സ്വന്തം ലേഖകൻ: ശനിയാഴ്ച രാത്രി 8.45നു ദുബായിൽ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എഎക്സ് 544 വിമാനം പുറപ്പെട്ടത് തിങ്കളാഴ്ച പുലർച്ചെ 2.45ന് ! വൈകിയത് 30 മണിക്കൂർ. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയ സമയം കൂടി കണക്കാക്കിയാൽ 33 മണിക്കൂർ. കാത്തിരിപ്പ് അനിശ്ചിതമായപ്പോൾ എതിർപ്പ് ഉയർന്നതിനാൽ മാത്രം പിന്നീടു ഹോട്ടലിലേക്കു മാറ്റി. 160 പേരുടെ യാത്ര അനിശ്ചിതമായി …
സ്വന്തം ലേഖകൻ: തൃച്ചി-ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്. AXB613 എന്ന വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ലാൻഡിംഗ് ഗിയറിലെ തകരാർ മൂലമാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യാൻ തീരുമാനിച്ചത്. വിമാനത്തിലെ ഇന്ധനം തീർക്കാനായി വട്ടമിട്ട് പറന്ന ശേഷമായിരുന്നു ലാൻഡിംഗ്. അടിയന്തര ലാൻഡിംഗിനിടെ മറ്റ് പ്രശ്‌നങ്ങൾ സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിൽ ഇന്ധനം തീർക്കുന്നത്. …
സ്വന്തം ലേഖകൻ: ഇസ്രായേലില്‍ തടഞ്ഞുവെച്ച 31 അംഗ മലയാളി യാത്രാസംഘത്തെ മോചിപ്പിച്ചു. പാക്കേജ് ടൂറിന്റെ ഭാഗമായി ഇസ്രായേലിലെത്തിയ 38 അംഗ സംഘത്തില്‍ നിന്ന് ഏഴ് പേരെ കാണാതായതിനെ തുടര്‍ന്ന് ബാക്കിയുള്ളവരെ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. 12 സ്ത്രീകളും കുട്ടികളുമടക്കം 31 പേരെയാണ് തടഞ്ഞുവച്ചത്. കാണാതായവരെ കണ്ടെത്തിയില്ലെങ്കില്‍ ഒരാള്‍ക്ക് 15,000 ഡോളര്‍ പിഴ അടയ്ക്കണമെന്ന് ഇസ്രായേലിലെ ട്രാവല്‍ ഏജന്‍സി ആവശ്യപ്പെട്ടിരുന്നു. …
സ്വന്തം ലേഖകൻ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും, സ്പീക്കറും, ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്‍ (95) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം മൂന്നു തവണ മന്ത്രിയായി. രണ്ട് ടേം ലോക്‌സഭാംഗമായിരുന്നു. രണ്ട് തവണയായി ഏറ്റവും കൂടുതല്‍കാലം നിയമസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോഡും വക്കം പുരുഷോത്തമന്റെ പേരിലായിരുന്നു. …
സ്വന്തം ലേഖകൻ: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം 30 മണിക്കൂറിലേറെ വൈകിയതായി റിപ്പോർട്ട്. ഐ എക്സ് 544 എയര്‍ ഇന്ത്യ എക്സപ്രസ് വിമാനമാണ് വൈകിയത്. ശനിയാഴ്ച രാത്രി യുഎഇ സമയം 8.40ന് പുറപ്പെടേണ്ട വിമാനം യാത്ര തിരിച്ചത് ഇന്ന് പുലര്‍ച്ചെ 2.50 ഓടെയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് വിമാനം …
സ്വന്തം ലേഖകൻ: അഞ്ചുലക്ഷം അതിഥിത്തൊഴിലാളികൾ സംസ്ഥാനത്തുണ്ടെന്നാണ് സർക്കാരിന്റെ ഔദ്യോഗികരേഖകൾ. എന്നാൽ, 31 ലക്ഷത്തോളം പേരുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇക്കാര്യം സർക്കാരും നിഷേധിക്കുന്നില്ല. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും ഈ മേഖലയിലെ സന്നദ്ധസംഘടനകളും നടത്തിയ വിവരശേഖരണത്തിലാണ് ഇതര സംസ്ഥാനത്തൊഴിലാളികളുടെ എണ്ണം സർക്കാർ കണക്കിനെക്കാൾ ആറിരട്ടിയാണെന്ന്് തെളിഞ്ഞത്. 2021 ഡിസംബറിൽ കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികൾ പോലീസിനെ ആക്രമിച്ചതിനുപിന്നാലെ …
സ്വന്തം ലേഖകൻ: അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍. അഞ്ച് അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന നാവിക റൂട്ടാണ് തുറമുഖങ്ങളുടെ ഓപറേറ്റർമാരായ ക്യു ടെര്‍മിനല്‍സ് പ്രഖ്യാപിച്ചത്. സൗദി അറേബ്യ, ഒമാൻ, ഈജിപ്ത്, യുഎഇ, മൊറോക്കോ എന്നീ അഞ്ച് അറബ് രാജ്യങ്ങളെ ഹമദ് അന്താരാഷ്ട്ര തുറമുഖവുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ കപ്പല്‍ സര്‍വീസ്. ‘മിഡിലീസ്റ്റ് 6’ എന്നാണ് …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരിൽ മൂന്നിലൊന്ന് (38 ശതമാനം) പേർക്കും ഫാറ്റി ലിവർ അല്ലെങ്കിൽ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗങ്ങളുണ്ടെന്ന് എയിംസ് പഠനം. ഇന്ത്യയിലെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തെക്കുറിച്ചുള്ള പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ വിശകലനം ചെയ്ത എയിംസ് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഫാറ്റി ലിവറിനെക്കുറിച്ച് പറയുന്നത്. മുതിർന്നവരിൽ മാത്രമല്ല, ഇത് 35 ശതമാനം കുട്ടികളെയും ബാധിക്കുന്നു. 2022 …
സ്വന്തം ലേഖകൻ: അമ്മയ്ക്കും മകൾക്കും നേരെ വിമാനയാത്രികൻ ലൈംഗികാതിക്രമം നടത്തിയതിൽ വിമാനക്കമ്പനിക്കെതിരെ പരാതി. ഡെൽറ്റ എയർലൈൻസിനെതിരെയാണ് 16 വയസുകാരിയായ മകളും അമ്മയും 2 മില്ല്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിനൽകിയത്. യാത്രക്കാരൻ്റെ പ്രവൃത്തി ശ്രദ്ധയില്പെടുത്തിയിട്ടും നടപടിയെടുക്കാൻ വിമാന ജീവനക്കാർ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. 2022 ജൂലായ് 26ന് ന്യൂയോർക്കിൽ നിന്ന് ഗ്രീസിലെ ഏതൻസിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. …
സ്വന്തം ലേഖകൻ: ഇസ്രയേലിലേക്ക് തീർത്ഥാടനത്തിന് പോയ മലയാളി സംഘത്തില്‍ നിന്ന് അംഗങ്ങളെ കാണാതായെന്ന് പരാതി. ഏഴു പേരെയാണ് കാണാതായത്. കാണാതായവരിൽ അഞ്ചുപേർ തിരുവനന്തപുരം സ്വദേശികളും രണ്ടുപേർ കൊല്ലം ജില്ലക്കാരുമാണ്. ജെറുസലേമിലുള്ള മസ്ജിദ് അൽ അഖ്സയിൽ വെച്ചാണ് സംഘത്തിലെ ഏഴുപേരെ കാണാതായത്. ഇവർ ബോധപൂർവ്വം മുങ്ങിയതാണെന്നാണ് ആരോപണം. കാണാതായവരെ കണ്ടെത്തുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാവൽ …