സ്വന്തം ലേഖകൻ: യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയര്‍ ഇന്ത്യ. ദുബായിയില്‍ നിന്ന് തിരുവന്തപുരത്തേക്കുളള വിമാനം വൈകിയത് ഒമ്പത് മണിക്കൂറിലേറെയാണ്. വെള്ളിയാഴ്ച രാത്രി യുഎഇ സമയം രാത്രി 8.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം തിരുവന്തപുരത്തേക്ക് പോയത് ഇന്ന് രാവിലെ 5.40ന് ആയിരുന്നു. ഐഎക്‌സ് 544 എന്ന വിമാനത്തിന്റെ യാത്രയാണ് മണിക്കൂറുകളോളം വൈകിയത്. ഇന്ത്യന്‍ സമയം 11.25 ഓടെ വിമാനം …
സ്വന്തം ലേഖകൻ: കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യക്കാര്‍ക്കായി ഈ വര്‍ഷം ഇതുവരെ പത്ത് ലക്ഷം നോണ്‍-ഇമിഗ്രന്റ് വീസകള്‍ യുഎസ് എംബസി. വീസകള്‍ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി നേരിട്ട് രഞ്ജു സിംഗിന് കൈമാറി. ബിസിനസ്, യാത്ര, വിദ്യാര്‍ത്ഥി വീസ, ക്രൂ വീസ എന്നിവ ഉള്‍പ്പെടുന്നതാണ് നോണ്‍-ഇമിഗ്രന്റ് വീസ. ലോകത്തിലെ ഏറ്റവും ശക്തമായ യാത്രാ …
സ്വന്തം ലേഖകൻ: സാമ്പത്തികമായി അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറിയെന്ന് രാജ്യാന്തര നാണയ നിധി. രാജ്യത്തിന്റെ ശക്തമായ ഉൽപ്പാദന ശേഷിയാണ് വളർച്ചക്ക് കാരണം. രാജ്യാന്തര വിനോദസഞ്ചാരികളുടെ വളർച്ചാ നിരക്കിൽ സൗദി ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി. രാജ്യാന്തര നാണയ നിധിയുടേയും അനുബന്ധ സംഘടനകളുടേയും റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നതാണ് സൗദി ചേംബേഴ്സ് ഓഫ് കൊമേഴ്സ് പുറത്തിറക്കിയ റിപ്പോർട്ട്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ ബിഎഡ് സര്‍ട്ടിഫിക്കറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി അധ്യാപിക അടക്കമുള്ളവര്‍ മോചിതരായി. ഇന്ത്യന്‍ എംബസിയുടെയും മന്ത്രാലയങ്ങളുടെയും ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. അറസ്റ്റ് ചെയ്യപ്പെട്ട അധ്യാപകര്‍ക്കെതിരെ കേസുകള്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അധ്യാപകരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കുന്നതിന് ബഹ്‌റൈന്‍ മന്ത്രാലയം നിര്‍ദേശിക്കപ്പെട്ട പരിശോധനാ സംവിധാനമായ ക്വാഡ്രാബേയില്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസ്സി. തൊഴിലാളികള്‍ക്ക് മാന്യമായ ജോലി നല്‍കണമെന്നും അപകടകരമായ ജോലി ചെയ്യുവാന്‍ തൊഴിലാളിയെ നിർബന്ധിക്കരുതെന്നും എംബസ്സി പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി. ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തൊഴില്‍ നിയമങ്ങള്‍ വ്യക്തമാക്കി എംബസ്സി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. വീട്ട് ജോലിക്കാര്‍ക്ക് അറബിയിലും …
സ്വന്തം ലേഖകൻ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി. ഭീകരവാദികള്‍ക്ക് കാനഡ സുരക്ഷിത താവളമാണെന്ന് അദ്ദേഹം പറഞ്ഞു. യാതൊരു തെളിവുമില്ലാതെ അതിരുകടന്ന ആരോപണങ്ങളാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉന്നയിക്കുന്നതെന്നും എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സാബ്രി അഭിപ്രായപ്പെട്ടു. ‘ട്രൂഡോ നടത്തിയ പരാമര്‍ശങ്ങളില്‍ അത്ഭുതമില്ല. …
സ്വന്തം ലേഖകൻ: തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് ഭാഗികമായി പുരോഗമിക്കുന്നു. കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ബസുകൾ ഉൾപ്പെടെ ബന്ദ് അനുകൂലികൾ തടയുന്നുണ്ട്. കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ വിമാനനിർമാണ കമ്പനികളിലൊന്നായ അമേരിക്കയിലെ ‘ബോയിങ്’ ഇന്ത്യയിൽ ഉത്പാദനം തുടങ്ങാനൊരുങ്ങുന്നു. ബെംഗളൂരുവിലെ ദേവനഹള്ളിയിലുള്ള കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എയ്റോസ്‌പേസ് പാർക്കിലാണ് നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നത്. 43 ഏക്കറിൽ 1,600 കോടി രൂപ മുതൽമുടക്കിലാണ് ഇത് സജ്ജമാക്കുക. യു.എസിന് പുറത്ത് കമ്പനിയുടെ ഏറ്റവും വലിയ ഫാക്ടറിയായിരിക്കും ഇത്. ടാറ്റാ ഗ്രൂപ്പിന്റെ …
സ്വന്തം ലേഖകൻ: ഖത്തറിൽ മെട്രോ ലിങ്ക് ബസ് സർവീസുകൾ ഉപയോഗിക്കാൻ അടുത്ത മാസം മുതൽ ക്യു.ആർ കോഡ് സ്‌കാനിങ് നിർബന്ധം. യാത്ര സൗജന്യമായി തുടരുമെങ്കിലും ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോളും ക്യു.ആർ കോഡ് സ്‌കാനിങ് നിർബന്ധമാണ്. മെട്രോ ലിങ്ക് വാഹനങ്ങളിലെ യാത്രക്ക് കർവ സ്മാർട്ട് കാർഡോ കർവ ആപ്ലിക്കേഷനോ ഉപയോഗിക്കണമെന്ന് നേരത്തെ തന്നെ നിർദേശമുണ്ടായിരുന്നു. എന്നാൽ അടുത്ത …
സ്വന്തം ലേഖകൻ: സൗദി യുവതിയോട് ലൈംഗികാതിക്രമം കാട്ടി എന്ന കേസിൽ വ്‌ളോഗറായ മല്ലുട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാനെതിരേ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളത്തിലാണ് ലുക്ക്-ഔട്ട് നോട്ടീസ്. വ്ളോഗറോട് ഹാജരാകാൻ പോലീസ് നിർദേശം നൽകി. ഇയാൾ വിദേശത്തായതിനാൽ പരാതി ലഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസിന് ഇയാടെ ചോദ്യംചെയ്യാനോ മറ്റു നടപടികളിലേക്കു കടക്കാനോ സാധിച്ചിരുന്നില്ല. എത്രയും വേഗം സ്റ്റേഷനിൽ …