സ്വന്തം ലേഖകൻ: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോടു നേരിയ തോതില്‍ പ്രതികരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. നേരത്തെ അതീവഗുരുതര സ്ഥിതിയിലായിരുന്ന എംടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ആശുപത്രി …
സ്വന്തം ലേഖകൻ: ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവത്തിൽ പരിക്കേറ്റവരിൽ ഏഴ് പേരും ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ഇവരിൽ മൂന്ന് പേർ ആശുപത്രി വിട്ടു. പരിക്കേറ്റ ഇന്ത്യൻ പൗരന്മാർക്ക് ബെർലിനിലെ ഇന്ത്യൻ എംബസി എല്ലാ സഹായവും ചെയ്തുവരികയാണെന്ന് അധികൃതർ അറിയിച്ചു. ക്രിസ്മസ് മാർക്കറ്റിലേയ്ക്ക് അമിതവേഗതയിൽ വാഹനം ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ 200 പേർക്ക് പരിക്കേൽക്കുകയും, ഇതുവരെ …
സ്വന്തം ലേഖകൻ: ഇന്ത്യയിലേത് ചില ദരിദ്ര രാജ്യങ്ങളിലുള്ളതിനേക്കാൾ മോശമായ അടിസ്ഥാന സൗകര്യങ്ങളെന്ന് ബ്രിട്ടീഷ് വിനോദ സഞ്ചാരി. മാലിന്യക്കൂനകൾ നിറഞ്ഞ പൊതു ഇടങ്ങൾ, പൗരബോധം എന്തെന്നറിയാത്ത മനുഷ്യർ, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലെങ്കിലും താങ്ങാനാത്ത ജീവിതച്ചെലവ്, അതിശയിപ്പിക്കുന്ന അളവിൽ ദരിദ്രരായ ജനത, തുടങ്ങി ഇന്ത്യയിൽ കണ്ടതൊന്നും വിശ്വസിക്കാനാവാത്തതെന്നും ഭീകരമായ അവസ്ഥയെന്നും സഞ്ചാരി റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. …
സ്വന്തം ലേഖകൻ: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും. മാര്‍പാപ്പയുടെ വിദേശ യാത്രകള്‍ക്ക് നേതൃത്വം വഹിക്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യാ സന്ദര്‍ശനത്തിനായുളള ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എട്ടുമാസം നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് പറഞ്ഞു. യാത്രയെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയത്തിന് തയ്യാറെടുക്കുകയാണ് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഇന്ത്യയില്‍ നിന്നുളള ജനങ്ങളുടെ വൈവിധ്യം കാണുന്നതില്‍ സന്തോഷമുണ്ടെന്നും ഇതൊരു മിനി ഹിന്ദുസ്ഥാനാണെന്ന് തനിക്ക് അനുഭവപ്പെടുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. 19ാം നൂറ്റാണ്ടില്‍ പോലും ഇന്ത്യയും കുവൈറ്റും തമ്മില്‍ ശക്തമായ വ്യാപാരബന്ധമുണ്ടായിരുന്നുവെന്ന് ഹലാ മോദിയില്‍ അദ്ദേഹം ഓർമ്മിച്ചു. കുവൈത്തിലെ വ്യാപാരികൾ ഗുജറാത്തി പഠിക്കുകയും …
സ്വന്തം ലേഖകൻ: ഇന്ത്യക്കും മറ്റ് രാജ്യങ്ങൾക്കുമെതിരെ ‘താരിഫ്’ ഭീഷണി മുഴക്കിയതിന് പിന്നലെ യൂറോപ്യൻ യൂണിയനും ഭീഷണിയുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ധനവും എണ്ണയുമെല്ലാം അമേരിക്കയിൽ നിന്ന് വാങ്ങണമെന്നും അല്ലെങ്കിൽ ഉയർന്ന താരിഫുകൾ ഈടാക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ‘യുഎസുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാനുള്ളതുകൊണ്ട് യൂറോപ്യൻ യൂണിയനോട് …
സ്വന്തം ലേഖകൻ: കിഴക്കന്‍ ജര്‍മനിയിലെ മക്‌ഡെബര്‍ഗ് നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു. 68 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 15 പേരുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. പ്രാദേശിക സമയം വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. കറുത്ത ബി.എം.ഡബ്യൂ. കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയ കാര്‍ 400 …
സ്വന്തം ലേഖകൻ: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകൾ ചലിപ്പിക്കാൻ സാധിച്ചെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. മറ്റുകാര്യങ്ങൾ ഇന്നലത്തേത് പോലെ മാറ്റമില്ലാതെ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു എംടിയെ …
സ്വന്തം ലേഖകൻ: 2024-ലെ തന്റെ പ്രിയസിനിമകളുടെ പട്ടിക പങ്കുവെച്ച് അമേരിക്കയുടെ മുന്‍പ്രസിഡന്റ് ബരാക്ക് ഒബാമ. കനി കുസൃതിയും ദിവ്യപ്രഭയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച്, പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ആണ് പട്ടികയിലെ ആദ്യചിത്രം. പത്തുസിനിമകളുടെ പട്ടികയാണ് ഒബാമ, സാമൂഹികമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുള്ളത്. കോണ്‍ക്ലേവ്, ദ പിയാനോ ലെസണ്‍, ദ പ്രൊമിസ്ഡ് …
സ്വന്തം ലേഖകൻ: റഷ്യന്‍ നഗരമായ കാസനില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. 9/11 ഭീക്രമണത്തിന് സമാനമായി കാസനിലെ ബഹുനില കെട്ടിടങ്ങളിലേക്ക് യുക്രൈന്‍ ഡ്രോണ്‍ ഇടിച്ചുകയറുന്ന വീഡിയോ പുറത്തുവന്നു. റഷ്യന്‍ മാധ്യമങ്ങള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കാസനില്‍ യുക്രൈന്റെ എട്ട് ഡ്രോണുകള്‍ ആക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആറു ഡ്രോണുകള്‍ ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളിലാണ് പതിച്ചിരിക്കുന്നത്. ഒരു …