സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ട്രാഫിക് പിഴ കുടിശ്ശികയില്‍ പ്രഖ്യാപിച്ച 50 ശതമാനം ഇളവ് ആറുമാസം കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാലാവധി ഇന്ന് ഒക്ടോബര്‍ 18ന് അവസാനിക്കാനിരിക്കെയാണ് ഇളവ് നീട്ടിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. പുതിയ ഉത്തരവ് പ്രകാരം 2025 ഏപ്രില്‍ 18 വരെയാണ് ഇളവോട് കൂടി പിഴ കുടിശ്ശിക അടയ്ക്കാനുള്ള അവസരം …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് മിനിമം വേതനം വേണമെന്ന നിർദേശം സർക്കാർ തള്ളി. 500 ദീനാർ മാസവരുമാനമുള്ളവർക്കേ ഡ്രൈവിങ് ലൈസൻസ് നൽകാവൂ എന്നതായിരുന്നു എം.പി മാരിൽ ചിലർ നിർദേശിച്ചത്. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ എണ്ണം കുറക്കാൻ ഉദ്ദേശിച്ചായിരുനു ഈ നിർദേശം. എന്നാൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നിലവിലെ റെസിഡൻസി പരിശോധനകളും നടപടികളും ആഭ്യന്തര …
സ്വന്തം ലേഖകൻ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ കുവൈത്തില്‍ നിന്ന് ആറ് ലക്ഷത്തോളം പ്രവാസികളെ പല കാരണങ്ങളാല്‍ കുവൈത്തില്‍ നിന്ന് നാടുകടത്തിയിട്ടുണ്ടെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 354,168 പുരുഷന്മാരും 230,441 സ്ത്രീകളും ഉള്‍പ്പെടെ 595,211 പേരെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തല്‍ വകുപ്പ് രാജ്യത്തു നിന്ന് പുറത്താക്കിയതായി വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജാസിം അല്‍ മിസ്ബാഹ് വെളിപ്പെടുത്തി. …
സ്വന്തം ലേഖകൻ: അഭയാർഥികളെ കുടിയിറക്കാനുള്ള ഇറ്റാലിയൻ മാതൃക കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ പിന്തുടരുമെന്നു സൂചന. ഇറ്റാലിയൻ മാതൃക യൂറോപ്യൻ യൂണിയൻ (ഇയു) വിശദമായി പഠിക്കുമെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ വ്യക്തമാക്കി. ബ്രസൽസിൽ ഇന്നലെ ആരംഭിച്ച ദ്വിദിന ഇയു ഉച്ചകോടിയുടെ മുഖ്യ അജൻഡയും കുടിയേറ്റ പ്രശ്നമാണ്. കുടിയേറ്റക്കാരെ പുറത്താക്കുന്നതിനു നിയമം വേണമെന്ന …
സ്വന്തം ലേഖകൻ: ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിൻവർ വധിക്കപ്പെട്ടതായി ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് സ്ഥിരീകരിച്ചു. ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സിൻവറിനെ ഇന്നലെ ഇസ്രേലി സേന വധിക്കുകയായിരുന്നുവെന്ന് കാറ്റ്സ് അറിയിച്ചു. ഗാസയിൽ കൊല്ലപ്പെട്ട മൂന്നു തീവ്രവാദികളിലൊരാൾ സിൻവർ ആകാമെന്ന് ഇസ്രേലി സേന നേരത്തേ അറിയിച്ചിരുന്നു. ഡിഎൻഎ സാന്പിൾ അടക്കം പരിശോധിച്ചാണ് മരണം സ്ഥിരീകരിച്ചത്. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ആരോഗ്യ മേഖലയിൽ റേഡിയോളജി, മെഡിക്കൽ ലാബോറട്ടറി, ഫിസിയോതെറാപ്പി തുടങ്ങിയ മേഖലകളിൽ സ്വദേശിവൽക്കരണം കർശനമാക്കും. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റേഡിയോളജിയിൽ 65%, മെഡിക്കൽ ലാബോറട്ടറിയിൽ 70%, തെറാപ്യൂട്ടിക് ന്യൂട്രീഷനിൽ 80%, ഫിസിയോതെറാപ്പിയിൽ 80% എന്നിങ്ങനെയാണ് സ്വദേശികളുടെ തൊഴിൽ ശതമാനം നിശ്ചയിച്ചിരിക്കുന്നത്. 2025 ഒക്ടോബർ മാസത്തോടെ രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലേക്കും …
സ്വന്തം ലേഖകൻ: കുവൈത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഈവിനിങ് ഷിഫ്റ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്കി. കുവൈത്ത് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലിക്കുള്ള നിര്‍ദ്ദേശം നടപ്പാക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷനെ കാബിനറ്റ് …
സ്വന്തം ലേഖകൻ: ഒമാനില്‍ നിരവധിയിടങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. നിരവധിയിടങ്ങളില്‍ വാദികള്‍ കരകവിഞ്ഞ് ഒഴുകുകയും റോഡുകള്‍ നിറഞ്ഞ് വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. സൂറില്‍ 114 മില്ലി മീറ്ററും തൊട്ടടുത്ത ഖല്‍ഹാത്തില്‍ 184 മില്ലി മീറ്ററും മഴ പെയ്തു. ബൗശര്‍, സീബ്, റൂവി, അല്‍ കാമില്‍ അല്‍ വാഫി, ജഅലാന്‍ …
സ്വന്തം ലേഖകൻ: ഈ മാസം ആദ്യം രാജ്യത്ത് ഇറാൻ നടത്തിയ ആക്രമണത്തിന്റ പ്രത്യാക്രമണ പദ്ധതി ഇസ്രയേൽ തയ്യറാക്കിയതായി റിപ്പോർട്ട്. എണ്ണപ്പാടങ്ങൾ, ആണവ കേന്ദ്രങ്ങൾ എന്നിവ മാറ്റി നിർത്തികൊണ്ടുള്ള പദ്ധതിയാണ് തയ്യാറാക്കിയതെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പകരം സൈനിക കേന്ദ്രങ്ങൾ ആകും ലക്ഷ്യം വെക്കുക. അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എണ്ണ, ആണവ കേന്ദ്രങ്ങൾ …
സ്വന്തം ലേഖകൻ: ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജറിനെ കനേഡിയന്‍ മണ്ണില്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്ത്യയുടെ പങ്ക് ആരോപിച്ചത് വ്യക്തമായ തെളിവ് ഇല്ലാതെയെന്ന് സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ‘ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം ഉന്നയിച്ചത്. ഇന്ത്യയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കനേഡിയന്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ തെളിവ് …