സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ ഡ്രൈവിംഗ് പെർമിറ്റ് മാത്രം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴി എല്ലാത്തരം ഡ്രൈവിംഗ് പെർമിറ്റുകളും ഇപ്പോൾ ഡിജിറ്റൽ ഫോർമാറ്റിൽ ലഭ്യമാണെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഡിജിറ്റൽ പെർമിറ്റുകൾ പ്രവാസികൾക്ക് മാത്രമാണ് ലഭിക്കുകയെന്നും ‘എക്‌സ്’ പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റലൈസേഷൻ ശ്രമങ്ങളുടെ ഭാഗമായി, …
സ്വന്തം ലേഖകൻ: അമേരിക്കയിലെ സെൻട്രല്‍ ഫ്ലോറിഡയില്‍ നിരവധി വീടുകള്‍ തകർത്തും 20 ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് വൈദ്യുതി ഇല്ലാതാക്കിയും മില്‍ട്ടണ്‍ കൊടുങ്കാറ്റ്. ആളപായമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭ്യമായിട്ടില്ല. പ്രാദേശിക സമയം രാത്രി എട്ടരയോടെയായിരുന്നു കൊടുങ്കാറ്റ് ഫ്ലോറിഡയിലെത്തിയത്. എന്നാല്‍, കൊടുങ്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. കാറ്റഗറി അഞ്ചിലായിരുന്ന കൊടുങ്കാറ്റിന്റെ തീവ്രത മൂന്നിലേക്ക് എത്തി. നിലവില്‍ കൊടുങ്കാറ്റിന്റെ …
സ്വന്തം ലേഖകൻ: ഗാസ നേരിട്ട നാശം ലബനനും നേരിടേണ്ടിവരുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭീഷണി. ഗാസയിൽ കാണുന്ന നാശവും ദുരിതവും ഒഴിവാക്കുന്നതിനു ലബനീസ് ജനത ഹിസ്ബുള്ള ഭീകരരെ പുറത്താക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ലബനീസ് ജനതയെ അഭിസംബോധന ചെയ്ത് വീഡിയോ സന്ദേശം പുറപ്പെടുവിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ രക്ഷിക്കാനുള്ള അവസരം ലബനീസ് ജനതയ്ക്കുണ്ട്. ദീർഘകാല യുദ്ധത്തിലേക്കു ലബനൻ …
സ്വന്തം ലേഖകൻ: ദേഹാസ്വാസ്ഥ്യം മൂലം ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ മരിച്ചു. തുടർന്ന് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തിയതായി എയർലൈൻസ് അറിയിച്ചു. എയർബസ് എ 350 എന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനം അമേരിക്കൻ നഗരമായ സീറ്റിലിൽ നിന്ന് തുർക്കിയിലെ ഇസ്തംബൂളിലേക്കുള്ള പോകുകയായിരുന്നെന്ന് എയർലൈൻ വക്താവ് യഹ്യ ഉസ്തുൻ അറിയിച്ചു. ഇൽസെഹിൻ പെഹ്ലിവാൻ …
സ്വന്തം ലേഖകൻ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിൽ ചികിത്സയിലാരുന്നു. ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനാണ്. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം. രാജ്യം പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചു. ടാറ്റയുടെ വ്യവസായ പെരുമ ഇന്ത്യയും കടന്ന് ലോകമാകെ പടര്‍ത്തിയ വ്യവസായി, ലോകത്തിലെ …
സ്വന്തം ലേഖകൻ: ഇസ്രയേൽ – ഹിസ്ബുള്ള സംഘർഷം ശക്തമാകുന്നതിനിടെ ആശങ്കയിൽ മലയാളികൾ. സംഘർഷം ശക്തമായ അതിർത്തി മേഖലകളിൽ നൂറിലധികം മലയാളികളാണുള്ളത്. ഖിര്യാത് ഷെമോനയിലടക്കം നിരവധി മലയാളികൾ കെയർ ഗിവർമാരായി പ്രവർത്തിക്കുന്നുണ്ട്. നാട്ടിലേക്ക് മടങ്ങാൻ ഇല്ലെന്ന് ഇന്ത്യൻ എംബസിയെ അറിയിച്ചിച്ച് കാത്തിരിക്കുന്നവരാണ് കൂടുതലും. ഒക്ടോബർ എട്ടിന് ചരിത്രത്തിലെ ഏറ്റവും വലിയ റോക്കറ്റ് ആക്രമണമാണ് ഹിസ്ബുള്ള ഹൈഫയിലേക്ക് അയച്ചത്. …
സ്വന്തം ലേഖകൻ: മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ കൂട്ടപ്പലായനം. റ്റാമ്പ ബേയിലേക്ക് ചുഴലിക്കാറ്റടിക്കുന്നതിനു മുൻപ് ജനങ്ങളോട് ഒഴിയാനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. ഏകദേശം 10 ലക്ഷത്തോളം പേരാണ് ഫ്ലോറിഡയില്‍ നിന്ന് സുരക്ഷിത താവളങ്ങള്‍ തേടിയിറങ്ങിയിരിക്കുന്നത്. ഫ്ലോറിഡയില്‍ നിന്ന് ഒഴിയാൻ തയാറായില്ലെങ്കില്‍ മരണമാണ് കാത്തിരിക്കുന്നതെന്നാണ് ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങിയതോടെ ഗതാഗതക്കുരുക്കും …
സ്വന്തം ലേഖകൻ: അമേരിക്കയിൽ തെരഞ്ഞെടുപ്പ് ദിവസം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഫ്ഗാൻ പൗരൻ അറസ്റ്റിൽ. പ്രത്യേക ഇമിഗ്രന്റ് വിസയിൽ 2021ൽ യുഎസിൽ പ്രവേശിച്ച ശേഷം ഒക്ലഹോമ സിറ്റിയിൽ താമസിക്കുന്ന നസീർ അഹമ്മദ് തൗഹെദി (27) എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം പ്രായപൂർത്തിയാകാത്ത ഒരാളെയും പോലീസ് പിടികൂടി. നസീർ അഹമ്മദ് തൗഹെദി, ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമാണെന്ന് പോലീസ് അറിയിച്ചു. …
സ്വന്തം ലേഖകൻ: കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട് ഹോട്ടൽ മുറിയിലെത്തിയവരെ ചോദ്യം ചെയ്യുമെന്ന് കമ്മിഷണർ പുട്ട വിമാലാദിത്യ. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഉടൻ നോട്ടീസ് അയക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. താരങ്ങളെ ചോദ്യം ചെയ്യാൻ പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതായാണ് …
സ്വന്തം ലേഖകൻ: നടന്‍ ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു …