സ്വന്തം ലേഖകൻ: വെറും മൂന്ന് മിനിറ്റ്, 15000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി അമേരിക്കൻ എയർലൈൻസ് വിമാനം. ശ്വാസമെടുക്കാൻ പാടുപെട്ട് അലറിവിളിച്ച് യാത്രക്കാർ. നോർത്ത് കരോലിനയിൽ നിന്ന് ഫ്ലോറിഡയിലേക്ക് പറന്ന എഎ 5916 വിമാനമാണ് കൂപ്പുകുത്തിയതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് വിമാനം കൂപ്പുകുത്തിയതെന്നും ഉടൻ തന്നെ ആവശ്യമായ …
സ്വന്തം ലേഖകൻ: ഒമാനിൽ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദത്തിന് ധനസഹായം നൽകുന്ന സംഘങ്ങളെ പ്രതിരോധിക്കുന്നതിനുമായുള്ള നിയമം കർശനമാക്കി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കള്ളപ്പണ ലോബികളെ നിയന്ത്രിക്കുന്നതിലൂടെ സുതാര്യമായ ബിസിനസ്-സാമ്പത്തിക അന്തരീക്ഷമാണ് ഒമാൻ അധികൃതർ ലക്ഷ്യം വെക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ഫണ്ടിങ്ങിനുമെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര നിലവാരം …
സ്വന്തം ലേഖകൻ: വീടുകൾ ഹോട്ടലുകൾ ഹോസ്റ്റലുകൾ ഉൾപ്പെടെ താമസകേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ എങ്ങനെ സുരക്ഷിതമായി നിർമാർജനം ചെയ്യണം എന്നതിൽ നിർദേശവുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. സാധാരണ ഗാർഹിക മാലിന്യങ്ങൾക്കും മലിനജലത്തിനുമൊപ്പം മെഡിക്കൽ ഉപകരണങ്ങൾ നിക്ഷേപിക്കരുതെന്ന് വ്യക്തമാക്കിയ അധികൃതർ, ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് ഇവ സുരക്ഷിതമായി നിർമാർജനം ചെയ്യണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വീടുകള്‍, ഹോട്ടലുകള്‍, …
സ്വന്തം ലേഖകൻ: പെയ്ഡ് പ്രൊമോഷന്‍ ചെയ്യുന്നവര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി ഖത്തര്‍. ബാങ്ക് അക്കൗണ്ട് ഫ്രീസിങ് അടക്കമുള്ള നടപടികളാണ് ലൈസന്‍സ് ഇല്ലാത്തവരെ കാത്തിരിക്കുന്നത്. 25000 ഖത്തര്‍ റിയാലാണ് ലൈസന്‍സ് ഫീസ്. പെയ്ഡ് പ്രൊമോഷനുകളും പി.ആര്‍ പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സിനിടയില്‍ സജീവമാണ്. ഇങ്ങനെ പ്രതിഫലം വാങ്ങി വ്ലോഗിങോ മറ്റു സോഷ്യല്‍ മീഡിയ കണ്ടന്റുകളോ ചെയ്യുന്നവര്‍ ലൈസന്‍സ് …
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന് അറിയിച്ച് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിങ്. രാജ്യസഭയിൽ കോൺഗ്രസ് എം.പി ജെബി മേത്തറിന്റെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 25 വിമാനത്താവളങ്ങളാണ് 2022-25 കാലയളവിൽ സ്വകാര്യവത്കരിക്കുന്നത്. ഇതിൽ കോഴിക്കോടും ഉൾപ്പെടുന്നുവെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കോഴിക്കോടിനെ കൂടാതെ ഭുവനേശ്വർ, വാരണാസി, അമൃത്സർ, തിരുച്ചിറപ്പള്ളി, ഇൻഡോർ, …
സ്വന്തം ലേഖകൻ: ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വ്യക്തമാക്കി. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഓണസമയത്ത് മറ്റുള്ള …
സ്വന്തം ലേഖകൻ: പ്രവാസി തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിലും അവരുടെ അവകാശങ്ങൾ ഉറപ്പുനൽകുന്ന തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിലും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പി.എ.എം) ശ്രദ്ധനൽകുന്നതായി ആക്ടിങ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഉതൈബി പറഞ്ഞു. കുവൈത്തിലെ പാകിസ്താൻ അംബാസഡർ മാലിക് ഫാറൂഖുമായും പ്രതിനിധി സംഘവുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാക് തൊഴിലാളികളുമായി …
സ്വന്തം ലേഖകൻ: ദുബായിൽ നിന്ന് ഇന്നലെ വൈകിട്ട് ആറരയ്ക്ക് കൊച്ചിയിലേയ്ക്ക് പറക്കേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം പുറപ്പെട്ടത് 10 മണിക്കൂറോളം വൈകി. െഎ എക്സ് 434 വിമാനമാണ് അനിശ്ചിതമായി വൈകി ഇന്ന് പുലർച്ചെ നാലിനാണ് യാത്രയായത്. സ്ത്രീകളും കുട്ടികളും രോഗികളുമടക്കം ഒട്ടേറെ പേർ ഇത്രയും നേരം ദുബായ് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നു. അടുത്തബന്ധുവിന്റെ മരണത്തെ …
സ്വന്തം ലേഖകൻ: വിനോദസഞ്ചാരികളുടെ പറുദീസയായ യുഎസിലെ ഹവായ് ദ്വീപുകളെ വിഴുങ്ങി കാട്ടുതീ. മൂന്നുദിവസമായി തുടരുന്ന തീയില്‍ മരണം 60 കടന്നു. ആയിരത്തിലധികം പേരെ കാണാതായി. ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൗവി കൗണ്ടിയിലുള്ള ചരിത്രപ്രസിദ്ധമായ ലഹൈന പട്ടണം കാട്ടുതീയില്‍ ചാരമായി. പതിനായിരത്തോളം ആളുകള്‍ താമസിക്കുന്ന ഈ ചെറുപട്ടണം 1700-ല്‍ പണികഴിപ്പിച്ചതാണ്. ബിഗ് ഐലന്‍ഡിലും വന്‍നാശനഷ്ടമുണ്ടായി. പൂര്‍ണമായും പുകയാല്‍ …
സ്വന്തം ലേഖകൻ: വിമാനത്തിൽ പെൺകുട്ടിക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിൽ. ഹവായിയിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. 33-കാരനായ സുദീപ്ത മൊഹന്ദിയെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. കുറ്റം തെളിഞ്ഞാൽ 90 ദിവസത്തെ ജയിൽ ശിക്ഷയും 5000 ഡോളർ പിഴയുമാണ് ശിക്ഷ. മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലായിരുന്നു സുദീപ്തയുടെ താമസം. കഴിഞ്ഞ വർഷം മേയിലാണ് സംഭവം …