സ്വന്തം ലേഖകൻ: ജി.ഡി.പി പ്രകാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ വളരെ പിന്നിലാണ്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡാണ്. ഡെന്മാർക്കും ഐസ്‌ലൻഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പട്ടികയിൽ യുഎസ്, യുകെ, ഫ്രാൻസ് എന്നിവ യഥാക്രമം 15, 19, 21 സ്ഥാനങ്ങളിലാണ്. …
സ്വന്തം ലേഖകൻ: ഹമാസുമായുള്ള യുദ്ധം തുടങ്ങി ഒരു മാസം പിന്നിടവെ തങ്ങളുടെ സൈന്യം ഗാസ നഗരത്തിന്റെ ഹൃദയഭാഗത്തെത്തിയതായി ഇസ്രയേല്‍. എക്കാലത്തേയും വലിയ ഭീകരത്താവളമാണ് ഗാസയെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ആരോപിച്ചു. ഹമാസിനെ ഇല്ലാതാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, യുദ്ധത്തില്‍ പങ്കുചേരാന്‍ ഹിസ്ബുള്ള തീരുമാനിച്ചാല്‍ അത് എക്കാലത്തേയും വലിയ മണ്ടന്‍ തീരുമാനമായിരിക്കുമെന്ന് പ്രധാനമന്ത്രി …
സ്വന്തം ലേഖകൻ: വ്‌ളോഗര്‍ ‘മല്ലുട്രാവലര്‍’ എന്ന ഷാക്കിര്‍ സുബ്ഹാനെതിരേ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ശൈശവ വിവാഹം, ഗാര്‍ഹികപീഡനം തുടങ്ങിയവ ആരോപിച്ചുള്ള പരാതിയിലാണ് കണ്ണൂര്‍ ധര്‍മടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷാക്കിര്‍ സുബ്ഹാനെതിരേ സമാന ആരോപണങ്ങള്‍ ഉന്നയിച്ച് പരാതിക്കാരി നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പോക്‌സോ നിയമപ്രകാരം അടക്കം കേസെടുത്തത്. ഒന്നരമാസം മുന്‍പ് സൗദി …
സ്വന്തം ലേഖകൻ: ഡൽഹിയിൽ സ്കൂളുകളുടെ ശീതകാല അവധി നേരത്തെയാക്കി. നവംബർ 9 മുതൽ 19 വരെ അവധി പ്രഖ്യാപിക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകി ഡൽഹി സർക്കാർ. ദേശീയ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വായു ഗുണനിലവാരം മെച്ചപ്പെടാത്ത പശ്ചാത്തലത്തിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ക്ക് ഈ മാസം …
സ്വന്തം ലേഖകൻ: ഗാസ കുട്ടികളുടെ ശവപ്പറമ്പായിരിക്കുകയാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ്. മേഖലയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. സംഘര്‍ഷം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും ഇസ്രയേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദവും യുഎന്‍ നിര്‍ദ്ദേശങ്ങളും അവഗണിച്ച് ആക്രമണം തുടരുകയാണ്. ഇതിനകം പതിനായിരത്തിലധികം ആളുകളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രേയേല്‍ സൈന്യം ഏത് സമയത്തും …
സ്വന്തം ലേഖകൻ: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തെത്തുടർന്ന് തിരിച്ചയച്ച പലസ്തീനിൻ തൊഴിലാളികൾക്ക് പകരം ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രയേൽ. ഒരുലക്ഷത്തോളം വിദഗ്ധ തൊഴിലാളികളെ ഇന്ത്യയിൽനിന്ന് റിക്രൂട്ട് ചെയ്യാൻ നിർമാണമേഖലയിലെ കമ്പനികൾ ഇസ്രയേൽ സർക്കാരിനോട് അനുമതി തേടി. ഒരു മാസത്തോളമായി തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണവും തുടർന്നുണ്ടായ സാമ്പത്തികത്തകർച്ചയുമാണ് ഈ നീക്കത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തെത്തുടർന്ന് …
സ്വന്തം ലേഖകൻ: വായു മലിനീകരണം രൂക്ഷമാകുമ്പോള്‍ ഡല്‍ഹിയിലെ പരിചയമില്ലാത്ത കാലാവസ്ഥയിലും ചുറ്റുപാടുകളിലും വന്നുപെട്ടതിന്റെ പ്രയാസത്തിലാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മലയാളികളായ വിദ്യാര്‍ഥികള്‍. വായു മലിനീകരണം മാത്രമല്ല ഡല്‍ഹിയില്‍ തണുപ്പിന് തീവ്രതയേറി വരുന്നതും വിദ്യാര്‍ഥികളെ പ്രയാസത്തിലാക്കുന്നു. ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള തണുപ്പും അനിയന്ത്രിതമായ മലിനീകരണവും കാരണം നാട്ടിലേക്ക് വണ്ടി കയറാനാണ് ഭൂരിഭാഗം മലയാളി വിദ്യാര്‍ഥികളും ആഗ്രഹിക്കുന്നത്. …
സ്വന്തം ലേഖകൻ: സാമ്പത്തികപ്രതിസന്ധിയില്‍നിന്നും കരകയറാന്‍ കേരളം ‘ഡയസ്പോറ ബോണ്ട്’ (പ്രവാസി ബോണ്ട്) നടപ്പാക്കണമെന്ന് ലോകബാങ്ക് നിര്‍ദേശം. ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിനു മലയാളികളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാനുള്ള സാധ്യത തേടണമെന്നാണ് പ്രവാസി ബോണ്ടിനെക്കുറിച്ച് പഠനം നടത്തിയ ലോകബാങ്ക് സാമ്പത്തികവിദഗ്ധന്‍ ദിലീപ് രഥ മുന്നോട്ടുവെച്ച ആശയം. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ഇക്കാര്യം സംസാരിച്ച അദ്ദേഹം ‘പ്രവാസി ബോണ്ട്’ …
സ്വന്തം ലേഖകൻ: രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ ചര്‍ച്ചയായതോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വ്യാപകമായ ദുരുപയോഗം ചര്‍ച്ചയാവുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ഈ വര്‍ഷം വ്യാജ പോണോഗ്രാഫിക് ഉള്ളടക്കങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വ്യക്തികളുടെ വസ്ത്രം നീക്കം ചെയ്യാനും അവരെ നഗ്നരാക്കി മാറ്റാനും പോണോഗ്രഫി വീഡിയോകളിലെ കഥാപാത്രങ്ങളുടെ മുഖത്തിന് പകരം മറ്റുള്ളവരുടെ മുഖം ചേര്‍ക്കാനും …
സ്വന്തം ലേഖകൻ: യുഎസിലെ ഫ്‌ലോറിഡയില്‍ മലയാളി നഴ്സ് മെറിന്‍ ജോയിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ. മോനിപ്പള്ളി ഊരാളില്‍ മരങ്ങാട്ടില്‍ ജോയ്-മേഴ്സി ദമ്പതിമാരുടെ മകളായ മെറിന്‍ ജോയി (27) യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ (നെവിന്‍-34) ആണ് ശിക്ഷിച്ചത്. 2020 ജൂലായ് 28-ന് മെറിനെ കുത്തിയും കാര്‍ കയറ്റിയും കൊന്നെന്നാണ് കേസ്. …