സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുര്‍പത്‌വന്ദ് സിങ് പന്നൂന്‍ നടത്തിയ ഭീഷണി നിസ്സാരമായി കാണേണ്ടതില്ലെന്ന് കാനഡ. പന്നൂനിന്റെ ഭീഷണി അതീവഗൗരവത്തോടെയാണ് കാണുന്നതും എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായും കാനഡ ഇന്ത്യയെ അറിയിച്ചു. വിമാനങ്ങള്‍ക്ക് നേരെയുയര്‍ന്ന ഭീഷണി ഗുരുതരമായി കാണുന്നുവെന്നും സാമൂഹിക …
സ്വന്തം ലേഖകൻ: നാസ പ്ലസ് (NASA+) എന്ന പേരില്‍ പുതിയ സ്ട്രീമിങ് സേവനം ആരംഭിച്ച് നാസ. നാസയുടെ ഉള്ളടക്കങ്ങള്‍ സ്ട്രീം ചെയ്യുന്ന ഈ പ്ലാറ്റ്‌ഫോം പൂര്‍ണമായും സൗജന്യമാണ്. പരസ്യങ്ങളും ഉണ്ടാവില്ല. വെബ് ബ്രൗസര്‍ വഴിയും നാസ ആപ്പ് വഴിയും സേവനം ആസ്വദിക്കാനാവും. plus.nasa.gov എന്ന യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ നാസ പ്ലസ് വെബ്‌സൈറ്റിലെത്താം. ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളും …
സ്വന്തം ലേഖകൻ: കടല്‍ കയറുന്നതിനെ തുടര്‍ന്ന് മുങ്ങിക്കൊണ്ടിരിക്കുന്ന പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രം ടുവാലുവിലെ ജനങ്ങള്‍ക്ക് അഭയം നല്‍കാന്‍ ഓസ്ട്രേലിയ. ടുവാലുവിലെ ജനങ്ങളെ അഭയാര്‍ത്ഥികളായി സ്വീകരിക്കുന്നതിന് വേണ്ടിയുള്ള കരാറില്‍ ഓസ്ട്രേലിയ ഒപ്പിട്ടു. കാലവാവസ്ഥ വ്യതിയാനത്തിന്റെ ഞെട്ടിക്കുന്ന വശമാണ്, ടുവാലു ദ്വീപിലെ ദുരവസ്ഥയിലൂടെ പുറത്തുവവരുന്നത്. 11,200 മാത്രം ജനസംഖ്യയുള്ള ഈ കുഞ്ഞന്‍ ദ്വീപ്, കഴിഞ്ഞ വര്‍ഷങ്ങളായി കടലില്‍ …
സ്വന്തം ലേഖകൻ: അന്തരിച്ച നടന്‍ കലാഭവന്‍ ഹനീഫിന്‍റെ (63) കബറടക്കം മട്ടാഞ്ചേരി ചെമ്പിട്ട പള്ളിയില്‍ ഇന്ന് നടക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. എറണാകുളം മട്ടാഞ്ചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനായി ജനിച്ച ഹനീഫ് സ്‌കൂള്‍ പഠന കാലത്തുതന്നെ മിമിക്രിയില്‍ സജീവമായി. നാടകങ്ങളിലൂടെയാണ് ഹനീഫ് കലാലോകത്ത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട് …
സ്വന്തം ലേഖകൻ: ബഹ്റൈനിൽനിന്നും സൗദിയിലെ കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ടിലേക്ക് നേരിട്ട് സർവിസ് നടത്തുന്നതിനുള്ള കരാറിൽ ഫ്ലൈ നാസും ബഹ്റൈൻ ടൂറിസം ആന്‍ഡ് എക്സിബിഷൻ അതോറിറ്റിയും തമ്മിൽ ഒപ്പുവെച്ചു. അതോറിറ്റിയെ പ്രതിനിധീകരിച്ച് സി.ഇ.ഒ ഡോ. നാസിർ അൽ ഖാഇദിയും നാസ് എയർലൈൻസ് കമ്പനി സി.ഇ.ഒ ബൻദർ ബിൻ അബ്ദുറഹ്മാൻ അൽ മുഹന്നയും കരാറിൽ ഒപ്പുവെച്ചു. നവംബർ …
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ആറു മാസത്തെ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നു. തൊഴില്‍ മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാനുമായ ജമീല്‍ ഹുമൈദാന്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ പുതിയ ഔദ്യോഗിക ഗസറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ കാലയളവിലേക്കും വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതോടെ രാജ്യത്തുള്ള പ്രവാസികള്‍ക്ക് നിലവുള്ളതിന്റെ നാലിലൊന്ന് നിരക്കില്‍ ആറ് മാസത്തെ …
സ്വന്തം ലേഖകൻ: വൈദ്യശാസ്ത്ര മേഖലയെ വീണ്ടും ആശങ്കയിലാക്കി കൊറോണ വൈറസിന്‍റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് സെന്‍റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജെഎന്‍ 1 എന്നാണ് പുതിയ വകഭേദത്തിന്‍റെ പേര്. സെപ്റ്റംബറിലാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെഎന്‍ 1 വകഭേദം അമേരിക്കയുള്‍പ്പടെ …
സ്വന്തം ലേഖകൻ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് കൂടുതൽ ആഭ്യന്തര സർവീസുകൾ നടത്തും. ടൂറിസം സാധ്യതകൾ ലക്ഷ്യമിട്ട് കണ്ണൂരിൽനിന്ന് ആഭ്യന്തര സർവീസ് വിപുലപ്പെടുത്താനും തീരുമാനിച്ചു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച മുഖാമുഖത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഇക്കാര്യം അറിയിച്ചത്. നവംബർ 15 മുതൽ ദിവസവും ബെംഗളൂരുവിലേക്ക് സർവീസ് നടത്തും. അഹമ്മദാബാദ്, …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഇന്‍ഡ്യാനയില്‍ കത്തികൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. വാല്‍പരാസോ സര്‍വ്വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ വരുണ്‍ രാജ് പുച്ചയാണ് മരിച്ചത്. ഫോര്‍ട് വെയിന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ചയോടെയാണ് മരണം. തെലങ്കാനയിലെ ഖമ്മം ജില്ലക്കാരനായ വരുണ്‍ 2022 ഓഗസ്റ്റിലാണ് അമേരിക്കയില്‍ പഠനത്തിന് ചേര്‍ന്നത്. വാല്‍പരാസോ നഗരത്തിലുള്ള ജിമ്മില്‍ ഒക്ടോബര്‍ …
സ്വന്തം ലേഖകൻ: നികുതി നിയമം പരിഷ്കരിച്ച് പുതിയ കോർപറേറ്റ് നികുതി ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു. “ബിസിനസ് ലാഭ നികുതി നിയമം” എന്ന പേരിലുള്ള പരിഷ്കാരം 2 ഘട്ടങ്ങളിലായി നടപ്പാക്കും. കോർപറേറ്റ് സ്ഥാപനങ്ങൾ, പങ്കാളിത്ത ബിസിനസ്, പ്രത്യേക സാമ്പത്തിക മേഖലാ ബിസിനസ് എന്നിവ ഉൾപ്പെടെ കുവൈത്തിൽ സ്ഥാപിതമായതോ സംയോജിപ്പിച്ചോ പ്രവർത്തിക്കുന്നവയ്ക്ക് ലാഭത്തിന്റെ 15% നികുതി ഈടാക്കാനാണ് തീരുമാനം. …