സ്വന്തം ലേഖകൻ: ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന വൈദ്യുത കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങുന്നു. പ്രതിവർഷം അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ ശേഷിയുള്ള ഫാക്ടറിയാണ് ടെസ്‌ല ഇന്ത്യയിൽ ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കമ്പനി വാണിജ്യ മന്ത്രാലയവുമായി ചർച്ച ആരംഭിച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് …
സ്വന്തം ലേഖകൻ: രാജ്യത്ത് വാഹനപ്പെരുപ്പവും ഡ്രൈവിങ് ലൈസൻസ് തട്ടിപ്പും കുറക്കുന്നതിന് പുതിയ നടപടി. ‘മൈ ഐഡന്റിറ്റി’ ആപ്ലിക്കേഷൻ വഴി ഡ്രൈവിങ് ലൈസൻസുകളും വാഹന രജിസ്ട്രേഷനും അംഗീകരിക്കുന്നതാണ് പുതിയ തീരുമാനം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ തീരുമാനത്തെ തുടർന്നാണ് ഇതെന്ന് കുവൈത്ത് സൊസൈറ്റി ഫോർ ട്രാഫിക് സേഫ്റ്റിയുടെ തലവൻ ബദർ അൽ മതർ …
സ്വന്തം ലേഖകൻ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ ഷെയ്ഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. രാജ്യത്തിന്റെ വിവിധ ഔദ്യോഗിക ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. സഹോദരന്റെ മരണത്തിൽ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി. ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സയിലായിരുന്ന ശൈഖ് സഈദിൻ്റെ അന്ത്യം ഇന്ന് പുലർച്ചെയായിരുന്നു. …
സ്വന്തം ലേഖകൻ: നഗരത്തിലും സമീപപ്രദേശങ്ങളിലും കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച തീവ്രമഴ മുതല്‍ അതിതീവ്രമഴ വരെ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ക്കൂടിയാണ് ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്നുവര്‍ഷത്തിനിടെ ജൂലായില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ദിവസമായിരുന്നു ബുധനാഴ്ച. 1557.8 മില്ലിമീറ്റര്‍ മഴയായിരുന്നു കഴിഞ്ഞദിവസം മുംബൈയില്‍ രേഖപ്പെടുത്തിയത്. …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ ഹീത്രുവിനെ പിന്തള്ളിയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും ഒന്നാമതെത്തിയത്. ആഗോളതലത്തില്‍ വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന ഒ.എ.ജി. ഏവിയേഷനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 49 ലക്ഷം യാത്രക്കാരാണ് ഈ മാസം ദുബായ് വിമാനത്താവളം വഴി …
സ്വന്തം ലേഖകൻ: അന്യഗ്രഹ ജീവികളുടെ പേടകം യുഎസ് രഹസ്യമായി സൂക്ഷിക്കുന്നുനവെന്നും അതില്‍ നിന്ന് മനുഷ്യരല്ലാത്ത ജീവികളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചുവെന്നുമുള്ള വെളിപ്പെടുത്തലുമായി മുന്‍ യുഎസ് എയര്‍ഫോഴ്‌സ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ മേജര്‍. ഡേവിഡ് ഗ്രഷ്. ദീര്‍ഘകാലമായി യുഎസ് ഈ രഹസ്യം മറച്ചുവെക്കുകയാണെന്നും ഗ്രഷ് ആരോപിക്കുന്നു. യുഎസ് സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ തെളിവെടുപ്പിലാണ് ഗ്രഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. യുഎസ് സ്റ്റേറ്റ് കോണ്‍ഗ്രസിന് …
സ്വന്തം ലേഖകൻ: മൂന്നു മാസം മുമ്പ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യക്കാര്‍ക്ക് നടപ്പാക്കിയ പേപ്പര്‍ വീസ 12 രാജ്യങ്ങളില്‍ കൂടി ഏര്‍പ്പെടുത്താന്‍ സൗദി തീരുമാനം. വീസകള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നത് നിര്‍ത്തലാക്കി പകരം എ ഫോര്‍ പ്രിന്റൗട്ട് എടുക്കുന്ന രീതിയാണിത്. വിമാനത്താവളങ്ങളില്‍ പാസ്‌പോര്‍ട്ടിനൊപ്പം ക്യുആര്‍ കോഡുള്ള ഈ പേപ്പര്‍ കാണിച്ചാല്‍ മതിയാവും. പാകിസ്താന്‍, ശ്രീലങ്ക, യമന്‍, …
സ്വന്തം ലേഖകൻ: ഒമാനിൽ തൊഴിൽ സമയത്തിലും, നിയമത്തിലും മാറ്റങ്ങൾ പ്രഖ്യാപിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. സുപ്രധാന പരിഷ്‌കരണങ്ങളുമായി ആണ് ഒമാൻ എത്തിയിരിക്കുന്നത്. തൊഴില്‍ സമയം എട്ടു മണിക്കൂറായി പരിമിതപ്പെടുത്തും, സിക്ക് ലീവ് വര്‍ധിപ്പിക്കും, പുരുഷന്മാര്‍ക്ക് പിതൃത്വ അവധിനൽകും തുടങ്ങിയവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലെടുക്കുന്ന വനിതകള്‍ക്ക് നിരവധി നേട്ടങ്ങള്‍ പുതിയ നിയമം നല്‍കുന്നത്. എട്ട് മണിക്കൂറായിരിക്കും …
സ്വന്തം ലേഖകൻ: സ്വദേശി ജീവനക്കാര്‍ക്കുള്ള ആനൂകൂല്യങ്ങൾ ഇനി മുതൽ പ്രവാസി ജീനവക്കാർക്കും ലഭിക്കും. ജോലിക്കിടയിലെ പരിക്ക്, രോഗം തുടങ്ങിയവ സംഭവിച്ച പ്രവാസി തൊഴിലാളികള്‍ക്ക് ഇനി സാമൂഹിക സുരക്ഷ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഇത് പ്രകാരമുള്ള രാജകീയ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. അവസാനം ലഭിക്കുന്ന ഗ്രാന്റ് അല്ലെങ്കില്‍ ഗ്രാറ്റുവിറ്റി എന്നിവയ്ക്ക് പകരം സേവിങ്സ് സമ്പ്രദായം കൊണ്ടു …
സ്വന്തം ലേഖകൻ: പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാനത്ത് ലഭ്യമാകുന്ന പഴവര്‍ഗങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് തദ്ദേശ-എക്‌സൈസ് വകുപ്പു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇതിന് ആവശ്യമായ നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ മദ്യനയത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. ഇതിന് …