സ്വന്തം ലേഖകൻ: താമസ, സന്ദർശക വിസകളിൽ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഖത്തറിൽ താമസക്കാരായ പ്രവാസികൾക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടികൾ എളുപ്പമാക്കിക്കൊണ്ടുള്ള നിബന്ധനകൾ പ്രസിദ്ധീകരിച്ചത്. ഫാമിലി റെസിഡൻസി, സന്ദർശക വിസക്കായി മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി അപേക്ഷ സമർപ്പിക്കണം. കുടുംബ റെസിഡൻസി വിസക്കാർ സ്വന്തം സ്പോൺസർഷിപ്പിൽ കുടുംബ റെസിഡൻസി വിസക്ക് അപേക്ഷിക്കുമ്പോൾ …
സ്വന്തം ലേഖകൻ: പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം എന്നിവ ഉൾക്കൊള്ളുന്ന പുതിയ താമസ നിയമത്തിന് സർക്കാർ അന്തിമ രൂപം നൽകി. ഭേദഗതികളോടെ തയാറാക്കിയ കരട് നിർദേശം അടുത്തമാസം ചേരുന്ന ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കുമെന്ന് കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു. നിയമത്തിന് അംഗീകാരം ലഭിച്ച് പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്ത് ഒരു വർഷത്തിലേറെയായി നിർത്തിവെച്ച കുടുംബ സന്ദർശക വിസ, …
സ്വന്തം ലേഖകൻ: 36 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി മിസോറാം ഇനി പുതിയ പാര്‍ട്ടി ഭരിക്കും. എംഎന്‍എഫും കോണ്‍ഗ്രസും മാറി മാറി അധികാരത്തിലിരുന്ന മിസോറാം സെഡ്പിഎം ഭരിക്കും. 27 സീറ്റെന്ന വന്‍ ഭൂരിപക്ഷത്തിലാണ് സെഡ്എന്‍പി മിസോറാമിന്റെ അധികാരചക്രം തിരിക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം എംഎന്‍എഫ് 26 സീറ്റായിരുന്നു നേടിയത്. എന്നാല്‍ ഇത്തവണ 10 സീറ്റ് മാത്രമേ എംഎന്‍എഫിന് നേടാന്‍ …
സ്വന്തം ലേഖകൻ: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തുക. റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിനാണ് അന്വേഷണ ചുമതല. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ …
സ്വന്തം ലേഖകൻ: ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും അതീവജാഗ്രത. മഴ കനത്തതോടെ നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെന്നെെ വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് സർവീസുകൾ നിർത്തിവച്ചു. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളത്തിലെ സർവീസുകളും തടസ്സപ്പെട്ടു. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നും തിരിച്ചുമുള്ള 40 സർവീസുകൾ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ ദോഹയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ നിന്ന് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്കും തിരിച്ചുമാണ് സര്‍വീസ്. ഡിസംബര്‍ 15ന് പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. എ321 നിയോ എയര്‍ക്രാഫ്റ്റ് ആണ് സര്‍വീസിന് ഉപയോഗപ്പെടുത്തുക. ദോഹയ്ക്കും മുംബൈയ്ക്കും ഇടയില്‍ …
സ്വന്തം ലേഖകൻ: ഇടവേളക്കുശേഷം എയർ ഇന്ത്യ എക്സ്പ്രസിൽ വീണ്ടും സർവിസ് റദ്ദാക്കൽ. ഈ മാസം ആറിനുള്ള കോഴിക്കോട്-കുവൈത്ത് വിമാനം റദ്ദാക്കി. ചൊവ്വാഴ്ചകളിൽ സർവിസ് ഇല്ലാത്തതിനാൽ ബുധനാഴ്ചയിലേക്ക് നിരവധി പേർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. സർവിസ് റദ്ദാക്കിയത് യാത്രക്കാരെ പ്രയാസത്തിലാക്കി. അടുത്തിടെയായി എയർ ഇന്ത്യ എക്സ്പ്രസ് കൃത്യമായ സർവിസ് നടത്തിവരുകയായിരുന്നു. അതിനിടെയാണ് ഈയാഴ്ച രണ്ടാമത്തെ ഷെഡ്യൂൾ മാറ്റം. …
സ്വന്തം ലേഖകൻ: ഫിലിപ്പീന്‍സില്‍ റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ശനിയാഴ്ച പ്രാദേശിക സമയം രാത്രി പത്തരയോടെ തെക്കന്‍ ഫിലിപ്പീന്‍സിലെ മിന്ദനാവോ ദ്വീപിലാണ് ഭൂചലനമുണ്ടായത്. യൂറോപ്യന്‍ – മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്ററാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് സുനാമി സാധ്യതാ മുന്നറിയിപ്പ് നല്കി. ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഫിലീപ്പീന്‍സ്, ജപ്പാന് തീരങ്ങളിലാണ് സുനാമിക്ക് …
സ്വന്തം ലേഖകൻ: പ്രഖ്യാപനം കഴിഞ്ഞ് നാല് വര്‍ഷം പിന്നിട്ടതോടെയാണ് ലോകത്തിലെ തന്നെ ഇലക്ട്രിക് വാഹനങ്ങളിലെ അതികായരായ ടെസ്ലയുടെ സൈബര്‍ട്രക്ക് പുറംലോകം കാണുന്നത്. കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ ഒന്നാം തിയതിയാണ് സൈബര്‍ട്രക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പ് പുറത്തിറങ്ങിയത്. ഉരുക്കിന്റെ കരുത്ത്, ചീറ്റപ്പുലിയുടെ വേഗത, കംപ്യൂട്ടറിനെ വെല്ലുന്ന ഫീച്ചറുകള്‍ തുടങ്ങി വലിയ പ്രഖ്യാപനങ്ങളായിരുന്നു കണ്‍സെപ്റ്റ് മോഡല്‍ എത്തിയപ്പോള്‍ മുതല്‍ പ്രഖ്യാപിച്ചിരുന്നത്. …
സ്വന്തം ലേഖകൻ: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മധ്യപ്രദേശില്‍ ബഹുദൂരം പിന്നിലാക്കി ബിജെപി വന്‍ മുന്നേറ്റം സൃഷ്ടിക്കുമ്പോള്‍ അധികാരത്തിലിരുന്ന രാജസ്ഥാനും ഛത്തീസ്ഗഢും കൈവിടുന്ന നിലയിലുമാണ്. തെലങ്കാനയിലെ കുതിപ്പ് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയുള്ളത്. മധ്യപ്രദേശില്‍ അധികാരത്തുടര്‍ച്ച ഉറപ്പിച്ച ബിജെപി രാജസ്ഥാനിലും ഛത്തീസ്ഗഢിലും കേവല ഭൂരിപക്ഷത്തിലേക്കെത്തിയിട്ടുണ്ട്. 230 സീറ്റുകളുള്ള …