സ്വന്തം ലേഖകൻ: വിമാനത്തിന്റെ പുറംചട്ടയിൽ ഉണ്ടായ തകരാർ ‘സെല്ലോടേപ്പ്’ ഉപയോഗിച്ച് ഒട്ടിച്ചു യാത്ര നടത്തിയ സംഭവത്തിൽ ഇറ്റലിയിൽ വിവാദം. ഇന്നലെ രാവിലെ 7.20 നു കാല്യാരി എയർപോർട്ടിൽനിന്നു പുറപ്പെട്ട്, 8.14 നു ഫ്യുമിച്ചീനോ എയർപോർട്ടിൽ വന്നിറങ്ങിയ AZ1588 ഐടിഎ എയർവെയ്സ് വിമാനത്തിന്റെ മുൻഭാഗത്തെ തകരാർ ടേപ്പുപയോഗിച്ച് ഒട്ടിച്ചുവച്ചനിലയിൽ കണ്ടതാണ് സമൂഹമാധ്യമത്തിൽ സുരക്ഷാ ചർച്ചയ്ക്കു കാരണമായത്. ഈ …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് ‘സാങ്കേതിക പ്രശ്നം’ തുടരുന്നു. കഴിഞ്ഞ ആഴ്ച വ്യാപകമായി യാത്ര തടസ്സപ്പെട്ടതിനു പിറകെ വ്യാഴാഴ്ചയും വിമാനം വൈകി. ഉച്ചക്ക് 12.20ന് കോഴിക്കോട്ടേക്കുള്ള വിമാനമാണ് വൈകിയത്. പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് സാങ്കേതിക പ്രശ്നം എന്നു പറഞ്ഞ് വിമാനം വൈകുമെന്ന് അറിയിച്ചത്. ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞാണ് പിന്നീട് വിമാനം പുറപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച …
സ്വന്തം ലേഖകൻ: നാല്പത്തഞ്ചുദിവസമായി ഇറാനിലെ ജയിലിൽ കഴിയുന്ന മലയാളികളടക്കമുള്ള 11 മീൻപിടിത്തക്കാരിൽ എട്ടുപേർ ജയിൽമോചിതരായി. ആറുമലയാളികളും രണ്ടു തമിഴ്നാട്ടുകാരുമാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ഒരു മലയാളിയും ഒരു തമിഴ്നാട്ടുകാരനും യുഎഇ സ്വദേശിയുമാണ് ഇനി പുറത്തിറങ്ങാനുള്ളത്. തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ സാജു ജോർജ് (50), ആരോഗ്യരാജ് വർഗീസ് (43), സ്റ്റാൻലി വാഷിങ്ടൺ (43), ഡിക്സൺ ലോറൻസ് (46), …
സ്വന്തം ലേഖകൻ: മണിപ്പൂരില്‍ പോലീസിന്റെ ആയുധശാലയില്‍നിന്ന് വീണ്ടും വന്‍തോതില്‍ തോക്കുകളും വെടിയുണ്ടകളും അപഹരിച്ചുവെന്ന് വെളിപ്പെടുത്തല്‍. ബിഷ്ണുപുര്‍ ജില്ലയിലുള്ള ഇന്ത്യ റിസര്‍വ് ബെറ്റാലിയന്‍ (ഐ.ആര്‍.ബി) ആസ്ഥാനത്തേക്ക് അതിക്രമിച്ചുകടന്ന ജനക്കൂട്ടം എ.കെ 47 തോക്കുകള്‍ അടക്കമുള്ള നിരവധി ആയുധങ്ങളും 19,000 വെടിയുണ്ടകളും അപഹരിച്ചവെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. എ.കെ 47 തോക്കുകള്‍, ചേതക് റൈഫിളുകള്‍ പിസ്റ്റളുകള്‍ എന്നിവയ്ക്ക് …
സ്വന്തം ലേഖകൻ: വളരെ അപ്രതീക്ഷിതമായാണ് കേന്ദ്രസര്‍ക്കാര്‍ ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇത്തരം ഉപകരണങ്ങളുടെ തദ്ദേശീയ ഉല്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. മതിയായ ലൈസന്‍സില്ലാതെ ഒരു സ്ഥാപനത്തിനോ കമ്പനിക്കോ ഈ ഉപകരണങ്ങള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനാവില്ല. മുഖ്യമായും രാജ്യത്തെ വിവിധ ഇലക്ട്രോണിക് ഉപകരണ …
സ്വന്തം ലേഖകൻ: രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഹർജിയിൽ സുപ്രീം കോടതിയുടെ അനുകൂലവിധി. ഇതോടെ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങി. ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ തയ്യാറാകാതിരുന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയായിരുന്നു രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. സൂറത്ത് സിജെഎം കോടതിയുടെ വിധി സ്റ്റേ ചെയ്യാനുള്ള രാഹുൽ …
സ്വന്തം ലേഖകൻ: ഒക്‌ടോബറിൽ ആരംഭിക്കുന്ന എക്‌സ്‌പോ ദോഹയിലേക്ക് 2,200 വൊളന്റിയർമാരെ തിരഞ്ഞെടുക്കും. ഇതിനുള്ള അപേക്ഷകൾ ഉടൻ സ്വീകരിച്ചു തുടങ്ങും. അൽബിദ പാർക്കിൽ ഒക്‌ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ 6 മാസം നീളുന്ന മെഗാ ഇവന്റിനുള്ള അന്തിമ ഒരുക്കങ്ങളിലാണ് രാജ്യം. ഗ്രീൻ ടീം എന്നാണ് വൊളന്റിയർ ടീമിന് നൽകിയിരിക്കുന്ന പേര്. സ്വദേശി പൗരന്മാർക്കും …
സ്വന്തം ലേഖകൻ: ബിസിനസുകാർക്കും നിക്ഷേപകർക്കും കൊമേഴ്സ്യൽ രജിസ്ട്രേഷനും മറ്റു നടപടിക്രമങ്ങളും എളുപ്പമാക്കുന്ന തരത്തിൽ സംയോജിത ഇലക്ട്രോണിക് പോർട്ടലായ വാണിജ്യ രജിസ്ട്രേഷൻ സംവിധാനം ‘സിജിലാത്ത്’ന്റെ പുതിയ വേർഷൻ സിജിലാത്ത് 3.0 ലോഞ്ച് ചെയ്തു. ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ (ബി.സി.സി.ഐ) നടത്തിയ വാർത്തസമ്മേളനത്തിൽ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റുവാണ് ലോഞ്ചിങ് …
സ്വന്തം ലേഖകൻ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക എന്നിവിടങ്ങളിലേക്ക് യാത്രയ്ക്ക് ഇൻഡിഗോ എയർലൈൻസ് സൗകര്യമൊരുക്കുന്നു. ടർക്കിഷ് എയർലൈൻസുമായുള്ള കോഡ് ഷെയറിങ് വഴിയാണ് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. മുംബൈ, ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിൽനിന്ന് കണക്ഷൻ വിമാനങ്ങൾ വഴിയാണ് യാത്ര സാധ്യമാകുക. 39 രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് കണ്ണൂരിൽനിന്ന് യാത്രചെയ്യാനാകും. എന്നാൽ കണ്ണൂരിന് കോഡ് ഷെയറിങ് അനുമതിയില്ലാത്തതിനാൽ അനുമതിയുള്ള വിമാനത്താവളങ്ങൾ …
സ്വന്തം ലേഖകൻ: വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം. വ്യാഴാഴ്ച ബിഷ്ണുപൂർ ജില്ലയിൽ സായുധ സേനയും മെയ്തേയ് സമുദായ പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടി. കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലയിൽ നടന്ന സംഘർഷത്തിൽ 17 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. മെയ്തേയ് സ്ത്രീകൾ ജില്ലയിലെ കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലകളിൽ ബാരിക്കേഡ് സോൺ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. അസം …