സ്വന്തം ലേഖകൻ: വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയാലുളള നടപടിക്രമങ്ങള്‍ പരിഷ്കരിച്ച് അജ്മാന്‍. ദീർഘ കാലത്തേക്ക് പൊതുഇടങ്ങളില്‍ പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തില്‍ വാഹനങ്ങള്‍ വാഹനം പാർക്ക് ചെയ്താല്‍ ഉപേക്ഷിക്കപ്പെട്ട വാഹനമായി കണക്കാക്കും. എമിറേറ്റിന്‍റെ സൗന്ദര്യവത്കരണത്തിന് എതിരാകുന്നതോ പാരിസ്ഥിതിക ചട്ടങ്ങള്‍ ലംഘിക്കുന്നതോ ആയ രീതിയില്‍ ദീർഘകാലത്തേക്ക് പൊതുസ്ഥലത്ത് വാഹനങ്ങള്‍ പാർക്ക് ചെയ്യരുതെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇത്തരത്തില്‍ …
സ്വന്തം ലേഖകൻ: വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് വിദേശയാത്രക്കാരുടെ വിവരങ്ങള്‍ വിമാനക്കമ്പനികള്‍ ഇന്ത്യന്‍ കസ്റ്റംസ് അധികൃതര്‍ക്ക് നല്‍കണമെന്ന് ചട്ടം വരുന്നു. ഇത് രാജ്യത്തെ വിമാനയാത്രയുടെ സുരക്ഷിതത്വവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക മാത്രമല്ല, കള്ളക്കടത്തിന് പൂട്ടിടുകയും ചെയ്യും എന്ന് കരുതാം. ഈ വിവരക്കൈമാറ്റം 2025 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ബന്ധമാക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് …
സ്വന്തം ലേഖകൻ: നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനിടെ വിദേശകാര്യ ഉദ്യോഗസ്ഥനാണ് നിലപാട് വ്യക്തമാക്കിയത്. യമനിൽ വധശിക്ഷയ്ക്ക് വിധിച്ച് ജയിലിൽ കഴിയുകയാണ് നിമിഷ പ്രിയ. വധശിക്ഷയിൽ ഇടപെടലുകൾക്ക് പരിമിതിയുണ്ടെന്നായിരുന്നു നേരത്തേ കേന്ദ്ര സർക്കാരിന്റെ വിശദീകരണം. നിലവിൽ യാതൊരു നയതന്ത്ര നീക്കവും ഇല്ലെന്നും കേന്ദ്ര …
സ്വന്തം ലേഖകൻ: പൊതുയിടങ്ങളില്‍ മുഖാവരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സ്വിറ്റ്സര്‍ലാന്‍ഡ്. നിയമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 1143 ഡോളർ( ഏകദേശം 98000 രൂപയോളം) പിഴ ഈടാക്കാനാണ് തീരുമാനം. മുഖാവരണങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന നിയമം ജനങ്ങളുടെ കൂടി നിർദേശങ്ങൾ പരിഗണിച്ചാണ് സർക്കാർ നടപ്പിലാക്കിയിരുന്നത്. എല്ലാ വിധ മുഖാവരണങ്ങൾക്കും വിലക്കേർപ്പെടുത്തുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യമെങ്കിലും ‘ബുർഖാ ബാൻ’ …
സ്വന്തം ലേഖകൻ: യുഎസിലെ ന്യൂ ഓർലിയൻസ് നഗരത്തിൽ പുതുവത്സരാഘോഷത്തിനിടയ്ക്ക് ട്രക്ക് ജനക്കൂട്ടത്തിനിടയ്ക്ക് ഇടിച്ചുകയറ്റിയതിനെ തുടർന്നുണ്ടായ അപകടം ഭീകരാക്രമണമാണെന്ന് എഫ്ബിഐ അറിയിച്ചു. സംഭവത്തിൽ 15 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആഘോഷങ്ങൾക്കിടെ ഒരു ട്രക്ക് അമിതവേഗതയിൽ ജനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പിന്നാലെ ട്രക്കിന്റെ ഡ്രൈവർ ഇറങ്ങിവന്ന് ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു. …
സ്വന്തം ലേഖകൻ: ജര്‍മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്ക് (എഎഫ്ഡി) പിന്തുണ പ്രഖ്യാപിച്ച ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യം യൂറോപ്പിനെ ദുര്‍ബലമാക്കുകയാണെന്ന് ഉപ ചാന്‍സലര്‍ റോബര്‍ട്ട് ഹാബെക്ക്. ശക്തമായ നിയന്ത്രണങ്ങള്‍ക്ക് സാധ്യമല്ലാത്ത യൂറോപ്പിന് വേണ്ടിയുള്ള കളിയാണിതെന്നും ഹാബെക്ക് ആരോപിച്ചു. മസ്‌കിന്റെ ഈ നീക്കം അറിവില്ലായ്മ കൊണ്ടല്ലെന്നും ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിലെ ഗ്രീന്‍സ് പാര്‍ട്ടിയുടെ …
സ്വന്തം ലേഖകൻ: അഫ്ഗാനി സ്ത്രീകള്‍ക്ക് ജോലിനല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ദേശീയ, വിദേശ സന്നദ്ധസംഘടനകളും (എന്‍.ജി.ഒ.) പൂട്ടുമെന്ന് താലിബാന്‍. ഉത്തരവ് അനുസരിക്കാത്ത എന്‍.ജി.ഒ.കളുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് എക്‌സില്‍ പങ്കുവെച്ച കത്തില്‍ താലിബാന്‍ ധനകാര്യമന്ത്രാലയത്തിന്റെ ഭീഷണി. അഫ്ഗാനി സ്ത്രീകള്‍ക്ക് ജോലിനല്‍കരുതെന്ന് രണ്ടുവര്‍ഷം മുന്‍പ് താലിബാന്‍ എന്‍.ജി.ഒ.കളോടു നിര്‍ദേശിച്ചിരുന്നു.സ്ത്രീകൾക്ക് മതം അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം എന്‍ജിഓകള്‍ ഉറപ്പുവരുത്തുന്നില്ല …
സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ദക്ഷിണകൊറിയയിലെ മൂവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം അപകടത്തില്‍പ്പെട്ട് 179 പേര്‍ക്ക് ജീവന്‍ നഷ്ടമായത്. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍നിന്ന് 181 യാത്രക്കാരുമായി ദക്ഷിണകൊറിയയിലെ മൂവാന്‍ വിമാനത്താവളത്തിലിറങ്ങിയ ജെജു എയറിന്റെ ബോയിങ് 737-800 വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. പക്ഷിയിടിച്ച് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടസമയത്ത് വിമാനത്തിന്റെ …
സ്വന്തം ലേഖകൻ: കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എയുട നിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ശരീരമാകെ ചലിപ്പിച്ചെന്നും നേരിയ ശബ്ദത്തില്‍ സംസാരിച്ചെന്നും ആശ്വാസാവഹമായ പുരോഗതി ഉള്ളതായും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മകനെ ഉള്‍പ്പെടെ തിരിച്ചറിഞ്ഞെന്നും വെന്റിലേറ്റര്‍,സഡേഷന്‍ സപ്പോര്‍ട്ട് കുറച്ചു വരുകയാണ്. തലയിലെ പരുക്ക് ഭേദമായി വരുന്നെന്നും …
സ്വന്തം ലേഖകൻ: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അമ്മ പ്രേമകുമാരി. ഇതുവരെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ട്. മകളുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും സഹായിക്കണമെന്നും ഇനി കുറച്ചു ദിവസം മാത്രേ അതിന് സാവകാശം ഉള്ളൂ, ഈ രാജ്യത്തിന് മകളെ വിട്ടുകൊടുക്കരുതെന്നും അമ്മ പ്രേമകുമാരി പറഞ്ഞു. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുൽ മഹ്‌ദിയുടെ …