സ്വന്തം ലേഖകൻ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തി. ശനിയാഴ്ച രാവിലെ പ്രാദേശികസമയം 9.15-ന് അബുദാബിയിലിറങ്ങിയ പ്രധാനമന്ത്രിയെ അബുദാബികിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി സ്വീകരിച്ചു. യുഎഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തും. രൂപയില്‍ വ്യാപാരം …
സ്വന്തം ലേഖകൻ: ലോകത്ത് ജീവിക്കാന്‍ അനുയോജ്യമായ പട്ടണങ്ങളുടെ പട്ടികയില്‍ പിന്‍നിരയിലായി പാകിസ്താനിലെ കറാച്ചി. ഇക്കോണമിസ്റ്റ് ഇന്റലിജന്റ് യൂണിറ്റ് തയ്യാറാക്കിയ 173 പട്ടണങ്ങളുടെ പട്ടികയില്‍ 169-ാം സ്ഥാനത്താണ് കറാച്ചി. നൈജീരിയന്‍ നഗരമായ ലാഗോസ്, അള്‍ജീരിയയിലെ അള്‍ജിയേഴ്‌സ്, ലിബിയയിലെ ട്രിപ്പോളി, സിറിയയിലെ ഡമാസ്‌കസ് എന്നിവയാണ് കറാച്ചിക്കും പിന്നിലായി ഇടംപിടിച്ച പട്ടണങ്ങള്‍. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയാണ് പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്. …
സ്വന്തം ലേഖകൻ: സ്റ്റുഡിയോ പ്രതിനിധികളുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ വ്യാഴാഴ്ച അർധരാത്രിമുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കാരംഭിച്ച് ഹോളിവുഡ് നടീനടന്മാർ. 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനംചെയ്യുന്ന സംഘടനയായ ‘ദ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡാ’ണ് സമരത്തിനുപിന്നിൽ. പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിർമിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴിൽഭീഷണി എന്നീ വിഷയങ്ങളിൽ പരിഹാരംവേണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതേ ആവശ്യങ്ങൾ മുൻനിർത്തി ഹോളിവുഡിലെ എഴുത്തുകാർ മാസങ്ങളായി സമരത്തിലാണ്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90-ാം പിറന്നാൾ. അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾ നമ്മൾക്ക് സമ്മാനിച്ച അനുഗ്രഹീതനായ എഴുത്തുകാരനാണ് എംടി. തൊണ്ണൂറാം പിറന്നാൾ ദിനത്തിൽ എംടിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. മനുഷ്യ മനസ്സുകളുടെ സങ്കീർണതകളെ കീറിമുറിച്ച എഴുത്തുകാരിലൊരാളാണ് എം ടി. മനസ്സിന്റെ ആഴക്കയങ്ങളിൽ അപൂർവമായ അന്വേഷണങ്ങൾ നടത്തിയിട്ടുള്ള നിരവധി …
സ്വന്തം ലേഖകൻ: യമുനയിലെ ജലനിരപ്പ് സാവധാനം താഴാൻ തുടങ്ങിയപ്പോഴും, തലസ്ഥാനത്തിന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായതിനാൽ സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും (എൻഡിആർഎഫ്) വെള്ളിയാഴ്ച പ്രദേശത്ത് വിന്യസിച്ചിരുന്നു. ആർട്ടീരിയൽ റിംഗ് റോഡിന്റെ ഭാഗങ്ങൾ, രാജ്ഘട്ട്, സുപ്രീം കോടതിയുടെ ചുറ്റളവരെ വെള്ളം എത്തി, ഡ്രെയിൻ “റെഗുലേറ്റർ” മൂലമുണ്ടായ പ്രശ്നത്തെ തുടർന്നായിരുന്നവിത്. നഗരത്തിലെ മറ്റൊരിടത്ത്, 10 നും 13 നും …
സ്വന്തം ലേഖകൻ: യമുനാനദി കരകവിഞ്ഞതോടെ കടുത്ത പ്രളയക്കെടുതി നേരിട്ട് രാജ്യതലസ്ഥാനം. റോഡുകള്‍ പലതും വെള്ളത്തിനടിയിലായതോടെ കൂറ്റന്‍ ട്രക്കുകളും ബസ്സുകളുമടക്കം മുങ്ങിക്കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്ന സ്ലീപ്പര്‍ ബസ്സുകളടക്കമാണ് മുങ്ങിപ്പോയത്. ട്രക്കുകള്‍ ഒഴുകിപ്പോകാതിരിക്കാന്‍ കയര്‍കൊണ്ട് ബന്ധിച്ച് നിര്‍ത്തിയിരിക്കുകയാണ് പല സ്ഥലത്തും. പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ് ട്രക്കുകള്‍ പലതും. കൂറ്റന്‍ …
സ്വന്തം ലേഖകൻ: ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രാന്‍സിലെ സിവിലിയന്‍-സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ‘ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലിജിയന്‍ ഓഫ് ഓണറാ’ണ് മോദിക്ക് സമ്മാനിച്ചത്. പാരീസിലെ എലിസി കൊട്ടാരത്തില്‍ നടന്ന സ്വകാര്യ അത്താഴവിരുന്നിന് ശേഷമാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുരസ്‌കാരം …
സ്വന്തം ലേഖകൻ: ഫ്രാൻസിൽ യുപിഐ ഉപയോഗിക്കാൻ ഇന്ത്യയും ഫ്രാൻസും ഒരുങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു. ഈഫൽ ടവർ കാണാനും ഇപ്പോൾ യു പി ഐ വഴി രൂപയിൽ പണമടക്കാം. സിംഗപ്പൂരിലും യു പി ഐ ഉപയോഗത്തിൽ വന്നിട്ടുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ സൗകര്യങ്ങൾ മറ്റ് രാജ്യങ്ങളും ഉപയോഗിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പങ്കുവെച്ചു. രണ്ട് രാജ്യങ്ങൾ …
സ്വന്തം ലേഖകൻ: ജപ്പാന്‍ യാത്രക്കാര്‍ക്കായി പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ജപ്പാൻ എയർലൈൻസ്. ഇനി മുതല്‍ ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കു വസ്ത്രങ്ങള്‍ വാടകയ്ക്ക് ലഭിക്കും. 2024 ഓഗസ്റ്റ് 31 വരെ ജപ്പാന്‍ എയര്‍ലൈന്‍സില്‍ ജനപ്രിയ ദ്വീപ് രാഷ്ട്രത്തിലേക്കു യാത്ര ചെയ്യുന്നവർക്കായി ‘എനി വെയർ, എനിവേർ’ സേവനം ലഭ്യമാകും. വിനോദസഞ്ചാരികൾക്കും ബിസിനസ്സ് യാത്രക്കാർക്കുമെല്ലാം സ്വന്തം സൈസിലുള്ള വസ്ത്രങ്ങള്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നു വിക്ഷേപണം. നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചയിച്ചപ്രകാരം ഭൂമിയുടെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 3 പേടകം വിജയകരമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ് പറഞ്ഞു. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റാണ് …