1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യമുന നദിയിലെ ജലനിരപ്പ് റെക്കോർഡിൽ; ഡൽഹിയിൽ അരയ്ക്കൊപ്പം വെള്ളം
യമുന നദിയിലെ ജലനിരപ്പ് റെക്കോർഡിൽ; ഡൽഹിയിൽ അരയ്ക്കൊപ്പം വെള്ളം
സ്വന്തം ലേഖകൻ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെയ്ത കനത്തമഴയില്‍ ഡല്‍ഹിയില്‍ യമുനാ നദിയിലെ ജലനിരപ്പ് അപകടനില കടന്ന് ഒഴുകുയാണ്. രാവിലെ എട്ട് മണിക്ക് 208.48 മീറ്ററായിരുന്നു നദിയിലെ ജലനിരപ്പ്, ഇപ്പോഴും ഉയരുകയാണ്. കരകവിഞ്ഞൊഴുകിയ യമുന രാജ്യതലസ്ഥാനത്തെ പല പ്രധാന റോഡുകളെയും വെള്ളത്തിനടിയിലാക്കി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് ഡല്‍ഹി …
ഇന്ത്യയിൽ ടെസ്‌ല കാർ നിർമിക്കാൻ മസ്ക്, ലക്ഷ്യം വർഷത്തിൽ 5 ലക്ഷം കാർ; വില 20 ലക്ഷം മുതൽ
ഇന്ത്യയിൽ ടെസ്‌ല കാർ നിർമിക്കാൻ മസ്ക്, ലക്ഷ്യം വർഷത്തിൽ 5 ലക്ഷം കാർ; വില 20 ലക്ഷം മുതൽ
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കാർ നിർമാണം ആരംഭിക്കാൻ ഇലോൺ മസ്കിന്റെ ടെസ്‌ല ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട ചർച്ചകൾ കേന്ദ്ര സർക്കാരുമായി ടെസ്ല നടത്തിവരുന്നുവെന്നാണ് വിവരങ്ങൾ. അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ വാർഷിക ശേഷിയുള്ള ഫാക്ടറി സ്ഥാപിക്കാനാണ് ടെസ്‌ല ഒരുങ്ങുന്നത്. 20 ലക്ഷം രൂപ മുതലായിരിക്കും ഇലക്ട്രിക് കാറുകളുടെ വില ആരംഭിക്കുന്നതെന്നും ടൈംസ് …
ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആര്‍ഒ; കൗണ്ട്‌ ഡൗണ്‍ തുടങ്ങി
ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആര്‍ഒ; കൗണ്ട്‌ ഡൗണ്‍ തുടങ്ങി
സ്വന്തം ലേഖകൻ: ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് സജ്ജമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. ഇതിനുമുന്നോടിയായി വിക്ഷേപണത്തിനുള്ള കൗണ്ട്‌ ഡൗണ്‍ തുടങ്ങി. കാലാവസ്ഥ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമായതോടെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കൗണ്ട്‌ ഡൗണ്‍ തുടങ്ങിയത്. 25 മണിക്കൂറും 30 മിനിറ്റും നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണിനാണ് …
പ്രഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
പ്രഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
സ്വന്തം ലേഖകൻ: തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്ന് പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി എം കെ നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. കൂടാതെ മൂന്ന് പ്രതികളും 50,000 രൂപ പിഴയും അടയ്ക്കണം. …
ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തിയായി ഇന്ത്യ; യുഎസ് ഒന്നാമത്
ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തിയായി ഇന്ത്യ; യുഎസ് ഒന്നാമത്
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തി ഇന്ത്യയെന്ന് പ്രതിരോധ വെബ്‌സൈറ്റ് ഗ്ലോബൽ ഫയർപവർ. ആഗോള പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങൾ ട്രാക്കുചെയ്യുന്ന ഡാറ്റാ വെബ്‌സൈറ്റായ ഗ്ലോബൽ ഫയർപവറിന്റെ അഭിപ്രായത്തിൽ പട്ടികയിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്. മികച്ച സൈനിക സംവിധാനങ്ങളും പ്രതിരോധ ബജറ്റും ഉണ്ടായിരുന്നിട്ടും റഷ്യ രണ്ടാം സ്ഥാനത്തും ചൈന മൂന്നാം സ്ഥാനത്തുമാണ്. ദേശീയ മാധ്യമമായ …
ബഹ്റൈനിൽ പുതിയ തൊഴിൽ നയം; സ്വകാര്യ പങ്കാളിത്തത്തി നും സ്വദേശിവൽക്കരണത്തിനും ഊന്നൽ
ബഹ്റൈനിൽ പുതിയ തൊഴിൽ നയം; സ്വകാര്യ പങ്കാളിത്തത്തി നും സ്വദേശിവൽക്കരണത്തിനും ഊന്നൽ
സ്വന്തം ലേഖകൻ: രാജ്യത്ത് പുതിയ തൊഴില്‍ നിയമം നടപ്പാക്കുമെന്ന് ബഹ്റൈൻ തൊഴില്‍ മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍. രാജ്യത്തിന്റെ സമ​ഗ്ര വികസനത്തിനും നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിന് അനുകൂലമായ രീതിയിലുമായിരിക്കും പുതിയ തൊഴില്‍ നിയമം. വ്യവസായ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം പ്രധാനം ചെയ്യണമെന്ന പ്രധാനമന്ത്രി …
ഹിജ്റ പുതുവർഷാരംഭം: കുവൈത്തിൽ അവധി പ്രഖ്യാപിച്ച് സർക്കാർ; ആകെ 4 ദിവസം അവധി
ഹിജ്റ പുതുവർഷാരംഭം: കുവൈത്തിൽ അവധി പ്രഖ്യാപിച്ച് സർക്കാർ; ആകെ 4 ദിവസം അവധി
സ്വന്തം ലേഖകൻ: ഇസ്‌ലാമിക പുതുവർഷത്തിന് കുവൈത്തിൽ നാല് ദിവസത്തെ നീണ്ട വാരാന്ത്യം. ഈ മാസം 19,20 തീയതികളിൽ അവധിയായിരിക്കുമെന്ന് മന്ത്രിതല സമിതി അറിയിച്ചു. 21നും 22നും വാരാന്ത്യ അവധിയുമാണ്. മന്ത്രാലയങ്ങൾ, സ്ഥാപനങ്ങൾ, ഏജൻസികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ രണ്ട് ദിവസത്തെ ജോലി നിർത്തിവയ്ക്കും. ഇസ്‌ലാമിക കലണ്ടറിലെ ഒരു സുപ്രധാന സന്ദർഭമായ പുതിയ ഹിജ്‌റ വർഷം ആഘോഷിക്കാൻ …
കേരളത്തെ നടുക്കിയ കൈവെട്ട് കേസ്: ആറ് പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി
കേരളത്തെ നടുക്കിയ കൈവെട്ട് കേസ്: ആറ് പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി
സ്വന്തം ലേഖകൻ: മൂവാറ്റുപുഴയില്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി. വിചാരണ നേരിട്ട 11 പ്രതികളില്‍ അഞ്ച് പേര്‍ കുറ്റക്കാരല്ലെന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി പ്രത്യേക ജഡ്ജി അനില്‍ കെ ഭാസ്‌കര്‍ കണ്ടെത്തി. എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പറഞ്ഞത്. …
വിഖ്യാത എഴുത്തുകാരന്‍ മിലാന്‍ കുന്ദേര അന്തരിച്ചു; അന്ത്യം പാരീസിൽ വെച്ച്
വിഖ്യാത എഴുത്തുകാരന്‍ മിലാന്‍ കുന്ദേര അന്തരിച്ചു; അന്ത്യം പാരീസിൽ വെച്ച്
സ്വന്തം ലേഖകൻ: ചെക്ക് റിപ്പബ്ലിക്കന്‍ എഴുത്തുകാരന്‍ മിലാന്‍ കുന്ദേര (94) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക്ക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ചൊവ്വാഴ്ച പാരീസിൽ വെച്ചായിരുന്നു അന്ത്യം. 1929 ഏപ്രില്‍ ഒന്നിന് ചെക്കോസ്ലാവാക്യയില്‍ ജനിച്ച കുന്ദേര പലപ്പോഴും ജന്മനാടിന്റെ ശത്രുതയേറ്റുവാങ്ങിയത് എഴുത്തിലൂടെ പ്രഖ്യാപിച്ച നിലപാടുകള്‍ കാരണമായിരുന്നു. കമ്യൂണിസ്റ്റ് ഭരണകാലത്തായിരുന്നു കുന്ദേരയ്ക്ക് പൗരത്വം നിഷേധിച്ചത്. ചെക്ക് കമ്യൂണിസ്റ്റ് …
ബെംഗളൂരുവിനെ ഞെട്ടിച്ച് ഇരട്ടക്കൊല; മലയാളിയായ ഐടി കമ്പനി CEO യും എം.ഡി.യും കൊല്ലപ്പെട്ടു
ബെംഗളൂരുവിനെ ഞെട്ടിച്ച് ഇരട്ടക്കൊല; മലയാളിയായ ഐടി കമ്പനി CEO യും എം.ഡി.യും കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: ബെംഗളൂരുവിലെ അമൃതഹള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.കമ്പനിയായ ഏറോനിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറെയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെയും മുന്‍ജീവനക്കാരന്‍ വെട്ടിക്കൊന്നു. കമ്പനിയുടെ എം.ഡി. ബെംഗളൂരു സ്വദേശി ഫണീന്ദ്രം സുബ്രഹ്‌മണ്യ (35), സി.ഇ.ഒ. കോട്ടയം പനച്ചിക്കാട് രുഗ്മിണി വിലാസത്തില്‍(ഇത്തിത്താനം) വിനുകുമാര്‍ (47) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന …