിറിയക് അബി ഫിലിപ്സാണ് ശ്വാസതടസ്സം നേരിട്ട സഹയാത്രികന്റെ രക്ഷകനായി മാറിയത്. ജനുവരി 14 ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന ആകാശ എയർ വിമാനത്തിലായിരുന്നു സംഭവം. …
സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആദ്യ പുനരധിവാസ പദ്ധതി പ്രയോജനപ്പെട്ടത് 7000 പേര്‍ക്കെന്ന് റിപ്പോര്‍ട്ട്. 6,661 സംരംഭകര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്സാണ് …
സ്വന്തം ലേഖകൻ: മുംബൈ വിമാനത്താവളത്തിന്റെ ടാർമാകിൽ യാത്രക്കാർ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനുപിന്നാലെ മുംബൈ വിമാനത്താവളത്തിനും ഇൻഡിഗോയ്ക്കും ഡി.ജി.സി.എ.യും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും (ബി.സി.എ.എസ്) പിഴ ചുമത്തി. ഇൻഡിഗോയ്ക്ക് ബി.സി.എ.എസ്. 1.20 കോടി രൂപയും ഡി.ജി.സി.എ. 30 ലക്ഷം രൂപയുമാണ് പിഴയിട്ടത്. 30 ദിവസങ്ങൾക്കുള്ളിൽ പിഴ അടയ്ക്കണം. സമീപകാലത്ത് ഒരു കാരിയറിനുമേൽ …
സ്വന്തം ലേഖകൻ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അതിർത്തിയിലെ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇറാന്റെ ആക്രമണം. അതേസമയം, ഇറാന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പു നൽകി. ബലൂച് മേഖലയിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജയ്ഷ് എൽ അദ്‌ലിന്റെ രണ്ട് കേന്ദ്രങ്ങൾ ഉന്നമിട്ടാണ് …
സ്വന്തം ലേഖകൻ: വരുന്ന ഫെബ്രുവരി എട്ടിന് കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇസ്‌ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട ഇസ്റാഅ്-മിഅ്‌റാജ് ദിനത്തിന്റെ ഭാഗമായാണ് അവധി.ഫെബ്രുവരി എട്ട് വ്യാഴാഴ്ച ആയതിനാല്‍ വെള്ളി, ശനി വാരാന്ത്യ അവധിദിനങ്ങള്‍ കൂടി ലഭിക്കുന്നതോടെ തുടര്‍ച്ചയായ മൂന്നു ദിവസം ഒഴിവ് ലഭിക്കും. അവധിക്കാല യാത്ര ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് ഉപകാരപ്രദമാവും. നേരത്തേ തന്നെ അവധിദിനം പ്രഖ്യാപിച്ചതിനാല്‍ യാത്ര …
സ്വന്തം ലേഖകൻ: ആഗോളവ്യാപാരത്തിന്റെ ജീവവായുവാണ് കറൻസി. അത് ഒരു രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നു. മാത്രമല്ല, ഒരു രാജ്യത്തിന്റെ സ്ഥിരതയുടെയും സാമ്പത്തിക ആരോഗ്യത്തിന്റെയും നേർരേഖ കൂടിയാണ് കറൻസി. കറൻസിയുടെ മൂല്യം വർധിക്കുന്നതനുസരിച്ച് ആ രാജ്യത്തെ സമ്പദ്‍വ്യവസ്ഥയിലും അത് പ്രതിഫലിക്കുന്നു. കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും അന്താരാഷ്ട്ര പങ്കാളിത്തം വർധിപ്പിക്കാനും സഹായകമാകുന്നു. ലോകവ്യാപകമായി 180 കറൻസികളാണ് നിയമപരമായ ടെൻഡറായി യുഎൻ …
സ്വന്തം ലേഖകൻ: വിമാനത്തിലെ ശൗചാലയത്തിന്റെ ലോക്ക് തകരാറയതിനെത്തുടര്‍ന്ന് വാതില്‍ തുറക്കാനാകാതെ യാത്രക്കാരന്‍ കുടുങ്ങിയത് ഒരുമണിക്കൂര്‍. മുംബൈ-ബെംഗളൂരു സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. മുംബൈയില്‍നിന്നും വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് യാത്രക്കാരന്‍ ശൗചാലയത്തില്‍ കയറിയത്. പിന്നീട് വാതില്‍ തുറക്കാന്‍ കഴിയാഞ്ഞതോടെ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. വിമാനം ബെംഗളൂരുവില്‍ ഇറങ്ങിയശേഷം ടെക്‌നീഷ്യന്‍ എത്തിയാണ് വാതില്‍ തുറന്ന് അദ്ദേഹത്തെ പുറത്തിറക്കിയത്. യാത്രക്കാരന്‍ …