സ്വന്തം ലേഖകൻ: സംസ്ഥാനത്തിനായി 4000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി ഷിപ്പിയാര്‍ഡില്‍ നടന്ന ചടങ്ങിലാണ് മൂന്ന് വന്‍കിട വികസന പദ്ധതികള്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു പദ്ധതികളുടെ ഉദ്ഘാടനം. കൊച്ചി കപ്പശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര …
സ്വന്തം ലേഖകൻ: ഫോൺ വഴയുള്ള തട്ടിപ്പുകൾ തടയാൻ രാജ്യത്ത് സംവിധാനം എർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ‘കാളർ ഐഡി സ്പൂഫിങ്’ സംവിധാനം നടപ്പിലാക്കുമെന്ന് ഇൻഫർമേഷൻ സെക്യൂരിറ്റി ആൻഡ് എമർജൻസി റെസ്പോൺസ് ഡയറക്ടർ അബ്ദുല്ല അൽ മൻസൂരി അറിയിച്ചു. രാജ്യത്തെ മിക്ക തട്ടിപ്പുകളും പ്രാദേശിക നമ്പറുകളോട് സാമ്യമുള്ള ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ് നടത്തുന്നത്. ഹാക്കർമാർ നടത്തുന്ന ഇത്തരം തട്ടിപ്പുകളിലൂടെ …
സ്വന്തം ലേഖകൻ: 2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽനിന്ന് ഇന്ത്യൻ-അമേരിക്കൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി. സ്ഥാനാർഥിത്വത്തിനായുള്ള ആദ്യ മത്സരം നടന്ന അയോവയിൽ നേരിടേണ്ടി വന്ന തിരിച്ചടിക്ക് പിന്നാലെയാണ് മലയാളി കൂടിയായ വിവേക് രാമസ്വാമിയുടെ പിന്മാറ്റം. പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ‘പ്രൈമറി’കൾക്ക് തുടക്കമിടുന്ന അയോവയിലെ തിരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ടുകൾക്കായിരുന്നു ട്രംപ് …
സ്വന്തം ലേഖകൻ: കോടികളുടെ തട്ടിപ്പുനടത്തി കടന്ന വമ്പന്‍മാരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സി.ബി.ഐ, ഇഡി, എന്‍.ഐ.എ എന്നിവയുടെ ഉന്നതതല സംയുക്ത സംഘം യുകെയിലേക്ക്. പ്രത്യേക കോടതി സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ച ആയുധകച്ചവടക്കാരന്‍ സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, കിങ്ഫിഷര്‍ ഉടമ വിജയ് മല്ല്യ എന്നിവരെ തിരികെ എത്തിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. യുകെയടക്കമുള്ള …
സ്വന്തം ലേഖകൻ: രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ കൊച്ചി നഗരം ഒരുങ്ങി. വൈകീട്ട് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം 6-30 ന് അര ലക്ഷത്തോളം ബിജെപി പ്രവർത്തകർ അണിനിരക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. റോഡ് ഷോ കടന്നുപോകുന്ന ഹോസ്പിറ്റൽ റോഡ്, പാർക്ക് അവന്യു റോഡിൽ ഗസ്റ്റ് ഹൗസ് വരെ …
സ്വന്തം ലേഖകൻ: മുംബൈയില്‍ വിമാനയാത്രികർക്ക് റണ്‍വേയിലിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവത്തില്‍ മാപ്പുപറഞ്ഞ് ഇന്‍ഡിഗോ എയർലൈൻസ്. ഞായാറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മറുപടിയുമായി വിമാനക്കമ്പനി രംഗത്തെത്തിയത്. ‘2024 ജനുവരി 14ന് ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും അപ്രതീക്ഷിതമായ കനത്ത മഞ്ഞാണ് ദൃശ്യമായത്. വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും പ്രവർത്തനങ്ങളെയും അത് ബാധിച്ചു. ഉപഭോക്തൃ സുരക്ഷയെ മുൻനിർത്തി, ഞങ്ങളുടെ …
സ്വന്തം ലേഖകൻ: രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി കുവെെറ്റ് ബാങ്ക് അധികൃതർ. ഡോക്ടർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യൻമാർ തുടങ്ങി പ്രഫഷണൽ തസ്തികയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് വായ്പ അനുവദിക്കുന്നതിന് മുൻഗണന നൽകുന്നത്. പിന്നീട് ഉള്ളവർക്ക് വായ്പ അനുവദിക്കുന്നതിന് ആണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ക്രെഡിറ്റ് റെക്കോർഡ്, ജോലി സ്ഥിരത, ശമ്പളം, സേവനാന്തര …
സ്വന്തം ലേഖകൻ: ഐസ്‌ലന്‍ഡിലെ രണ്ട് അഗ്നിപര്‍വത സ്‌ഫോടനങ്ങളെത്തുടര്‍ന്ന് ഗ്രിന്‍ഡാവിക് നഗരത്തിലേക്ക് ലാവ ഒഴുകി. ഇതേത്തുടര്‍ന്ന് നഗരത്തില്‍ നിരവധി വീടുകള്‍ക്ക് തീപിടിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് റെയ്ക്ജാന്‍സ് ഉപദ്വീപിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് നഗരത്തിലേക്ക് ലാവ ഒഴുകിയത്. ഏറ്റവുംമോശം സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും നഗരത്തിലെ മുഴുവന്‍ ആളുകളേയും ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. നഗരത്തിലേക്കുള്ള ഒരു പ്രധാന റോഡ് ലാവ ഒഴുകിയതിനെത്തുടര്‍ന്ന് തകര്‍ന്നു. …
സ്വന്തം ലേഖകൻ: വിദേശവിദ്യാഭ്യാസത്തിനു പോവുന്ന മലയാളികൾ സ്വകാര്യ ഏജൻസികളുടെ തട്ടിപ്പിനിരയാവുന്നത് തടയാൻ നിയമവുമായി സംസ്ഥാനസർക്കാർ. ഏജൻസികളെ നിയന്ത്രിക്കാൻ നിർബന്ധിത രജിസ്‌ട്രേഷനും വിദ്യാർഥികുടിയേറ്റത്തിന്റെ മേൽനോട്ടത്തിനായി സംസ്ഥാനതല അതോറിറ്റിയും വ്യവസ്ഥചെയ്യും. വിദേശത്തേക്കുപോവുന്ന വിദ്യാർഥികളുടെയും റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെയും വിവരശേഖരവും തയ്യാറാക്കും. കരടുബിൽ തയ്യാറാക്കി ഉന്നതവിദ്യാഭ്യാസ കൗൺസിൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ചു. 25-നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് …
സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്ത് അതിശൈത്യത്തിൽ വലഞ്ഞ് ജനം. അടുത്ത നാലോ അഞ്ചോ ദിവസം നിലവിലെ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. ഡൽഹിയിലും സമീപ നഗരങ്ങളിലും കനത്തമൂടൽമഞ്ഞുണ്ടായ സാഹചര്യത്തിൽ ഗതാഗതസംവിധാനങ്ങൾ സ്തംഭിച്ചു. ഡൽഹിയിൽ ഞായറാഴ്ച രേഖപ്പെടുത്തിയത് ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 3.5 ഡിഗ്രി ആയിരുന്നു. ദൂരക്കാഴ്ച കുറവായതോടെ ഞായറാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിയിരുന്ന പത്തു …